Latest News

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സമയം മാർച്ച് 31 വരെ മാത്രം; അറിയേണ്ടതെല്ലാം

2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു.

PAN card, പാൻ കാർഡ്, Aadhar card,ആധാർ കാർഡ്, pan card linking,പാൻകാർഡ് ലിങ്കിംഗ്, pan card linking date,പാൻ കാർഡ് ചേർക്കാൻ തിയതി, how to link pan and aadhar, പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ, how to link aadhar with pan, ആധാർ പാനുമായി ലിങ്ക് ചെയ്യാൻ, ie malayalam, ഐഇ മലയാളം

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 31 വരെ. കേന്ദ്രസർക്കാരിന്റെ ആദായ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു. മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. അടുത്ത ഘട്ടത്തിൽ പാൻ കാർഡ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു.

ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക. നിയമത്തിലെ  139 AA (2) വകുപ്പ് പ്രകാരം,  ജൂലൈ 2017 വരെ പാൻ കാർഡ് എടുത്തിട്ടുള്ള എല്ലാവരും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.

ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാർ കാർഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.

എങ്ങനെയാണ് പാൻ കാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടത് എന്ന് പരിശോധിക്കാം.

Read Also: തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന് മൊബൈൽ ആപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് തരൂർ

പാൻ കാർഡ് ഓൺലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

കുറഞ്ഞത് അഞ്ചുമിനിറ്റിൽ ഓൺലൈനായി പൂർത്തിയാക്കാവുന്ന ഒരു പ്രക്രിയ ആണിത്. ഇതിനായി ആദ്യം ആദായനികുതി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറണം. അതിൽ ഇടതുവശത്തെ ക്വിക്ക് ലിങ്ക് സെഷനിൽ നിന്നോ വലതു വശത്ത് മുകളിലായുള്ള പ്രൊഫൈൽ സെറ്റിങ്സിൽ നിന്നോ ”ലിങ്ക് ആധാർ” എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ആധാറിലെ നിങ്ങളുടെ പേര്, ആധാർ നമ്പർ എന്നിവ നൽകിയ ശേഷം “ഐ എഗ്രീ” എന്ന ബട്ടണും ക്ലിക്ക് ചെയ്യുക ഇതോടെ നിങ്ങളുടെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കപ്പെടും.


വെബ്‌സൈറ്റിൽ നിങ്ങളുടെ പാൻ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷമാണ് ഇതിനു സാധിക്കുക. രജിസ്റ്റർ ചെയ്തവർക്ക് യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും.

പാൻ കാർഡ് എസ്എംഎസിലൂടെ ബന്ധിപ്പിക്കാൻ

ഓൺലൈനായി ബന്ധിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് എസ് എം എസിലൂടെ ബന്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. അതിനായി UIDPAN (സ്പേസ്) നിങ്ങളുടെ ആധാർ നമ്പർ (സ്പേസ്) നിങ്ങളുടെ പാൻ നമ്പർ എന്നിവ ചേർത്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റർ നമ്പറിൽ നിന്ന് എസ് എം എസ് അയയ്ക്കുകയാണ് വേണ്ടത്.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?


പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിട്ടുണ്ടോ എന്ന സംശയം നിങ്ങൾക്ക് വന്നാൽ, ആദായനികുതി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ലിങ്ക് ആധാർ സെക്ഷനിൽ പോയി മുകളിലായുള്ള ”ക്ലിക്ക് ഹിയർ” എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ പാൻ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ ഒരു ”കൺഫർമേഷൻ മെസ്സേജ്” ലഭിക്കും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Pan card aadhaar card linking last date what do you need to know

Next Story
പുതിയ കോവിഡ് വകഭേദം നായകളിലും പൂച്ചകളിലും; ഒപ്പം ഹൃദ്രോഗവുംcorona virus,കൊറോണ വൈറസ്, new strain,പുതിയ വകഭേദം, corona uk strain,കൊറോണ യുകെ വകഭേദം corona in animals, കൊറോണ മൃഗങ്ങളിൽ,corona in pets,കൊറോണ വളർത്തുമൃഗങ്ങളിൽ, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com