scorecardresearch

80 ശതമാനം കോവിഡ് രോഗികളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയെന്ന് പഠനം

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി

author-image
WebDesk
New Update
covid patients, vitamin d deficiency, coronavirus patients, coronavirus, endocrine society, express explained

New Research: മാനവരാശിയുടെ ദ്രുതഗതിയിലുള്ള ചലനത്തെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പഠനങ്ങളിലാണ് ശാസ്ത്രലോകം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിനൊപ്പം തന്നെ, കോവിഡ് ബാധിച്ച രോഗികളുടെ ആരോഗ്യത്തെ കുറിച്ചും കോവിഡിന്റെ ലക്ഷണങ്ങളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മവും സമഗ്രവുമായ പഠനവും നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment

കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനം കാണിക്കുന്നത്. 216 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ 80 ശതമാനത്തിലധികം ആളുകളിലും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തി. സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ് ഡി വാൽഡെസില്ല ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി.

ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. "രോഗസാധ്യത കൂടുതലുള്ള പ്രായമായ ആളുകൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ, നഴ്സിംഗ് ഹോമുകളിൽ പരിചരണത്തിൽ കഴിയുന്നവർ തുടങ്ങിയവരിൽ വൈറ്റമിന്‍ ഡിയുടെ​ അപര്യാപ്തത ഉണ്ടോ എന്ന് പരിശോധിക്കുന്നതും ചികിത്സ നൽകുന്നതും കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവും," എന്നാണ് പഠനത്തിൽ പങ്കെടുത്ത വ്യക്തികളിലൊരാളായ ഹോസെ എൽ ഫെർണാണ്ടസ് പ്രസ്താവനയിൽ പറയുന്നത്.

Source: The Endocrine Society

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: