scorecardresearch
Latest News

ഓപ്പറേഷണ്‍ ലണ്ടണ്‍ ബ്രിഡ്ജ്: രാജ്ഞിയുടെ മരണത്തിന് പിന്നാലെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍

രാജ്ഞിയുടെ മരണശേഷം നിമിഷങ്ങൾക്കുള്ളില്‍ ആരംഭിക്കുന്ന നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് 10-ാം ദിവസത്തെ ശവസംസ്കാരത്തോടെയാണ്

ഓപ്പറേഷണ്‍ ലണ്ടണ്‍ ബ്രിഡ്ജ്: രാജ്ഞിയുടെ മരണത്തിന് പിന്നാലെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍

രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു 96-ാം വയസില്‍ എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. രാജാവിന്റെ/രാജ്ഞിയുടെ മരണത്തിന് ശേഷം നടക്കുന്ന നീണ്ട ചടങ്ങുകള്‍ക്കും തുടക്കമായി. 1960-കള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തരം ചടങ്ങുകള്‍. രാജ്ഞിയുടെ മരണശേഷം നിമിഷങ്ങൾക്കുള്ളില്‍ ആരംഭിക്കുന്ന നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് 10-ാം ദിവസത്തെ ശവസംസ്കാരത്തോടെയാണ്.

ഓപ്പറേഷന്‍ ലണ്ടണ്‍ ബ്രിഡ്ജ്

ബ്രിട്ടന്റെ ഭരണാധികാരിയുടെ മരണം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയെയാണ് ഓപ്പറേഷന്‍ ലണ്ടണ്‍ ബ്രിഡ്ജ് എന്ന് വിളിക്കുന്നത്. 2017 ല്‍ അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയനാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത്. 2021 ല്‍ പൊളിറ്റിക്കൊയിലും റിപ്പോര്‍ട്ട് വന്നിരുന്നു.

ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, ലണ്ടൻ ബ്രിഡ്ജ് പദ്ധതിക്ക്, ബൽമോറലിൽ രാജ്ഞിയുടെ മരണത്തോടെ ആരംഭമായി. സ്‌കോട്ട്‌ലൻഡിലെ രാജ്ഞിയുടെ പ്രിയപ്പെട്ട കോട്ടയിൽ വച്ചുള്ള മരണം സംബന്ധിച്ച പദ്ധതിയുടെ ഭാഗത്തിന് ‘ഓപ്പറേഷൻ യൂണികോൺ’ എന്ന രഹസ്യനാമവും നൽകി.

ഈ പ്രോട്ടോക്കോളുകൾ യഥാർത്ഥത്തിൽ ശവസംസ്കാര ഘോഷയാത്ര ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾക്കും നടപടിക്രമങ്ങൾക്കുമുള്ള വിശദമായ രേഖയാണ്.

രാജ്ഞിയുടെ മരണത്തിന് ശേഷമുള്ള ആദ്യ ദിവസത്തെ ഡി+1 എന്നാണ് പറയുന്നത്. രാജ്ഞിയുടെ ശവസംസ്കാര ദിവസം ഡി+10 എന്നും. ഈ ദിവസങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചേരില്ല.

മരണത്തിന്റെ തൊട്ടടുത്ത നിമിഷം

രാജ്ഞിയുടെ മരണവിവരം ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കും. പിന്നാലെ അവര്‍ ഭരിച്ച മറ്റ് സ്റ്റേറ്റുകളേയും 38 കോമണ്‍വെല്‍ത്ത് രാജ്യങ്ങളേയും അറിയിക്കും. ഇത് രണ്ടും ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.

കൂടാതെ, രാജ്ഞിയുടെ മരണം അർത്ഥമാക്കുന്നത് ചാൾസ് രാജകുമാരൻ 14 കോമൺ‌വെൽത്ത് രാജ്യങ്ങളുടെ രാജാവും രാഷ്ട്രത്തലവനുമായി മാറുന്നു എന്നാണ്. എന്നിരുന്നാലും, രാജ്ഞിയുടെ മരണത്തിന് ഒരു ദിവസത്തിനുശേഷം മാത്രമേ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. ബിബിസി പറയുന്നതനുസരിച്ച്, ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ, അക്സഷൻ കൗൺസിൽ മുന്നിലായിരിക്കും ഇത് നടക്കുക.

അടുത്ത ദിവസങ്ങളില്‍ സംഭവിക്കുന്നത്

രാജ്ഞിയുടെ ശവശരീരംം പാലസ് ഓഫ് ഹോളിറൂഡ്ഹൗസിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ഗ്വാർഡിയൻ റിപ്പോര്‍ട്ട് ചെയ്തു. എഡിൻബർഗിലെ റോയൽ മൈലിലുള്ള സെന്റ് ഗൈൽസ് കത്തീഡ്രലിലേക്കുള്ള ആചാരപരമായ ഘോഷയാത്രയും പദ്ധതിയിൽ ഉൾപ്പെടുന്നു.

പിന്നാലെ ശവശരീരം ലണ്ടണിലേക്ക് കൊണ്ടുപോകും.

മരണത്തിന് ശേഷമുള്ള അഞ്ചാം ദിനം (ഡി+5) ലണ്ടനില്‍ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ശവശരീരം വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് കൊണ്ടുപോകും. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ചടങ്ങുകള്‍ നടക്കും.

ഡി+6, ഡി+9 ദിവസങ്ങളില്‍ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Operation london bridge the 10 day process after the death of queen elizabeth