/indian-express-malayalam/media/media_files/uploads/2021/05/covid-52.jpg)
കോവിഡ് വിവിധ വകഭേദങ്ങളുമായി മനുഷ്യരാശിയെ പരീക്ഷിക്കുകയാണ്. ബ്രിട്ടണില്‍ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദം നല്‍കുന്നത് അത്ര ശുഭകരമായ സൂചനകള്‍ അല്ല. പുതിയ വയറസിന് ഇതുവരെ സ്ഥിരീകരിച്ച വകഭേദങ്ങളേക്കാള്‍ അതിതീവ്രവ്യാപന ശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിവരമനുസരിച്ച് ജനുവരി 19 ന് യുകെയിൽ കണ്ടെത്തിയ എക്സ് ഇ വകഭേദത്തിന്റെ (ബിഎ.1-ബിഎ. 2) 600 ലധികം സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തു. ബിഎ.2 നെ അപേക്ഷിച്ച് സാമൂഹ വ്യാപനം 10 ശതമാനം കൂടുതലാണ്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണമാവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പകര്‍ച്ചയിലും രോഗതീവ്രതയിലും കാര്യമായ വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വരെ എക്സ് ഇ ഒമിക്രോണ്‍ വകഭേദമായി തന്നെ തുടരും. പുതിയ വകഭേദത്തിന്റെ കാര്യത്തിലും സൂക്ഷ്മമായുള്ള നിരീക്ഷണം തുടരുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമെ നിഗമനത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളും.
ആഗോളതലത്തില്‍ കേസുകള്‍ വര്‍ധിക്കുന്നു
ആഗോളതലത്തില്‍ കോവിഡ് അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് മരണങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വാരത്തില്‍ ഉണ്ടായിരിക്കുന്നത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ രോഗവ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായ രണ്ട് വാരങ്ങളില്‍ കേസുകള്‍ വര്‍ധിക്കുകയാണുണ്ടായത്.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആറ് മേഖലകളിലായി ഒരു കോടി പുതിയ കേസുകളും 45,00 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേസുകളുടെ എണ്ണത്തില്‍ എല്ലാ മേഖലകളിലും കുറവാണ് രേഖപ്പെടുത്തിയത്. നാല് മേഖലകളില്‍ പ്രതിവാര മരണസംഖ്യയിലും കുറവുണ്ടായി.
രാജ്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതൽ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിൽ നിന്നാണ് (2,442,195 ), ജർമനി (1,576,261), വിയറ്റ്നാം (1,127,716), ഫ്രാൻസ് (845,119), ഇറ്റലി (503,932).
ഏറ്റവും കൂടുതൽ പ്രതിവാര മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചിലിയിൽ നിന്നാണ് (11,858 പുതിയ മരണങ്ങൾ). അമേരിക്ക (5,367), ഇന്ത്യ (4,525), റഷ്യ (2,859), ദക്ഷിണ കൊറിയ (2,471) എന്നിവയാണ് മരണം വര്‍ധിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് തായ്‌ലൻഡിൽ നിന്നാണ് (175,116). പിന്നാലെ ഇന്തോനേഷ്യ (36,470), ഇന്ത്യ (11,612) എന്നീ രാജ്യങ്ങളാണ്.
പരിശോധനയില്‍ വിട്ടുവീഴ്ച പാടില്ല
പലമേഖലകളിലും രോഗവ്യാപനം കുറഞ്ഞതോടെ പരിശോധനകളുടെ എണ്ണം കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം സജീവമായി തുടരണമെങ്കില്‍ പരിശോധനകള്‍ അത്യവശ്യമാണ്. രോഗം കണ്ടെത്താനാവാത്ത സാഹചര്യം അതിതീവ്ര വ്യാപനത്തിലേക്ക് നയിക്കും. മഹാമാരിയുടെ അവസാന ഘടത്തിലെത്തുന്നത് വരെ വീഴ്ചയുണ്ടാകരുതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു.
Also Read: Russia-Ukraine War News: കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി യുക്രൈന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.