scorecardresearch

Explained: കുടുംബ ബജറ്റ് ‘ഗ്യാസ് കയറി’ താളംതെറ്റുമ്പോൾ; വർധിച്ച പാചകവാതക വില ഇങ്ങനെ

LPG Cylinder Price Hike in India: സബ്‌സിഡി ഗുണഭോക്‌താക്കൾ നിരാശരാകേണ്ടതില്ല

LPG Rate LPG Price Hike in India

LPG Price Hike: സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടുത്തോളം ഇപ്പോഴത്തെ വില വർധനവ് ഇരുട്ടടിയാണ്. സാധാരണ എല്ലാ മാസവും ഇരുപതോ മുപ്പതോ രൂപ വർധിച്ചിരുന്നത് ഇപ്പോൾ വലിയ തോതിൽ വർധിച്ചിരിക്കുന്നു.

ഇപ്പോഴത്തെ വില വർധനവ് എത്ര? 

ഗാർഹിക ഉപഭോക്‌താക്കൾക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പെെസയാണ് ഇന്നു മുതൽ അടിസ്ഥാന വില. പുതിയ നിരക്ക് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്‌ച വർധിപ്പിച്ചിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

Read Also: വാർത്ത വായിക്കുന്നതിനിടെ മികച്ച അവതാരകയ്‌ക്കുള്ള അവാർഡ് കിട്ടിയാലോ? ദാ, ഇങ്ങനെയിരിക്കും, ചമ്മി പോയി !

വില വർധനവ് തിരഞ്ഞെടുപ്പിനു പിന്നാലെ

എല്ലാ മാസവും ഒന്നാം തിയതിയാണ് സിലിണ്ടർ വില വർധിപ്പിക്കുന്നത്. എന്നാൽ, ഫെബ്രുവരി മാസത്തിൽ വില വർധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധനവ് തൽക്കാലത്തേക്ക് മാറ്റിവച്ചതെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധന നീട്ടിവയ്‌ക്കാൻ കാരണമെന്ന് വാർത്തകളുണ്ടായിരുന്നു. ഇന്നലെയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആം ആദ്‌മി 62 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തി. ബിജെപി വെറും എട്ട് സീറ്റിൽ ഒതുങ്ങി.

സബ്‌സിഡി ഗുണഭോക്‌താക്കൾ അറിയാൻ

സബ്‌സിഡി ഗുണഭോക്‌താക്കൾ നിരാശരാകേണ്ടതില്ല. ഇപ്പോഴത്തെ വില വർധനവ് സബ്‌സിഡിയില്ലാത്ത ഗുണഭോക്‌താക്കൾക്ക് മാത്രമാണ്. സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു.

കേരളത്തിലെ വില വർധനവ് ഇങ്ങനെ 

എറണാകുളം

പഴയവില: 704.5   രൂപ

പുതിയ വില: 851 രൂപ

ഇടുക്കി

പഴയവില: 713 രൂപ

പുതിയ വില: 859.5 രൂപ

കോഴിക്കോട്   

പഴയവില: 716 രൂപ

പുതിയ വില: 862.5 രൂപ

മലപ്പുറം

പഴയവില: 716 രൂപ

പുതിയ വില: 862.5 രൂപ

പാലക്കാട്

പഴയ വില: 724.5 രൂപ

പുതിയ വില: 871 രൂപ

തൃശൂര്‍

പഴയ വില:  713 രൂപ

പുതിയ വില: 859.5 രൂപ

തിരുവനന്തപുരം

പഴയ വില:  712.5 രൂപ

പുതിയ വില: 859 രൂപ

കണ്ണൂര്‍

പഴയ വില: 733 രൂപ

പുതിയ വില: 879.5 രൂപ

കൊല്ലം

പഴയ വില:  716 രൂപ

പുതിയ വില:  862.5 രൂപ

 

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Lpg cylinder price increase india kerala new price list