scorecardresearch
Latest News

മാസ്ക് ധരിച്ചവരുടെയും മുഖഭാവം തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുമെന്ന് പഠനം

മൂക്കും വായയും മറയ്ക്കുന്ന ഒരു മാസ്ക് ഉപയോഗിച്ചപ്പോഴും കുട്ടികൾക്ക് ഈ വികാരങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു

covid 19 mask, coronavirus mask, best mask for Covid, cotton mask, mask quality, indian express

കോവിഡ്-19 രോഗവ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കുമ്പോൾ മുഖത്തിന്റെ ഒരു വലിയ ഭാഗമാണ് മറയ്ക്കപ്പെടുന്നത്. അതിനാൽ മാസ്ക് ധരിച്ചാൽ ഒരാളുടെ മുഖത്തെ ഭാവങ്ങൾ മറ്റൊരാൾക്ക് മനസ്സിലാവില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ മാസ്ക് ധരിച്ച മുഖങ്ങളിലെ ഭാവങ്ങൾ കുട്ടികൾക്ക് ഇപ്പോഴും ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിയുമെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്.

“മാസ്ക് ധരിച്ച് മുഖം ഭാഗികമായി മറച്ചവരോട് മുതിർന്നവർക്കും കുട്ടികൾക്കും എപ്പോഴും ഇടപെടേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് കുട്ടികളുടെ വൈകാരിക വികാസത്തിന് ഒരു പ്രശ്നമാകുമോ എന്ന് ധാരാളം മുതിർന്നവർ ചിന്തിക്കുന്നു,” വിസ്കോൺസിൻ-സർവകലാശാല (യു‌ഡബ്ല്യു)-മാഡിസൺ പ്രസിദ്ധീകരിച്ച ഗവേഷണത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ ഗവേഷകൻ ആഷ്‌ലി റൂബ പറഞ്ഞു.

യു‌ഡബ്ല്യു-മാഡിസണിലെ മനശ്ശാസ്ത്ര വിദഗ്ധർ 7 മുതൽ 13 വരെ വയസ് പ്രായമുള്ള 80 കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസ്കോ മുഖം മറയ്ക്കുന്ന മറ്റെന്തെങ്കിലുമോ ധരിക്കാതെയും, സർജിക്കൽ മാസ്ക് ധരിച്ചും, സൺഗ്ലാസ് ധരിച്ചുമുള്ള മൂന്ന് സെറ്റ് മുഖങ്ങളുടെ ഫോട്ടോകൾ കുട്ടികൾക്ക് കാണിച്ചാണ് പഠനം നടത്തിയത്. ദുഖം, കോപം,ഭയം എന്നീ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളായിരുന്നു അവ. പരീക്ഷണത്തിൽ ഓരോ മുഖത്തും ഏത് ഭാവമാണെന്ന് കുട്ടികളോട് അടയാളപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

Read More: കോവിഡ് -19: ഒറ്റപ്പെടൽ കൂടുതലായി ബാധിച്ചത് സ്ത്രീകളെയെന്ന് പഠനം

മുഖങ്ങൾ മറയ്ക്കാത്ത സമയത്തെ ഭാവങ്ങൾ തിരിച്ചറിയുന്നതിൽ 66 ശതമാനത്തോളമായിരുന്നു ആകെ കുട്ടികളുടെ വിജയ നിരക്ക്. ആറ് ഓപ്ഷനുകളിൽ നിന്ന് ഒരു ശരിയായ വികാരത്തെ ഊഹിക്കുന്നതിനുള്ള സാധ്യതയേക്കാൾ (ഏകദേശം 17%) വളരെ മുകളിലാണ് ഇത്. അതേസമയം മാസ്ക് ഉപയോഗിച്ചപ്പോൾ, ദുഃഖത്തെ 28 ശതമാനത്തോളവും കോപത്തെ 27 ശതമാനത്തോളവും ഭയത്തെ 18 ശതമാനത്തോളവും അവർ ശരിയായി തിരിച്ചറിഞ്ഞു.

“അതിശയിക്കാനില്ല, മുഖത്തിന്റെ ചില ഭാഗങ്ങൾ മൂടിയിരുന്നു. മൂക്കും വായയും മറയ്ക്കുന്ന ഒരു മാസ്ക് ഉപയോഗിച്ചപ്പോഴും കുട്ടികൾക്ക് ഈ വികാരങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു, ”റൂബ പറഞ്ഞു.

സൺഗ്ലാസുകൾ ധരിച്ചപ്പോൾ കോപവും ഭയവും തിരിച്ചറിയാൻ പ്രയാസമുണ്ടായി. കണ്ണുകളും പുരികങ്ങളും ആ മുഖഭാവങ്ങൾക്ക് മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. മാസ്ക് ധരിച്ച സമയത്ത് കണ്ടെത്താൻ പ്രയാസപ്പെട്ടത് ഭയത്തിന്റെ ഭാവമാണ്. ഭയവും ആശ്ചര്യവും തമ്മിൽ മാറിപ്പോവുകയും ചെയ്യുന്നുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: New research kids can identify emotions on masked faces