/indian-express-malayalam/media/media_files/2026/01/22/pf-reforms-2026-01-22-14-13-29.jpg)
EPFO’s plans for reforms
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കുന്നതിനായി വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നു. ഇപിഎഫ്ഒ 3.0 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഘട്ടത്തിൽ, ബാങ്കുകളിലേതിന് സമാനമായ കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വിവർത്തനങ്ങൾ, അത്യാധുനിക വെബ്സൈറ്റ് എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read:പരസ്യവും താരങ്ങളുടെ ബാധ്യതയും; മോഹൻലാലിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു
ബാങ്കുകളിലെ കോർ ബാങ്കിംഗ് സൊല്യൂഷന് സമാനമായ സംവിധാനം ഇ.പി.എഫ്.ഒയിലും നടപ്പിലാക്കും. ഇതോടെ രാജ്യത്തെ ഏത് റീജിയണൽ ഓഫീസിൽ നിന്നും അംഗങ്ങൾക്ക് തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കും. വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് വലിയ ഗുണകരമാകും.
പ്രാദേശിക ഭാഷകളിൽ സേവനം
ഐടി മന്ത്രാലയം വികസിപ്പിച്ച ഭാഷിണി എന്ന എ.ഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് വെബ്സൈറ്റിലെ വിവരങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കും. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ വിവരങ്ങൾ ലഭിക്കുന്നത് സാധാരണക്കാരായ തൊഴിലാളികൾക്ക് സഹായകമാകും.
പുതിയ ലേബർ കോഡുകൾ നിലവിൽ വരുന്നതോടെ സംഘടിത മേഖലയ്ക്കൊപ്പം അസംഘടിത മേഖലയിലെ തൊഴിലാളികളെയും ഇ.പി.എഫ്.ഒയുടെ പരിധിയിൽ കൊണ്ടുവരാൻ പദ്ധതിയുണ്ട്. നിലവിൽ 8 കോടി അംഗങ്ങളും ഏകദേശം 28 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമാണ് ഇ.പി.എഫ്.ഒ കൈകാര്യം ചെയ്യുന്നത്.
യു.പി.ഐ വഴി പണം പിൻവലിക്കാം
നിലവിലുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏപ്രിൽ മാസത്തോടെ ഭീം ആപ്പ് വഴി പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാകും. ആദ്യഘട്ടത്തിൽ ഒരു ഇടപാടിൽ പരമാവധി 25,000 രൂപ വരെ പിൻവലിക്കാനാണ് സാധ്യത.
പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന 13 വിഭാഗങ്ങളെ മൂന്നായി ചുരുക്കി. അനിവാര്യമായ ആവശ്യങ്ങൾ (ചികിത്സ, വിദ്യാഭ്യാസം, വിവാഹം), വീട് നിർമ്മാണം, പ്രത്യേക സാഹചര്യങ്ങൾ എന്നിവയാണവ.
Also Read:തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?
പേര്, ജനനത്തീയതി, ലിംഗഭേദം, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ തൊഴിലുടമയുടെ അനുമതിയോ ഇ.പി.എഫ്.ഒ ഓഫീസിൽ നേരിട്ട് പോകാതെയോ അംഗങ്ങൾക്ക് ഓൺലൈനായി സ്വയം തിരുത്താം. 2025 ഡിസംബർ വരെ ഏകദേശം 32 ലക്ഷത്തിലധികം ആളുകൾ ഇത്തരത്തിൽ വിവരങ്ങൾ തിരുത്തിക്കഴിഞ്ഞു.
പുതിയ ഐടി പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും വിപ്രോ , ഇൻഫോസിസ് , ടി.സി.എസ എന്നീ കമ്പനികളെ ഇതിനായി ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read More: പുതിയ തൊഴിൽ നിയമം; ജീവനക്കാർക്ക് അനുകൂലമോ? പ്രതികൂലമോ? എന്തൊക്കെ മാറ്റങ്ങൾ, അറിയാം വിശദമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us