scorecardresearch

കേന്ദ്ര ഗവൺമെന്റിന്റെ 'ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി' സംരംഭം എന്താണ്?

ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നതിന്റെ ചുരുക്കെഴുത്താണ് APAAR. ഇതുപ്രകാരം, കുട്ടിക്കാലം മുതൽ ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പ്രത്യേക ഐഡി സംവിധാനമായി വിഭാവനം ചെയ്തിട്ടുണ്ട്. അതിന്റെ നിർവഹണം എങ്ങനെയായിരിക്കും, എന്തിനാണ് അതിനെപ്പറ്റി ചില ആശങ്കകൾ ഉയർന്നത്?

ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നതിന്റെ ചുരുക്കെഴുത്താണ് APAAR. ഇതുപ്രകാരം, കുട്ടിക്കാലം മുതൽ ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പ്രത്യേക ഐഡി സംവിധാനമായി വിഭാവനം ചെയ്തിട്ടുണ്ട്. അതിന്റെ നിർവഹണം എങ്ങനെയായിരിക്കും, എന്തിനാണ് അതിനെപ്പറ്റി ചില ആശങ്കകൾ ഉയർന്നത്?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
apaar | one student one id explained | id card for students | National Education Policy | അപാർ

കേന്ദ്ര ഗവൺമെന്റിന്റെ 'ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി' സംരംഭം എന്നത് 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടതാണ്

ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നറിയപ്പെടുന്ന ഒരു പുതിയ വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് സൃഷ്ടിക്കുന്നതിന് രക്ഷാകർതൃ സമ്മതം തേടാൻ കഴിഞ്ഞ ആഴ്ച, നിരവധി സംസ്ഥാന സർക്കാരുകൾ സ്കൂളുകളോട് അഭ്യർത്ഥിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ 'ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി' സംരംഭം എന്നത് 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടതാണ്.

Advertisment

എന്താണ് APAAR, വിദ്യാർത്ഥികൾക്കും പഠന സ്ഥാപനങ്ങൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? വിദ്യാർത്ഥികൾക്കുള്ള ഐഡിയായ APAAR-ന്റെ ഉദ്ദേശ്യം എന്താണ്?

ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നതിന്റെ ചുരുക്കെഴുത്താണ് APAAR. ഇതുപ്രകാരം കുട്ടിക്കാലം മുതൽ ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പ്രത്യേക ഐഡി സംവിധാനമായി വിഭാവനം ചെയ്തിട്ടുണ്ട്. ഈ സംരംഭത്തിന് കീഴിൽ, ഓരോ വിദ്യാർത്ഥിക്കും ആജീവനാന്ത APAAR ഐഡി ലഭിക്കും, ഇത് പഠിതാക്കൾക്കും സ്കൂളുകൾക്കും സർക്കാരുകൾക്കും പ്രീ-പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള അക്കാദമിക് പുരോഗതി ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഡിജിറ്റൽ സംവിധാനമായ ഡിജിലോക്കറിലേക്കുള്ള വഴിയായി APAAR പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രധാനപ്പെട്ട രേഖകളും പരീക്ഷാഫലങ്ങളും റിപ്പോർട്ട് കാർഡുകളും മറ്റ് നേട്ടങ്ങളും ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ഈ സംവിധാനം ഭാവിയിലെ വിദ്യാഭ്യാസം അല്ലെങ്കിൽ ജോലി കണ്ടെത്തൽ എന്നിവയെ കൂടുതൽ സുഗമമാക്കും.


എന്തിനാണ് അപാർ നടപ്പാക്കുന്നത്?

Advertisment

APAAR അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം വിദ്യാഭ്യാസം തടസ്സരഹിതമാക്കുകയും വിദ്യാർത്ഥികൾക്ക് കൈവശം രേഖകൾ കൊണ്ടുനടക്കുന്നതിലെ ആവശ്യകത കുറയ്ക്കുകയും ചെയ്യുക എന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ സംരംഭം ആരംഭിച്ചത്.

“സാക്ഷരതാ നിരക്ക്, കൊഴിഞ്ഞുപോക്ക് നിരക്ക് എന്നിവയും അതിലേറെയും കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കുകയും സ്ഥിതി മെച്ചപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് നല്ല മാറ്റം സൃഷ്ടിക്കുക എന്നതാണ് കാഴ്ചപ്പാട്,” എന്ന് നാഷണൽ എജ്യുക്കേഷണൽ ടെക്‌നോളജി ഫോറം ചെയർമാൻ അനിൽ സഹസ്രബുദ്ധെ അവകാശപ്പെട്ടു, “ഇത് സംസ്ഥാനങ്ങൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ലഭിക്കുന്ന സൗകര്യമാണ്," അദ്ദേഹം വിശദീകരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരൊറ്റ വിശ്വസനീയമായ റഫറൻസ് നൽകിക്കൊണ്ട് കൃത്രിമവും ഡ്യൂപ്ലിക്കേറ്റ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും കുറയ്ക്കാനും APAAR ലക്ഷ്യമിടുന്നു. ആധികാരികത ഉറപ്പാക്കിക്കൊണ്ട്, സർട്ടിഫിക്കറ്റുകൾ നൽകുന്ന ഫസ്റ്റ് പാർട്ടി സ്രോതസ്സുകളെ മാത്രമേ സിസ്റ്റത്തിലേക്ക് ക്രെഡിറ്റുകൾ നിക്ഷേപിക്കാൻ അനുവദിക്കുകയുള്ളൂ.

APAAR ഐഡി എങ്ങനെ പ്രവർത്തിക്കുമെന്നാണ് സർക്കാർ വിഭാവനം ചെയ്യുന്നത്?

ഓരോ വ്യക്തിക്കും ഒരു യുണീക് APAAR ഐഡി ഉണ്ടായിരിക്കും, അത് അക്കാദമിക് ബാങ്ക് ക്രെഡിറ്റുമായി (ABC) ലിങ്ക് ചെയ്യും, വിദ്യാർത്ഥികൾ അവരുടെ പഠന യാത്രയിലുടനീളം നേടിയ ക്രെഡിറ്റുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സ്റ്റോർഹൗസായിരിക്കുമത്. APAAR ഐഡി ഉപയോഗിച്ച്, വിദ്യാർത്ഥികൾക്ക് അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളും ക്രെഡിറ്റുകളും സൂക്ഷിച്ചുവെക്കാൻ കഴിയും, അവർ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നോ അനൗപചാരിക പഠനത്തിൽ നിന്നോ വന്നവരായാലും. ഒരു വിദ്യാർത്ഥി ഒരു കോഴ്‌സ് പൂർത്തിയാക്കുകയോ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കുകയോ ചെയ്യുമ്പോൾ, അത് ഡിജിറ്റലായി സാക്ഷ്യപ്പെടുത്തുകയും അംഗീകൃത സ്ഥാപനങ്ങൾ അതത് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.

വിദ്യാർത്ഥി സ്‌കൂൾ മാറുകയാണെങ്കിൽ, സംസ്ഥാനത്തിനകത്തോ മറ്റൊരു സംസ്ഥാനത്തോ ആകട്ടെ, APAAR ഐഡി പങ്കിട്ടുകൊണ്ട് അക്കാദമിക് ബാങ്ക് ക്രെഡിറ്റി(ABC) ലെ വിദ്യാർത്ഥിയുടെ എല്ലാ ഡാറ്റയും പുതിയ സ്‌കൂളിലേക്ക് മാറ്റപ്പെടും. അതിനായി അച്ചടിച്ച രേഖകളോ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളോ നൽകേണ്ടതില്ല.

വിദ്യാർത്ഥികൾ അവരുടെ ഒറ്റ ഐഡി സൃഷ്ടിക്കാൻ എന്താണ് ചെയ്യേണ്ടത്?

APAAR-നായി സൈൻ അപ്പ് ചെയ്യുന്നതിന്, വിദ്യാർത്ഥികൾ പേര്, വയസ്സ്, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ എന്നിവ പോലുള്ള അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട്. ഈ വിവരങ്ങൾ അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് പരിശോധിക്കും.

“പേരും ജനനത്തീയതിയും പൊരുത്തപ്പെടുത്തുന്നതിന് വെരിഫിക്കേഷനായി മാത്രമാണ് ആധാർ നമ്പർ ഉപയോഗിക്കുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്. രജിസ്ട്രേഷൻ സമയത്ത് APAAR ഈ വിശദാംശങ്ങൾ മറ്റാരുമായും ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യില്ല, ” എന്ന് സഹസ്രബുദ്ധെ പറഞ്ഞു. വിദ്യാർത്ഥികൾ ഒരു സമ്മതപത്രത്തിൽ ഒപ്പിടേണ്ടതുണ്ട്, കൂടാതെ APAAR ഐഡി സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി അവരുടെ ആധാർ നമ്പറും ഡെമോഗ്രാഫിക് വിവരങ്ങളും പങ്കിടുന്നത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുള്ള അവകാശം അവർക്ക് തിരഞ്ഞെടുക്കാം.


പ്രായപൂർത്തിയാകാത്തവർക്കായി, യുഐഡിഎഐയുടെ പ്രാമാണീകരണത്തിനായി വിദ്യാർത്ഥികളുടെ ആധാർ നമ്പർ ഉപയോഗിക്കാൻ മന്ത്രാലയത്തെ അനുവദിക്കുന്ന സമ്മത പത്രത്തിൽ രക്ഷിതാക്കൾ ഒപ്പിടേണ്ടിവരും. APAAR ഐഡി സൃഷ്ടിക്കുന്നതിനുള്ള രജിസ്ട്രേഷൻ സ്വമേധയാ ഉള്ളതാണ്, നിർബന്ധമല്ല.

APAAR-നെ കുറിച്ചുള്ള ആശങ്കകൾ എന്തൊക്കെയാണ്?

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അവരുടെ ആധാർ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ആശങ്കയുണ്ട്, കാരണം തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക് ചോർത്തിക്കിട്ടുമെന്ന അവർ ആശങ്കപ്പെടുന്നു.

എന്നിരുന്നാലും, വിദ്യാർത്ഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ഒരു മൂന്നാം കക്ഷിയുമായും അത് പങ്കിടില്ലെന്നും സർക്കാർ പറയുന്നു. (സർക്കാരിന്റെ ഡാറ്റ അടങ്ങുന്ന കാറ്റലോഗിലെ സ്‌കൂളുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ), സ്‌കോളർഷിപ്പുകൾ, മെയിന്റനൻസ് അക്കാദമിക് റെക്കോർഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവയ്ക്കായാണ് യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് അഥവാ UDISE+ ഡാറ്റാബേസ്.

ഏത് സമയത്തും, വിദ്യാർത്ഥികൾക്ക് അവരുടെ വിവരങ്ങൾ സൂചിപ്പിച്ച കക്ഷികളുമായി പങ്കിടുന്നത് നിർത്താനുള്ള ഓപ്ഷൻ ഉണ്ട്, അവരുടെ ഡാറ്റ പ്രോസസ്സിംഗ് നിർത്തും. എന്നിരുന്നാലും, സമ്മതം പിൻവലിച്ചാൽ, ഇതിനകം പ്രോസസ്സ് ചെയ്തിട്ടുള്ള ഏതെങ്കിലും വ്യക്തിഗത ഡാറ്റയെ അത് ബാധിക്കില്ല.

Data Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: