scorecardresearch

സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചും പ്രായവ്യത്യാസത്തെക്കുറിച്ചും മദ്രാസ്‌ ഹൈകോടതി പറഞ്ഞത് എന്താണ്?

2012-ലെ പോക്‌സോ നിയമപ്രകാരം സമ്മതത്തിന്റെ പ്രായം പതിനെട്ടിലേക്ക് ഉയർത്തിയതിൽ പിന്നെ “രാജ്യത്തുടനീളം യുവാക്കളെ തടവിലാക്കുന്നത് വർധിച്ചിട്ടുണ്ട്

സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചും പ്രായവ്യത്യാസത്തെക്കുറിച്ചും മദ്രാസ്‌ ഹൈകോടതി പറഞ്ഞത് എന്താണ്?

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (POCSO) പ്രകാരം കുറ്റാരോപിതനായൊരു യുവാവിനെ കുറ്റവിമുക്തനാക്കവേ, വെള്ളിയാഴ്‌ച മദ്രാസ് ഹൈക്കോടതി രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങൾ നൽകുകയുണ്ടായി. ഒന്ന്, ഒരു കുട്ടിയെ നിർവചിക്കുന്ന വയസ്സ് പതിനെട്ടിൽ നിന്നും പതിനാറ് ആക്കണമെന്നും, രണ്ട്, കുറ്റവാളിയും ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ പെൺകുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസത്തിനെ കുറിച്ച് നിയമം വിശദീകരിക്കണം.

പ്രധാന നിരീക്ഷണങ്ങൾ

“…പോക്‌സോ നിയമത്തിലെ 2(d) പരിച്ഛേദം പ്രകാരം, ഒരു ‘കുട്ടി’യുടെ വയസ്സ് പതിനെട്ട് എന്നുള്ളതിനെ പുനർനിർവചിച്ച് പതിനാറ് ആക്കാം. പതിനാറ് വയസ്സിനു ശേഷമുള്ള ഉഭയസമ്മതത്തോടുകൂടെയുള്ള ലൈംഗിക ബന്ധം,  ശാരീരിക ബന്ധ൦, അല്ലെങ്കിൽ അനുബന്ധ പ്രവർത്തികൾ പോക്‌സോ നിയമത്തിന്റെ കർശനമായ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കാവുന്നതാണ്. അത്തരം ലൈംഗിക പീഡനങ്ങൾ, അതിനെ അങ്ങനെ പറയാമെങ്കിൽ, അത്തരം പ്രവർത്തികളെ നിയമത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ കൂടുതൽ ലിബറൽ വ്യവസ്ഥയിൽ അതിൽ വിചാരണ നടത്താവുന്നതാണ്. ഈ രീതിയിൽ പതിനാറ് വയസ്സിന് ശേഷമുള്ള കൗമാരപ്രായ ബന്ധങ്ങളുടെ കേസുകളേയും, പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ  പീഡിപ്പിക്കുന്ന കേസുകളേയും തമ്മില്‍ വേർതിരിച്ച് മനസിലാക്കാം,” ജസ്റ്റിസ് വി. പാർഥിബൻ  അനുശാസിച്ചു.

കുറ്റവാളിയുടെ പ്രായം, ഉഭയസമ്മതം നൽകിയ പതിനാറോ അതിനുമുകളിലോ പ്രായമുള്ള പെൺകുട്ടിയിൽ നിന്നും അഞ്ച് വയസ്സിലോ അതിൽ കൂടുതലോ പ്രായ വ്യത്യാസമുണ്ടാകണമെന്ന രീതിയിൽ നിയമം ഭേദഗതിവരുത്താവുന്നതാണ്. ഇതുവഴി ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മതിപ്പ് പ്രായത്തെ, അവരെക്കാൾ ഒരുപാട് പ്രായം കൂടിയൊരു വ്യക്തിയോ, അല്ലെങ്കിൽ സ്വാഭാവികമായ ആസക്തിയോ അല്ലെങ്കിൽ നിഷ്‌കളങ്കതയോ തോന്നുന്ന പ്രായം കഴിഞ്ഞൊരു വ്യക്തി സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രയോജനപ്പെടുത്തുന്നത് ഒഴിവാക്കാം, ജസ്റ്റിസ് വി. പാർഥിബൻ നിരീക്ഷിച്ചു. കോടതിയുടെ നിർദേശങ്ങൾ എല്ലാ സ്റ്റേക്ക്ഹോൾഡേഴ്‌സിനും സ്വീകാര്യമാണോ എന്ന് പരിശോധിക്കാൻ ആവശ്യമായ നടപടികളെടുത്ത് തീരുമാനങ്ങളെ അനിയോജ്യമായ  അധികാരികൾക്ക് മുൻപിൽ സമർപ്പിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു.

നിയമ വിദഗ്ദ്ധരും, കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരും ‘കുട്ടി’ എന്ന വാക്കിന്റെ പുനർനിർവചനത്തെ സ്വീകരിക്കുകയുണ്ടായി. എന്നാൽ ചിലർ പ്രായ വ്യത്യാസം കൊണ്ടുവരാൻ പോകുന്ന നിയമഭേദഗതിയിൽ കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.

‘കുട്ടി’യുടെ നിർവചനം

പതിനാറ് പതിനെട്ട് പ്രായത്തിനിടയിലുള്ളവരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ‘ഡിക്രിമിനലൈസ്’ ചെയ്യണമെന്ന് സുപ്രീം കോടതി അഭിഭാഷകയായ വൃന്ദ ഗ്രോവർ ആവശ്യപ്പെടുന്നു. “ഈ പ്രായപരിധിയിൽ വരുന്ന വ്യക്തികൾക്ക് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള ഏജൻസി നിഷേധിക്കുകയും ജാതിയത, വർഗീയത, യാഥാസ്ഥിതികത്വം, പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ എന്നിവയുള്ള കുടുംബാംഗങ്ങൾ തെറ്റായ ക്രിമിനൽ പരാതികൾ ഇവർക്കെതിരെ കൊടുത്ത് അവരെ നിയന്ത്രിക്കാനുള്ള അവകാശവും ഈ നിബന്ധന നൽകുന്നു,” അവർ പറഞ്ഞു.

“ഒരു ഭാഗത്ത് എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും ലംഖിച്ചുകൊണ്ടു, നിയമലംഘനം നടത്തുന്ന ‘ജൂവനൈലുകളുടെ’ പ്രായം പതിനെട്ടിൽ നിന്നും പതിനാറ് ആക്കിയപ്പോൾ ആ നടപടി പിന്നോക്കം പോകുന്നപോലെയായിരുന്നു. മറ്റൊരു ഭാഗത്ത് നിരന്തരമായി നടത്തുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് 16-18 പ്രായത്തിനിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ  പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ നടക്കാറുണ്ടെന്നാണ്. എന്നാൽ ഈ കുട്ടികൾ പിടിക്കപെടുകയോ, മാതാപിതാക്കൾ കണ്ടെത്തുകയോ ചെയ്താൽ, കൂടുതൽ കേസുകളിലും സാധാരണയായി സംഭവിക്കുന്നത്, ഈ പ്രവൃത്തി ഉഭയസമ്മതത്തോടെയല്ല നടന്നതെന്ന് കാണിച്ച്  പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി ഫയൽ ചെയ്യുകയാണ് പതിവ്,” ക്രിമിനൽ അഭിഭാഷകയും മുതിർന്ന അഡ്വക്കേറ്റുമായ റെബേക്ക ജോൺ പറഞ്ഞു.

കുട്ടികളുടെ അവകാശ വിദഗ്ദ്ധനും, ഡൽഹി ഹൈക്കോടതി അഭിഭാഷകനുമായ അനന്ത് കുമാർ അസ്താനയുടെ നിരീക്ഷണത്തിൽ, 2012-ലെ പോക്‌സോ നിയമപ്രകാരം സമ്മതത്തിന്റെ പ്രായം പതിനെട്ടിലേക്ക് ഉയർത്തിയതിൽ പിന്നെ “രാജ്യത്തുടനീളം യുവാക്കളെ തടവിലാക്കുന്നത് വർധിച്ചിട്ടുണ്ട്, ലൈംഗിക ബന്ധം ഉഭയസമ്മതത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ഒരു പ്രണയബന്ധനത്തിൻ്റെ ഭാഗമായി സംഭവിച്ചതാണെങ്കിൽകൂടെ.  ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിൽ വിവേചനാധികാരം വളരെ കുറച്ചുമാത്രമാണ് ഉള്ളത്. മദ്രാസ് ഹൈക്കോടതിയുടെ കാഴ്ചപ്പാട് പുതിയ പ്രതീക്ഷകൾ നൽകുകയാണ്.  ഉഭയസമ്മതത്തോടെയും പ്രണയബന്ധത്തിന്റെ അടിസ്ഥാനത്തിലും നടക്കുന്ന ഇത്തരം ലൈംഗികബന്ധങ്ങളെ അനാവശ്യമായി ക്രിമിനൽവത്കരിക്കുന്നത് ഒഴിവാക്കാനായി സർക്കാർ ഇനി നടപടികൾ സ്വീകരികുമയിരിക്കും.”

ഈ പ്രായപരിധിയിൽ പെടുന്നവരുടെ ലൈംഗികബന്ധത്തെ ക്രിമിനലൈസ് ചെയുന്നത് തെറ്റാണെന്നത് സമ്മതിച്ചുകൊണ്ട്, ശിശു അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷൻ മുൻ അധ്യക്ഷ ഡോ. ശാന്ത സിൻഹ പറഞ്ഞു: “സമ്മതം എന്ന വിഷയം, ഇരയായ പെൺകുട്ടിയെ കൂട്ടില്‍ നിർത്തി അവൾ നൽകിയിരുന്നോ എന്ന് ചോദിക്കുന്നതിന് പകരം, സാഹചര്യത്തിന് അനുസരിച്ചാണ് കണ്ടെത്തേണ്ടത്. പെൺകുട്ടിയെ ഇനിയും ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ഇരയാക്കാതെ, ഇത്തരം നിയമഭേദഗതികൾ കുറച്ചുകൂടെ സൂക്ഷ്മമായ രീതിയിൽ പഠിക്കേണ്ടതുണ്ട്.”

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നിയമ വിഭാഗത്തിന്‍റെ ഡീനായ പ്രൊഫസർ വേദ കുമാരിയും, ലൈംഗികമായ അന്വേഷണങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രായത്തിലെ, ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധത്തെ ക്രിമിനലൈസ്‌ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നു.  എന്നാൽ ആൺകുട്ടികളെ മാത്രം ഇതിൽ മാറ്റിനിർത്തുന്നതിനെതിരെ അവർ വാദിച്ചു. “ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ ഒന്നുകിൽ രണ്ടുപേരും കുറ്റവാളിയാണ് അല്ലെങ്കിൽ രണ്ടുപേരും ഇരകളാണ്. ഒന്നുകിൽ രണ്ടുപേരും ജുവനൈൽ ജസ്റ്റിസ്  നിയമപ്രകാരം വിചാരണ നേരിടണം അല്ലെങ്കിൽ രണ്ടുപേരും ശിശു ക്ഷേമ സമിതികളിലേക്ക് പോണമെന്നുള്ളതാണ് കുറെകാലമായിട്ടുള്ള എന്റെ നിലപാട്. ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം വിചാരണ നടത്തുകയും പെൺകുട്ടിയെ ശിശു ക്ഷേമ സമിതിയിലേക്ക് വിടുകയുമാണ്  സാധാരണയായി നടക്കുന്നത്. എങ്ങനെയാണ് രണ്ടുപേരെ വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത്.”

പ്രായ വ്യത്യാസം

പ്രായവ്യത്യാസത്തെ സംബന്ധിച്ച് വന്ന നിര്‍ദ്ദേശം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് വൃന്ദ ഗ്രോവർ പറയുന്നു. “പ്രായവ്യത്യാസം നാലോ അഞ്ചോ വയസ്സിനു മുകളിലാകരുതെന്ന തത്വം ഞാൻ അംഗീകരിക്കുന്നു. ഇത് ചർച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്. യുകെയിൽ ഇത് പിന്തുടരുന്നുണ്ട്. യുഎസിലും പ്രായപരിധിയിൽ ഇളവുകളുണ്ട്, റോമിയോ ജൂലിയറ്റ് നിയമം എന്നും ഇതറിയപ്പെടുന്നു,” അവർ പറഞ്ഞു.

“പ്രായ വ്യത്യാസത്തെക്കുറിച്ച് എനിക്കിപ്പോഴും മുഴുവനായൊരു ഉറപ്പില്ല. പ്രായ വ്യത്യാസം ഉണ്ടെന്നുള്ളതുകൊണ്ട് മാത്രം അത് ക്രിമിനലൈസ് ചെയ്യാൻ സാധിക്കില്ല. ഇത് വളരെ ഇന്ത്യനും പാട്രിയാർക്കലുമായ ആശയമാണ്. മുതിർന്നൊരു പുരുഷൻ അയാളുടെ അധികാരമുപയോഗിച്ച് ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ, ഞാൻ ആ വ്യത്യാസത്തിലേക്ക് നോക്കും. ഒരു പ്രായവ്യത്യാസം ഉള്ളതുകൊണ്ട് മാത്രം ഒരു കേസിനെ കുറ്റമായി ഞാൻ കണക്കാക്കില്ല. ഞാൻ അതിനെ ആധികാരിക ബന്ധം, അധികാരക്രമം, എന്നിവയുടെ വീക്ഷണകോണിലൂടെ നോക്കി ഇര ചുഷണം ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന തീരുമാനമെടുക്കും.” റെബേക്ക ജോൺ പറഞ്ഞു.

“കുറ്റവാളിയും ഇരയും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ച് എപ്പോഴുമൊരു ചർച്ച ഉണ്ടാകാം,” അസ്താന പറഞ്ഞു. എന്നാൽ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ “ഈ വിഷയത്തെ സംബന്ധിച്ച് ഇപ്പോഴുള്ള നിയമം വളരെ  വളരെ കര്‍ക്കശമായതും, ഒരു ബന്ധത്തെ കുറിച്ചുള്ള വിശദവിവരങ്ങൾക്കോ അതിന്റെ രീതികളെന്താണെന്നോ മനസിലാക്കാനുള്ള സ്കോപ്പ് പോലും കോടതിക്ക് നൽകുന്നില്ല എന്നുള്ളതാണ്”.

“അല്പം മുതിർന്ന വ്യക്തിയുമായി  ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന നിബന്ധനകൾ പല നിയമാധികാരത്തിലും നിലനിൽക്കുന്നുണ്ട്,”വേദ് കുമാരി സൂചിപ്പിച്ചു. “ഇത് വളരെ പ്രായം ചെന്നൊരു വ്യക്തി പ്രായപൂർത്തിയാകാത്തൊരു പെൺകുട്ടിയെ ചുഷണം ചെയ്യുന്നത് തടയുന്നു, കാരണം ഈ പ്രായത്തിൽ ആകർഷണം ഉണ്ടാവുക സ്വാഭാവികമാണ്,” അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Madras high court suggestions posco act age of consent implications