scorecardresearch

ഗുസ്തിക്കാരുടെ മോർഫ് ചെയ്ത ചിത്രം വൈറലാകുന്നു: എഐ സൃഷ്ടിച്ച ചിത്രങ്ങൾ കണ്ടെത്തുന്നതെങ്ങനെ?

സംശയാസ്‌പദമായ ഈ ഫോട്ടോ യഥാർത്ഥമല്ല. യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യാനും വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുഖത്ത് പുഞ്ചിരി വരുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചു.

സംശയാസ്‌പദമായ ഈ ഫോട്ടോ യഥാർത്ഥമല്ല. യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യാനും വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുഖത്ത് പുഞ്ചിരി വരുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചു.

author-image
WebDesk
New Update
vinesh phogat, sangeeta phogat, detained, fake image of Vinesh Phogat and Sangeeta Phogat smiling,

ഫൊട്ടൊ: ബജ്രംഗ് പൂനിയ/ ട്വിറ്റർ

ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും
മോർഫ് ചെയ്ത് ഫൊട്ടൊയ്ക്ക് പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു. ഞായറാഴ്ച പൊലീസ് അവരെ കസ്റ്റഡിയിലെടുത്തശേഷം അവർ പുഞ്ചിരിയോടെ വാനിൽ ഇരിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

Advertisment

റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങളുടെ ജന്തർ മന്തറിനു മുന്നിലുള്ള സമരം ആരംഭിച്ചിട്ട് ദിവസങ്ങളായി. സമരം നടത്തിയ ​ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട്ട്, സാക്ഷി മാലിക്, സം​ഗീത ഫോ​ഗട്ട് തുടങ്ങിയ ​ഗുസ്തി താരങ്ങളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയും ചെയ്തിരുന്നു.

“ഐടി സെല്ലുകാർ തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ പരാതി നൽകുമെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു," ട്വിറ്ററിലെ പോസ്റ്റിൽ ബജ്‌രംഗ് പുനിയ പറഞ്ഞു.

Advertisment

ഒളിമ്പിക്‌സ് മെഡൽ ജേതാവായ ബജ്റം​ഗ് വിനേഷിന്റെയും സംഗീതയുടെയും യഥാർത്ഥ ഫൊട്ടൊയും പോസ്റ്റ് ചെയ്തിരുന്നു. അതിൽ അവർ പുഞ്ചിരിക്കുന്നില്ല. ജന്തർ മന്തറിലെ സമരസ്ഥലത്ത് നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച ഗുസ്തിക്കാരെ പൊലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോർഫ് ചെയ്ത ഫൊട്ടൊ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.

ഫൊട്ടോ യഥാർഥമല്ലെന്നും ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്തതാണെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, എഐ സൃഷ്ടിച്ചതോ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നത്.

ഒരു ചിത്രം വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള ചില ടിപ്പുകൾ ഇതാ. എന്നിരുന്നാലും, എഐ ഉപകരണങ്ങൾ അവരുടെ സാങ്കേതികവിദ്യ അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഈ നിർദ്ദേശങ്ങളും താമസിയാതെ കാലഹരണപ്പെട്ടേക്കാം.

എഐ സൃഷ്ടിച്ച ചിത്രങ്ങൾ എങ്ങനെ കണ്ടെത്താം?

ചിത്രത്തിന്റെ ഉറവിടം പരിശോധിക്കുക

ഒരു ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം തോന്നിയാൽ, ആദ്യം ചെയ്യേണ്ടത് അതിന്റെ ഉറവിടം പരിശോധിക്കുക എന്നതാണ്. റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ അത് കണ്ടെത്താൻ കഴിയും. അതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ഗൂഗിൾ ഇമേജുകളിലോ ടിൻഐ അല്ലെങ്കിൽ യാൻടെക്സ് പോലുള്ള ടൂളുകളിലോ ഫൊട്ടൊ അപ്‌ലോഡ് ചെയ്യുക.

ശരീരത്തിന്റെഅനുപാതങ്ങൾ ശ്രദ്ധിക്കുക

ഡിഡബ്ല്യുവിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, എഐ ജനറേറ്റഡ് ഇമേജുകൾ ചിത്രത്തിലെ ആളുകളുടെ ശരീരത്തിന്റെ അനുപാതത്തിന്റെ കാര്യത്തിൽ പൊരുത്തക്കേടുകൾ കാണിക്കുന്നു. ഉദാഹരണത്തിന്, അത്തരം ഫോട്ടോകളിൽ കൈകൾ വളരെ വലുതോ അസാധാരണമായ നീളമുള്ള വിരലുകളുള്ള ആളുകളെയോ കാണിക്കുന്നു.

ഈ വർഷം മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന വ്യാജചിത്രത്തിന്റെ ഉദാഹരണം റിപ്പോർട്ട് ഉദ്ധരിച്ചു. “മുട്ടുകുത്തുന്ന വ്യക്തിയുടെ ചെരുപ്പ് ആനുപാതികമായി വലുതും വീതിയുമുള്ളതാണ്, കാഫ് നീളമേറിയതായി കാണപ്പെടുന്നു. തലയും വളരെ വലുതാണ്, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ആനുപാതികമായി പൊരുത്തപ്പെടുന്നില്ല, ”അതിൽ പരാമർശിച്ചു.

കൈകളും പുഞ്ചിരിയും നിരീക്ഷിക്കുക

എഐ ഇമേജ് ജനറേറ്ററുകളുടെ ക്രിപ്‌റ്റോണൈറ്റ്, മനുഷ്യ ശരീരത്തിന്റെ ഏറ്റവും സങ്കീർണ്ണമായ ഭാഗം നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. അതാണ് കൈകൾ. ഒരു ചെറിയ ഭാഗത്ത് നിരവധി സന്ധികൾ മാത്രമല്ല, ഡസൻ കണക്കിന് ആകൃതികളും ചലനങ്ങളും ഉണ്ട്. അതിനാൽ, എഐ ഉപകരണങ്ങൾക്ക് അവ സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാണ്. അവ സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ പലപ്പോഴും വിരലുകൾ കൂടുതലായി ചേർത്തതായോ നീക്കം ചെയ്തോ അസ്വാഭാവികമായി വളച്ചൊടിച്ചതോ ആയി കാണപ്പെടുന്നു.

വിനേഷിന്റെയും സംഗീതയുടെയും മോർഫ് ചെയ്‌ത ചിത്രത്തെക്കുറിച്ച് പറയുമ്പോൾ, ഗുസ്തിക്കാരുടെ പല്ലുകൾ വളരെ നിരയൊത്തതും മികച്ചതുമായി കാണപ്പെടുന്നു. മാത്രമല്ല എഐ ടൂൾ വിനേഷിനും സംഗീതയ്ക്കും യഥാർത്ഥത്തിൽ ഇല്ലാത്ത ഡിംപിളുകൾ നൽകി എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

പശ്ചാത്തലം പരിശോധിക്കുക

എഐ സൃഷ്ടിച്ച ചിത്രങ്ങളുടെ ഒരു ദൗർബല്യം അവയുടെ പശ്ചാത്തലമാണ്. പലപ്പോഴും, ഈ ഫോട്ടോകൾക്ക് ഒരു ടെക്‌സ്‌ചർ പോലെ തോന്നിക്കുന്നതും ആനുപാതികമല്ലാത്ത ആകൃതിയിലുള്ള ഒബ്‌ജക്‌റ്റുകൾ ഉൾക്കൊള്ളുന്നതുമായ മങ്ങിയ പശ്ചാത്തലങ്ങളാണ്. ചില സന്ദർഭങ്ങളിൽ, "എഐ ആളുകളെയും വസ്തുക്കളെയും ക്ലോൺ ചെയ്യുകയും അവ ഒരേ ചിത്രത്തിൽ രണ്ടുതവണ ഉപയോഗിക്കുകയും ചെയ്യുന്നു" എന്ന് ഡിഡബ്ല്യുവിന്റെ റിപ്പോർട്ട് സൂചിപ്പിച്ചു.

അമിതമായി മിനുസമാർന്ന ടെക്സ്ചറുകൾക്കായി നോക്കുക

ചില എഐ ഇമേജ് ജനറേറ്ററുകൾ നിർമ്മിക്കുന്ന ഫൊട്ടൊകളിൽ ആളുകൾക്ക് അമിതമായി മിനുസമാർന്നതും തികഞ്ഞതുമായ ചർമ്മവും ഘടനയും ഉണ്ടെന്ന് തോന്നിക്കുന്നു. ചിത്രം എഐ സൃഷ്ടിച്ചതാകാമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു അടയാളമാണിത്.

എഐ സൃഷ്ടിച്ച ചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ശ്രദ്ധേയമായ വിവാദങ്ങൾ എന്തൊക്കെയാണ്?

ഏറ്റവും ഒടുവിൽ, വെളുത്ത പഫർ ജാക്കറ്റ് ധരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ആളുകൾ അദ്ദേഹത്തിന്റെ ശൈലിയെ പ്രശംസിച്ചു. എന്നാൽ ചിത്രം വ്യാജമാണെന്നും എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും തെളിഞ്ഞു. അദ്ദേഹത്തിന്റെ കൈകൾ വളരെ വ്യത്യസ്തമായിട്ടാണ് കാണപ്പെട്ടത്. അങ്ങനെ ചിത്രം എഐ നിർമ്മിതമാണെന്ന് കണ്ടെത്തുകയായിരുന്നു.

Explained Wrestler India Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: