/indian-express-malayalam/media/media_files/2025/12/14/insurance-2025-12-14-15-49-41.jpg)
പുതിയ ഇൻഷുറൻസ് ബില്ലിനെപ്പറ്റി അറിയാൻ സമഗ്രമായി
ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ലക്ഷ്യമിട്ടുള്ള 'സബ്ക ബീമ സബ്കി രക്ഷ' (ഇൻഷുറൻസ് നിയമ ഭേദഗതി) ബിൽ 2025-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1938-ലെ ഇൻഷുറൻസ് ആക്ട്, 1956-ലെ എൽഐസി ആക്ട്, 1999-ലെ ഐആർഡിഎഐ ആക്ട് എന്നിവയിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് പുതിയ ബിൽ.
ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ
ഇൻഷുറൻസ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലെ 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തും. ആഗോളതലത്തിൽ നിന്നുള്ള വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും, നൂതന സാങ്കേതികവിദ്യകൾ കൊണ്ടുവരാനും, '2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു.
Also Read:16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ
വിദേശ റീ-ഇൻഷുറൻസ് കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ ആവശ്യമായ നെറ്റ് ഓൺഡ് ഫണ്ട് 5,000 കോടി രൂപയിൽ നിന്ന് 1,000 കോടി രൂപയായി കുറയ്ക്കാൻ നിർദ്ദേശമുണ്ട്. ഇത് കൂടുതൽ വിദേശ റീ-ഇൻഷുറൻസ് കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കും. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി മാതൃകയിൽ, ചട്ടവിരുദ്ധമായി ഇൻഷുറൻസ് കമ്പനികളോ ഇടനിലക്കാരോ നേടുന്ന ലാഭം തിരിച്ചുപിടിക്കാനുള്ള അധികാരം ഐആർഡിഎഐക്ക് ലഭിക്കും. ഇടനിലക്കാർക്ക് വൺ-ടൈം രജിസ്‌ട്രേഷൻ' സൗകര്യവും നടപ്പിലാക്കും.
Also Read:ഇൻഡിഗോയിൽ പ്രതിസന്ധി; ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ തിരിച്ചടിയായത് എങ്ങനെ?
സർക്കാർ അനുമതിയില്ലാതെ തന്നെ പുതിയ സോണൽ ഓഫീസുകൾ തുറക്കാൻ എൽഐസിക്ക് അധികാരം നൽകും. കൂടാതെ, വിദേശത്തെ പ്രവർത്തനങ്ങൾ അതാത് രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് വേഗത്തിൽ പുനഃക്രമീകരിക്കാനും എൽഐസിക്ക് സാധിക്കും.
ഒഴിവാക്കപ്പെട്ടവ
ലൈഫ് ഇൻഷുറൻസും ജനറൽ ഇൻഷുറൻസും (ആരോഗ്യം, വാഹനം തുടങ്ങിയവ) ഒരേ കമ്പനിക്ക് തന്നെ വിൽക്കാൻ അനുമതി നൽകുന്ന 'കോമ്പോസിറ്റ് ലൈസൻസ്' സംവിധാനം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ലൈഫ്, ജനറൽ ഇൻഷുറൻസ് സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് വെവ്വേറെ പോളിസികൾ തന്നെ ആശ്രയിക്കേണ്ടി വരും.
Also Read:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി
പുതിയ ഇൻഷുറൻസ് കമ്പനികൾ തുടങ്ങാൻ ആവശ്യമായ കുറഞ്ഞ മൂലധന പരിധി (ഇൻഷുറൻസ് കമ്പനികൾക്ക് 100 കോടി രൂപയും, റീ-ഇൻഷുറൻസ് കമ്പനികൾക്ക് 200 കോടി രൂപയും) കുറയ്ക്കുമെന്ന നിർദ്ദേശം ബില്ലിൽ ഇല്ല. ചെറുകിട, പ്രാദേശിക ഇൻഷുറൻസ് കമ്പനികൾക്ക് കടന്നുവരാൻ ഇത് തടസ്സമാകും.ഇൻഷുറൻസ് കമ്പനികൾക്ക് മ്യൂച്വൽ ഫണ്ട്, ക്രെഡിറ്റ് കാർഡ്, ലോണുകൾ തുടങ്ങിയ മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകുന്ന നിർദ്ദേശവും ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read More: പുതിയ തൊഴിൽ നിയമം; ജീവനക്കാർക്ക് അനുകൂലമോ? പ്രതികൂലമോ? എന്തൊക്കെ മാറ്റങ്ങൾ, അറിയാം വിശദമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us