/indian-express-malayalam/media/media_files/uploads/2022/03/Paytm-Explained.jpg)
ഫിന്‍ടെക് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരി വില ഇന്നു രാവിലത്തെ വ്യാപാരത്തില്‍ 12 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ ഒാഹരിക്ക് 672 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് വില കൂപ്പുകുത്തിയിരിക്കുന്നത്. 50-സ്റ്റോക്ക് ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 0.08 ശതമാനം ഇടിഞ്ഞ് 16,617.35 പോയിന്റിലെത്തി.
എന്തുകൊണ്ടാണ് ഓഹരി വില കുറയുന്നത്?
പുതിയ ഉപഭോക്താക്കളെ ചേര്ക്കുന്നതില്നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിലക്കിയതാണ് കമ്പനിയുടെ ഓഹരി വിലയിലെ ഏറ്റവും പുതിയ ഇടിവിനുകാരണം. ചില 'വസ്തുനിഷ്ഠ മേല്‍നോട്ട ആശങ്കകളുടെ' അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് ആര്‍ബിഐ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞ്ത്. എന്നാല്‍ ആശങ്കകള്‍ വിശദമാക്കിയിട്ടില്ല.
പേടിഎം പേയ്മെന്റ് ബാങ്കിന്റെ മുന്നോട്ടുള്ള വഴി എന്ത്?
സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാന്‍ പേയ്മെന്റ് ബാങ്കിനോട് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ''പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ഐടി ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം ആര്‍ബിഐ നല്കുന്ന പ്രത്യേക അനുമതിക്ക് വിധേയമായിരിക്കും,''എന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
ആശങ്കകള്‍ പരിഹരിക്കുന്നതിനു ബാങ്കിങ് റെഗുലേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നു പേടിഎം പേയ്മെന്റ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ''ആര്‍ബിഐ അനുമതി ലഭിച്ചശേഷം പുതിയ അക്കൗണ്ടുകള്‍ പുനരാരംഭിക്കുമ്പോള്‍ ഞങ്ങള്‍ അറിയിക്കും,''പ്രസ്താവനയില്‍ പറയുന്നു.
പേടിഎമ്മിന്റെ ഓഹരി വിലയുടെ സ്ഥിതിയെന്ത്?
നവംബര്‍ 18-നാണ് പേടിഎം ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. നിലവില്‍, ഇഷ്യൂ വിലയായ 2,150 രൂപയില്‍നിന്ന് 70 ശതമാനത്തിലധികം ഇടിഞ്ഞ സ്ഥിതിയിലാണുള്ളത്. ഇഷ്യൂ വിലയിലെ പ്രാരംഭ പബ്ലിക് ഓഫറിലൂടെ, കമ്പനി 1.39 ലക്ഷം കോടി രൂപയുടെ മൂല്യമാണു കമ്പനി തേടിയത്. തിങ്കളാഴ്ച രാവിലെയോടെ വിപണി മൂലധനം 44,423 കോടി രൂപയായി.
Also Read: മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സൂപ്പീരിയർ ജനറൽ; ആരാണ് സിസ്റ്റർ മേരി ജോസഫ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.