scorecardresearch
Latest News

കഴിഞ്ഞ എട്ട് വർഷം ഏറ്റവും ചൂടേറിയ കാലഘട്ടം: യുഎൻ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നതെന്ത്?

കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്പിനെ ബാധിച്ച ഉഷ്ണതരംഗത്തിൽ 15,000ത്തിലധികം പേർ മരിച്ചതായി യുഎൻ റിപ്പോർട്ട്

United Nations climate report, United Nations glaciers, glaciers and rising temperature, Earth global warming temperature

ഹിമാനികൾ സംരക്ഷിക്കുക എന്നത് നഷ്ടപ്പെട്ടു കഴിഞ്ഞതായി യുഎന്നിന്റെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറഞ്ഞു. കഴിഞ്ഞ ദശകത്തിലെ വാർഷിക ശരാശരിയിൽ സമുദ്രനിരപ്പ് 4.62 മില്ലിമീറ്റർ ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ലോകത്തിലെ ഹിമാനികൾ വളരെ വേഗതയിൽ ഉരുകിയെന്നും ആഗോള സമുദ്രനിരപ്പ് രണ്ട് പതിറ്റാണ്ട് മുമ്പ് ഉണ്ടായതിനേക്കാൾ ഇരട്ടി വേഗത്തിലാണ് ഉയർന്നതെന്നും യുഎൻ കാലാവസ്ഥാ റിപ്പോർട്ട് വെള്ളിയാഴ്ച ഭൗമദിനത്തിന് മുന്നോടിയായി പറഞ്ഞു.

2015-2022 കാലഘട്ടമാണ് ഏറ്റവും ചൂടേറിയ വർഷങ്ങളെന്ന് യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വേനൽക്കാലത്ത് യൂറോപ്പിനെ ബാധിച്ച ഉഷ്ണതരംഗത്തിൽ 15,000ത്തിലധികം പേർ മരിച്ചു.

2021 ഒക്‌ടോബറിനും 2022 ഒക്‌ടോബറിനും ഇടയിൽ ചില ഹിമാനികളുടെ ശരാശരി കനം 1.3 മീറ്റർ (4.3 അടി) വരെ നഷ്ടമായതായി റിപ്പോർട്ടുകളിൽ പറയുന്നു.

“ഹിമാനികൾ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്തതോടെ, നമ്മൾ ഈ മത്സരത്തിൽനിന്നു പുറത്തായിരിക്കുന്നു, അത് വളരെ മോശം വാർത്തയാണ്, ” ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റെരി താലസ് പറഞ്ഞു.
പുറത്തു വന്ന ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങൾ ജലം ഇനിയും ആയിരക്കണക്കിന് വർഷങ്ങൾ ഉയരുന്നതിന് കാരണമാകുന്നു.

ഉയർന്ന താപനില രേഖപ്പെടുത്തുക

ലാ നിന കൂളിങ് കാലാവസ്ഥാ പ്രതിഭാസത്തിന് താപനില വർധന തടയാൻ കഴിഞ്ഞില്ല. കഴിഞ്ഞ എട്ട് വർഷം ഏറ്റവും ഉയർന്ന ശരാശരി താപനിലയായി റെക്കോർഡുകളിൽ കണക്കാക്കപ്പെടുന്നു. 2021ൽ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത ഉയർന്നു. കാർബൺ ഡൈ ഓക്സൈഡ് (CO2) സാന്ദ്രത ആഗോളതലത്തിൽ ഒരു ദശലക്ഷത്തിൽ 415.7 ആയിരുന്നു, ഇത് പ്രീ ഇൻഡസ്ട്രീയൽ ലെവലിന്റെ 149 ശതമാനമാണ്. മീഥേൻ 262 ശതമാനത്തിലും നൈട്രസ് ഓക്സൈഡ് 124 ശതമാനം ആയിരുന്നു.

ചൂട് വർധിക്കുന്നത് തുടരുകയാണ് എന്നാണ് 2022 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സമുദ്രങ്ങളും റെക്കോർഡിൽ ചൂടേറിയതാകുന്നു. സമുദ്രോപരിതലത്തിന്റെ 58 ശതമാനവും മറൈൻ ഹീറ്റ്വേവ് അനുഭവപ്പെട്ടതായി ഡബ്ല്യുഎംഒ അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളാൽ കാലാവസ്ഥാ സംവിധാനത്തിൽ കുടുങ്ങിയ ഊർജത്തിന്റെ 90 ശതമാനവും സമുദ്രത്തിലേക്ക് പോകുന്നു. ഇത് ഉയർന്ന താപനില വർദ്ധനയെ ഒരു പരിധിവരെ മെച്ചപ്പെടുത്തുന്നുവെങ്കിലും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നു,” റിപ്പോർട്ടിൽ പറയുന്നു.

വിജയകരമായ ലഘൂകരണ നടപടികൾ ഉണ്ടെങ്കിൽപോലും, ഇതിനകം സംഭവിച്ച നാശനഷ്ടങ്ങൾ കാരണം, 2060കൾ വരെ തീവ്രമായ കാലാവസ്ഥാ രീതികൾ തുടരുമെന്ന് താലസ് പ്രവചിച്ചു. എന്നിരുന്നാലും, തീവ്രമായി പരിശ്രമിച്ചാൽ, പിന്നീട് കാര്യങ്ങൾ മികച്ചതാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. “ഈ നെഗറ്റീവ് പ്രവണത ഘട്ടംഘട്ടമായി ഇല്ലാതാക്കാനും 1.5 ഡിഗ്രി (സെൽഷ്യസ്) പരിധി വരെ എത്താനും നമ്മൾക്ക് കഴിയുമെന്നതാണ് നല്ല വാർത്ത,” താലസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Past 8 years warmest on record what new un climate report says