scorecardresearch

കോവിഡ്: ഏതൊക്കെ വിമാനക്കമ്പനികളാണ് സീറ്റ് ശേഷി കുറയ്ക്കുന്നത്, ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നത്?

അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ തടയാന്‍ ആഭ്യന്തര റൂട്ടുകളിലെ ശേഷി ബോധപൂര്‍വം കുറയ്ക്കുകയാണ് വിമാനക്കമ്പനികള്‍

അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ തടയാന്‍ ആഭ്യന്തര റൂട്ടുകളിലെ ശേഷി ബോധപൂര്‍വം കുറയ്ക്കുകയാണ് വിമാനക്കമ്പനികള്‍

author-image
Pranav Mukul
New Update
Omicron, Covid19, Coronavirus, Airlines, flight, aviation industry, Covid impact on flights, news, Covid news,Covid19 third wave, ie malayalam explained, indain express expess explained, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കോവിഡ് -19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് കുറയുന്നതു സര്‍വിസുകള്‍ റദ്ദാക്കാനും നിലവിലുള്ള ബുക്കിങ്ങുകളിലെ മാറ്റങ്ങളില്‍ ഇളവ് നല്‍കാനും രാജ്യത്തെ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ തടയാന്‍ ആഭ്യന്തര റൂട്ടുകളിലെ ശേഷി ബോധപൂര്‍വം കുറയ്ക്കുകയാണ് വിമാനക്കമ്പനികള്‍.

ഏതൊക്കെ വിമാനക്കമ്പനികളാണ് ശേഷി കുറയ്ക്കുന്നത്?

Advertisment

ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ തങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ 20 ശതമാനം പിന്‍വലിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഞായറാഴ്ച പ്രഖ്യാപിച്ചു. മാറുന്ന ഡിമാന്‍ഡുമായി സമന്വയിപ്പിച്ച് ശേഷി ക്രമീകരിക്കുകയാണെന്ന് വിസ്താരയും അറിയിച്ചു. ഒന്നിലധികം പ്രതിദിന സര്‍വീസുകളുള്ള റൂട്ടുകളിലെ ചില വിമാനങ്ങള്‍ ലോഡ് ഫാക്ടറിനെ അടിസ്ഥാനമാക്കി ഒന്നാക്കുകയാന്നെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിമാന്‍ഡ് കുറയുന്നതിന് അനുസൃതമായി ശേഷി കുറയ്ക്കുന്ന കാര്യം, കുറഞ്ഞ നിരക്കില്‍ സര്‍വിസ് നല്‍കുകന്ന മറ്റ് എയര്‍ലൈനുകളും പരിഗണിക്കുന്നതായാണു മനസിലാക്കുന്നത്.

വിമാനയാത്രയ്ക്കുള്ള ആവശ്യത്തിന്റെ സ്ഥിതി എന്ത്?

കോവിഡ് -19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയായി കുറയുന്നതായി
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമൂലമാണു യാത്രക്കാരുടെ എണ്ണം കുറയുന്നത്.

വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഡിസംബര്‍ 26 നു 3.85 ലക്ഷം പേരാണ് ആഭ്യന്തര യാത്ര നടത്തിയത്. എന്നാല്‍ ജനുവരി എട്ടിനു യാത്രക്കാരുടെ എണ്ണം 2.41 ലക്ഷമായി കുറഞ്ഞു. തൊട്ടടുത്തദിവസം 2.37 ലക്ഷമായി യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞു.

Advertisment

ഡിമാന്‍ഡിനെ പ്രതിനിധീകരിക്കുന്ന ലോഡ് ഫാക്ടര്‍ പരിശോധിക്കുമ്പോള്‍ ഇന്‍ഡിഗോ ജനുവരി എട്ടിന് 65.8 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് അതിന്റെ ഓരോ 100 സീറ്റിലും ശരാശരി 34 എണ്ണം വില്‍ക്കപ്പെടാതെ പോയി. യഥാക്രമം 68.5 ഉം 62.8 ഉം ശതമാനമായിരുന്നു.

ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനികളായ സ്പൈസ്ജെറ്റിന്റെയും ഗോഫസ്റ്റിന്റെയും ഇതേദിവസത്തെ ലോഡ് ഫാക്ടര്‍. എയര്‍ ഇന്ത്യ-67.4, വിസ്താര-53.6, എയര്‍ഏഷ്യ ഇന്ത്യ- 59.6 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ലോഡ് ഫാക്ടര്‍.

യാത്ര മാറ്റിവയ്ക്കല്‍: വിമാനക്കമ്പനികളുടെ വാഗ്ദാനം എന്ത്?

ഒമിക്രോണ്‍ കേസുകള്‍ എണ്ണം വര്‍ധിക്കുന്നതിനാല്‍, ധാരാളം ഉപഭോക്താക്കള്‍ യാത്രാപദ്ധതികള്‍ മാറ്റിവയ്ക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് യാത്രാ മാറ്റ ഫീസ് ഇന്‍ഡിഗോ ഒഴിവാക്കി. 2022 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 31 വരെയുള്ള പുതിയതും നിലവിലുള്ളതുമായ എല്ലാ ബുക്കിംഗുകള്‍ക്കും സൗജന്യ ടിക്കറ്റ് മാറ്റം വാഗ്ദാനം ചെയ്യുന്നു.

റീഫണ്ട് ചെയ്യുകയോ പോലുള്ള വിവിധ സാധ്യതകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് യാക്ക്രാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,'' വിസ്താര വക്താവ് പറഞ്ഞു.

''കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്നുള്ള സമീപകാല അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, മാര്‍ച്ച് 31നോ അതിനു മുന്‍പോയുള്ള യാത്ര ബുക്ക് ചെയ്ത എല്ലാ ആഭ്യന്തര ടിക്കറ്റുകള്‍ക്കും തീയതിയോ ഫ്‌ളൈറ്റ് നമ്പറോ സെക്ടറോ സൗജനമായി മാറ്റുന്നത് വാഗ്ദാനം ചെയ്യുന്നു,''എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

Airlines Covid19 Omicron

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: