scorecardresearch

ഇന്ത്യയിലെ കോവിഡ് വ്യാപനം വീണ്ടും ആശങ്കയിലേക്കോ? ഡൽഹിയിൽ നിന്നുള്ള കണക്കുകൾ അർത്ഥമാക്കുന്നത്

ഇന്ത്യയിൽ മഹാമാരി അവസാനിച്ചുവെന്ന് കരുതിയ സമയത്താണ്, ഡൽഹിയിലും ഹരിയാനയിലും കേസുകളുടെ വർദ്ധനവ് വീണ്ടും അപായ മണി മുഴക്കാൻ തുടങ്ങിയത്

ഇന്ത്യയിൽ മഹാമാരി അവസാനിച്ചുവെന്ന് കരുതിയ സമയത്താണ്, ഡൽഹിയിലും ഹരിയാനയിലും കേസുകളുടെ വർദ്ധനവ് വീണ്ടും അപായ മണി മുഴക്കാൻ തുടങ്ങിയത്

author-image
WebDesk
New Update
Covid-19 omicron numbers explained, coronavirus india, coronavirus omicron india, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, current affairs, current affairs news, Indian express, കോവിഡ്, ഒമിക്രോൺ, Malayalam News, IE Malayalam

ഞായറാഴ്ച, ഡൽഹിയിൽ 517 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഈ മാസത്തിന്റെ തുടക്കത്തിലെ 131 കോവിഡ് കേസുകൾ എന്ന നിലയിൽ നിന്ന് ഏകദേശം നാല് മടങ്ങാണ് വർധിച്ചത്. ഡൽഹിയേക്കാൾ കുറവാണെങ്കിലും ഹരിയാനയിൽ ഞായറാഴ്ച വരെ എണ്ണം നാലിരട്ടി വർധിച്ചു . ജനുവരി മൂന്നാം വാരത്തിന് ശേഷം ആദ്യമായി രാജ്യത്ത് സജീവമായ കേസുകൾ വീണ്ടും ഉയരാൻ തുടങ്ങി. ഉയർച്ചയുടെ അളവ് ഇപ്പോഴും വളരെ ചെറുതാണ്, എന്നാൽ വർദ്ധിച്ചുവരുന്ന പ്രവണത ഇപ്പോൾ നാല് ദിവസമായി തുടരുകയാണ്.

Advertisment

ഇന്ത്യയിൽ മഹാമാരി അവസാനിച്ചുവെന്ന് തോന്നിയപ്പോൾ, ഡൽഹിയിലും ഹരിയാനയിലും കേസുകളുടെ വർദ്ധനവ് വീണ്ടും അപായ മണി മുഴക്കാൻ തുടങ്ങിയിരിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും അടിസ്ഥാനപരമായി ഡൽഹിയിലും അതിന്റെ അയൽപ പ്രദേശങ്ങളിലും മാത്രമായി കേസുകളുടെ വർദ്ധനവ് ഒതുങ്ങിയിരിക്കുന്നു എന്നതും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ആശാവഹമാണ്.

സാധ്യമായ കാരണങ്ങൾ

പുതിയ പ്രതിദിന കേസുകളുടെ എണ്ണം ഇരട്ട അക്കത്തിലേക്ക് കുറഞ്ഞ മറ്റ് പ്രധാന നഗരങ്ങളായ മുംബൈ, ബെംഗളൂരു, ചെന്നൈ അല്ലെങ്കിൽ പൂനെ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഡൽഹിയിൽ ഗണ്യമായി ഉയർന്ന നിരക്കിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു. പ്രതിദിനം ശരാശരി നൂറിലധികം കേസുകളാണ് ഡൽഹിയിൽ. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, ഇതിൽ വ്യക്തമായ കുതിച്ചുചാട്ടമുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ ഒരു മാസത്തിനിടെ ആദ്യമായി ഇരുന്നൂറിലധികം പുതിയ കേസുകൾ കണ്ടെത്തി. അതിനുശേഷം എല്ലാ ദിവസവും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ശനിയാഴ്ച 461 കേസുകൾ കണ്ടെത്തി, ഇത് ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്നതാണ്. അതുപോലെ, ഹരിയാനയിൽ ശനിയാഴ്ച 202 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചാഴ്ചയ്ക്കിടയിലുള്ള ഏറ്റവും ഉയർന്ന കേസാണ്. ഈ രണ്ട് ഇടങ്ങളിൽ നിന്നുമാണ് ശനിയാഴ്ച ഇന്ത്യയിൽ മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയിലധികവും.

ഡൽഹിയിലും ഹരിയാനയിലും വർദ്ധിച്ചുവരുന്ന കോവിഡ് ബാധയുടെ കാരണങ്ങൾ ഇപ്പോൾ കൃത്യമായി വ്യക്തമല്ല. എന്നാൽ മാസ്ക് നിർബന്ധിതമായത് പിൻവലിക്കുകയും എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുകയും ചെയ്തതാണ് ഇതിന് കാരണമായതെന്നാണ് ഏറ്റവും വിശ്വസനീയമായ വിശദീകരണം. ഈ നീക്കങ്ങൾ ഡൽഹിയിലോ ഹരിയാനയിലോ മാത്രമുള്ളതല്ല, അവ രാജ്യത്തുടനീളം പിൻവലിച്ചു. എന്നാൽ ഈ പ്രവണതകൾ ആദ്യം പ്രകടമാകുന്നത് പ്രധാന നഗരങ്ങളിലാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐജിഐബി) മുൻ ഡയറക്ടർ അനുരാഗ് അഗർവാൾ അഭിപ്രായപ്പെട്ടു. കേന്ദ്രങ്ങൾ. ആളുകൾ മാസ്‌ക് ധരിക്കുന്നത് നിർത്തി കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ തുടങ്ങിയാൽ പ്രതീക്ഷിക്കുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഡൽഹിയിലെ ഇപ്പോഴത്തെ ഉയർച്ചയെന്ന് അഗർവാൾ പറഞ്ഞു. “സ്കൂളുകളും ഓഫീസുകളും വീണ്ടും തുറന്നു, യാത്ര സാധാരണ നിലയിലായി, മിക്ക ബിസിനസുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങി. കുറഞ്ഞ നിയന്ത്രണങ്ങൾക്കൊപ്പം വർദ്ധിച്ച ഇടപെടലുകൾക്കിടയിൽ കേസുകൾ ഉയരുന്നത് കാണുന്നതിൽ അതിശയിക്കാനില്ല,” അദ്ദേഹം പറഞ്ഞു.

Advertisment

വലിയ വലിയ നഗരങ്ങളിലും സമീപഭാവിയിൽ കേസുകളുടെ വർദ്ധനവ് കാണാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഇപ്പോൾ ഒരു നഗരവും അത്തരം ലക്ഷണങ്ങൾ കാണിക്കുന്നില്ല.

മറ്റിടങ്ങളിലെ കുറഞ്ഞ രോഗബാധകൾ

ഡൽഹിയിലെ കുതിച്ചുചാട്ടം വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദത്തിന്റെ ആവിർഭാവത്താലുണ്ടായതല്ല, മാത്രമല്ല ഇപ്പോൾ അത് വലിയ ആശങ്കയായി തോന്നുന്നില്ല. കുതിച്ചുചാട്ടത്തിന് കാരണമാകുന്ന ഘടകങ്ങളിൽ കാര്യമായ മാറ്റമൊന്നും ഇല്ലാത്തതിനാൽ സംഖ്യകൾ വളരെ ഉയർന്നതാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുപോലെ, ഉയർച്ച താൽക്കാലികവും കൈകാര്യം ചെയ്യാവുന്നതുമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.

ദേശീയ തലത്തിൽ സജീവമായ കേസുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധനവ് കാണിക്കുമ്പോൾ, പുതിയ കേസുകൾ കണ്ടെത്തുന്നത് ഏറെക്കുറെ ഒരേ നിലയിലാണ്. ശനിയാഴ്ച കണ്ടെത്തിയ 1,150 പുതിയ കേസുകൾ അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലെ 949, 975 കേസുകളേക്കാൾ വളരെ കൂടുതലാണ്, എന്നാൽ ഒരു പ്രവണത കണ്ടെത്താൻ ഇനിയും സമയം ആവശ്യമാണ്. പുതിയ കേസുകളുടെ ഏഴ് ദിവസത്തെ ചലിക്കുന്ന കുറയുന്നത് ഇപ്പോഴും തുടരുകയാണ്.

പത്തിലലധികം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ ഒറ്റ അക്കത്തിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അവയിൽ പലതിലും പുതിയ കേസുകളില്ല.

ദേശീയ തലത്തിൽ കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. പോസിറ്റീവ് നിരക്കുകൾ സ്ഥിരമായി കുറയുന്നു.

നാലാം തരംഗ ഭയം

ഡൽഹിയിലും ഹരിയാനയിലുമുള്ള കേസുകളുടെ വർദ്ധനവ് രാജ്യത്ത് നാലാമത്തെ തരംഗത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ഭയം പുതുക്കും. എന്നിരുന്നാലും, അണുബാധയുടെ ഒരു പുതിയ തരംഗത്തെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കുന്നത് അപകടകരമാണ്. വൈറസിന്റെ പരിണാമം തികച്ചും ക്രമരഹിതവും പ്രവചനാതീതവുമായ ഒരു സംഭവമാണ്. ഈ സമയത്ത്, ഒരു പുതിയ വകഭേദത്തിന്റെ ആവിർഭാവത്താൽ മാത്രമേ ഇന്ത്യയിൽ അണുബാധകളുടെ ഒരു പുതിയ തരംഗമുണ്ടാകൂ എന്ന് തോന്നുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇതിനകം തന്നെ ഒമിക്രോൺ വകഭേദം ബാധിച്ചവരാണ്. ഈ വകഭേദത്തിനെതിരെ ജനങ്ങൾക്ക് ന്യായമായ പ്രതിരോധശേഷി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരേ വകഭേദത്തിലൂടെ വീണ്ടും അണുബാധ ഉണ്ടാകുന്നത് സാധ്യതയില്ലാത്ത കാര്യമല്ല, പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല.

മുൻകാല അണുബാധയിൽ നിന്ന് നേടിയ പ്രതിരോധശേഷി എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ വ്യക്തമല്ല. ആ പ്രതിരോധ ശേഷി കുറഞ്ഞത് ആറ് മുതൽ ഒമ്പത് മാസം വരെ നീളുമെന്നാണ് നിലവിലെ ധാരണ. വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിലെ ഒമ്പത് മാസത്തെ ഇടവേളയുടെ യുക്തിയും ഇതാണ്. അതിനർത്ഥം, മൂന്നാം തരംഗത്തിൽ ഒമിക്രോൺ വേരിയന്റ് ബാധിച്ച മിക്ക ആളുകൾക്കും കുറച്ച് മാസങ്ങൾ കൂടി ഫലപ്രദമായ പ്രതിരോധശേഷി ഉണ്ടായിരിക്കുമെന്നാണ്. ഇത് നാലാമത്തെ തരംഗത്തിന്റെ തുടക്കമാണെന്ന ആശങ്കയ്ക്ക് ഇപ്പോൾ വലിയ അടിസ്ഥാനമില്ലായിരിക്കാം. തീർച്ചയായും, ഒരു പുതിയ അപകടകരമായ വകഭേദം ജനസംഖ്യയിൽ കണ്ടെത്തിയില്ലെങ്കിൽ.

Also Read: ഗുരുതര കോവിഡിനെതിരെ ഫലപ്രദം നാലാം ഡോസ് വാക്സിനോ? പഠനം പറയുന്നതിങ്ങനെ

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: