വേനൽക്കാലവും മൺസൂണും കഴിഞ്ഞശേഷം ശൈത്യകാലത്ത് കോവിഡ് വൈറസായ സാർസ് കോവ്-2 എങ്ങനെ പ്രവർത്തിക്കും? കൊറോണ വൈറസിനെ കൊല്ലാൻ തണുത്ത കാലാവസ്ഥയ്ക്ക് കഴിയുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. അതേസമയം, കൊറോണ വൈറസിന്മേലുള്ള താപനിലയുടെ കൃത്യമായ സ്വാധീനം കണ്ടെത്താൻ ഇപ്പോഴും പരീക്ഷണം തുടരുകയാണ്.

സീസണൽ വൈറസുകളെക്കുറിച്ചുള്ള മിക്ക തെളിവുകളും സൂചിപ്പിക്കുന്നത് തണുത്ത മാസങ്ങളിൽ അവ കൂടുതൽ സജീവമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉദാഹരണത്തിന്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇൻഫ്ലുവൻസയ്‌ക്ക് ശൈത്യകാലാവസ്ഥ വ്യാപനമുണ്ട്. ഇന്ത്യയിലും സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളിലും രോഗവ്യാപനം വർധിക്കുന്നത് മൺസൂൺ കാലത്തും ചെറിയ തരത്തിൽ ശൈത്യകാലത്തുമാണ്. എന്നിരുന്നാലും, കാലാവസ്ഥയുമായി ബന്ധപ്പെട്ട് കോവിഡ് -19 ന്റെ കൃത്യമായ പ്രവണത ഇതുവരെ കണ്ടാത്താനായിട്ടില്ലെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ കൊറോണ വൈറസ് എങ്ങനെയാവും ശൈത്യകാലത്ത് പെരുമാറുക?

കൊറോണ വൈറസ് മഞ്ഞുകാലത്ത് എങ്ങനെയാവും എന്നത് സംബന്ധിച്ച് കൃത്യമായുള്ള പ്രവണതകൾ പ്രവചിക്കാനായിട്ടില്ല. എങ്കിലും മിക്ക സീസണൽ വൈറസുകളും വർഷത്തിലെ തണുത്ത മാസങ്ങളിൽ കൂടുതൽ സജീവമായിരിക്കാൻ സാധ്യതയുള്ളതായി ഗവേഷകർ പറയുന്നു.

കൊറോണ വൈറസ് എന്ത് സീസണൽ സ്വഭാവമാണ് നിലവിൽ പ്രകടിപ്പിച്ചിട്ടുള്ളത്?

വൈറൽ രോഗങ്ങൾ, പ്രത്യേകിച്ച് ശ്വസനവുമായി ബന്ധപ്പെട്ടവ, സാധാരണയായി ലോകത്തെങ്ങും തണുപ്പുകാലത്ത് കുതിച്ചുയരും. ഇൻഫ്ലുവൻസയാണ് ഏറ്റവും സാധാരണമായ ഉദാഹരണം

ധാരാളം സീസണുകളുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, ഇൻഫ്ലുവൻസ പോലുള്ള അണുബാധകളിൽ വൻ വർധനവുണ്ടാവുക മൺസൂൺ കാലങ്ങളിലാണ് (ജൂൺ മുതൽ സെപ്റ്റംബർ വരെ) .

കോവിഡ് -19 അത്തരം സീസണുമായി ബന്ധപ്പെട്ട പ്രവണതകൾ ഒന്നും കാണിച്ചിട്ടില്ലെങ്കിലും വാക്സിനുകൾ പ്രചാരത്തിലായാൽ ഇതിൽ മാറ്റം സംഭവിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് വൈറൽ രോഗബാധകൾ പൊതുവെ വർധിക്കുന്നത്?

പടിഞ്ഞാറൻ നാടുകളിൽ, ശീതകാലം കഠിനമാണ്.  ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ താൽപ്പര്യപ്പെടും. ഒരു വൈറസ് ബാധ, ഒരിക്കൽ വന്നുകഴിഞ്ഞാൽ കൂടുകൽ ആളുകൾ ഇടപെടുന്ന പരിസരങ്ങളിൽ എളുപ്പത്തിൽ പടരുന്നു. ഇക്കാര്യം ഇന്ത്യയെ സംബന്ധിച്ച് ശരിയാവണമെന്നില്ല.

2009 മുതൽ പന്നിപ്പനി ട്രാക്ക് ചെയ്യുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ശൈത്യകാലത്ത് വർഷത്തിൽ രണ്ട് തവണയാണ് രോഗബാധ വർധിച്ച നിലയിൽ കാണാറ്. ഒന്ന് മൺസൂണിലും രണ്ടാമത്തേത് മഞ്ഞുകാലത്തും. മഞ്ഞുകാലത്തെ വ്യാപനം മിക്കവാറും മഴക്കാലത്തേതിന്റെ പകുതിയിൽ താഴെ മാത്രമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്നു

ഇൻഫ്ലുവൻസ ഒരു ശൈത്യകാലരോഗമായതിനാൽ തെക്കൻ അർധഗോളത്തിൽ മേയ്-ജൂലൈ മാസത്തെ ശീതകാലത്തിൽ അവിടെ ആ രോഗബാധയിൽ വർധനവ് രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ഇത്തവണ അത് സംഭവിച്ചില്ല. ഇൻഫ്ലുവൻസ കേസുകൾ വർധിച്ചില്ല

കോവിഡ് -19 നെതിരെ സ്വീകരിച്ച സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നടപടികൾ ഇതിൽ വലിയ ഘടകമായിരിക്കാം. രോഗം പകരാനുള്ള സാധ്യത സാമൂഹ്യ അകല ചട്ടങ്ങൾ കാരണം കുറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിലുള്ളവർ ആശങ്കപ്പെടേണ്ടതുണ്ടോ?

ഇന്ത്യയിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞുകാലത്ത് രോഗവവ്യാപനം രണ്ടാമത്തെ വൻ വർധനവിലെത്താൻ സാധ്യതയുള്ളതായി വിദഗ്ദ്ധർ പറയുന്നു

ചില വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള ഘട്ടംഘട്ടമായുള്ള അൺലോക്ക് കാരണം മഞ്ഞുകാലത്തെ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് ചില ഗവേഷകർ പറയുന്നു. പക്ഷേ രോഗബാധ കുറക്കുന്നതിൽ മാസ്കുകൾക്ക് വലിയ പങ്കുണ്ടെന്നും അവർ പറയുന്നു.

Read More: Quixplained: How is the novel coronavirus likely to behave in winter?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook