Explained: ലോക്ക്ഡൗൺ 5.0 നാളെ മുതൽ; നിങ്ങളറിയേണ്ട കാര്യങ്ങൾ

അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ പൊതുജനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

lockdown, lockdown 5, ലോക്ക്ഡൗൺ, lockdown 5.0 guidelines, മാർഗരേഖ, lockdown 5 guidelines, india lockdown, lockdown in india, coronavirus lockdown, lockdown rules, lockdown 5.0 rules, lockdown rules in india, india lockdown guidelines, mha guidelines, mha guidelines lockdown 5.0, lockdown 5.0 guidelines mha, mha guidelines lockdown 5.0 india, lockdown new guidelines, ie malayalam, ഐഇ മലയാളം

കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ (ജൂൺ 1) മുതൽ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏറ്റവുമധികം ഇളവുകൾ അനുവദിച്ചുകൊണ്ടാണ് നാലാം തവണ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രാജ്യം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്ന തരത്തിൽ തീവ്രരോഗബാധിത പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണങ്ങൾ തുടരും. അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ പൊതുജനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ലോക്ക്ഡൗൺ അഞ്ചാം ഘട്ടം

സമ്പൂര്‍ണ ലോക്ക്ഡൗൺ തീവ്രരോഗബാധിത പ്രദേശങ്ങളിൽ മാത്രമാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമായി പറയുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണവും വ്യാപനവും കണക്കിലാക്കി സംസ്ഥാനങ്ങളാണ് തീവ്രബാധിത പ്രദേശങ്ങൾ നിശ്ചയിക്കുന്നത്. രാജ്യത്തെ തീവ്രബാധിത പ്രദേശങ്ങളല്ലാത്ത മറ്റ് ഭാഗങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും.

ഘട്ടം ഘട്ടമായുള്ള ഇളവുകൾ

ഒന്നാം ഘട്ടം

 • ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം
 • ഹോട്ടലുകൾ, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കും ജൂൺ എട്ട് മുതൽ തുറന്ന് പ്രവർത്തിക്കാം
 • ഷോപ്പിങ് മാളുകൾക്കും ജൂൺ എട്ട് മുതൽ പ്രവർത്തനാനുമതി

രണ്ടാം ഘട്ടം

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂൾ, കോളെജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കാം.

മൂന്നാം ഘട്ടം

സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം താഴെപറയുന്ന കാര്യങ്ങളും പുനരാരംഭിക്കും

 • രാജ്യാന്തര വിമാന യാത്ര
 • മെട്രോ റെയിൽ
 • സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം
 • സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾ

തീവ്ര രോഗ ബാധിത പ്രദേശങ്ങളിലെ നിര്‍ദ്ദേശങ്ങള്‍

 • ജൂണ്‍ 30 വരെ ഈ മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരും
 • കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ പരിഗണിച്ച് ജില്ലാ അധികൃതര്‍ക്ക് തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തീരുമാനിക്കാം.
 • ഈ മേഖലയില്‍ അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മേഖലകളില്‍ ആളുകള്‍ പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യാന്‍ പാടില്ല. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യ സാധനങ്ങളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇളവുണ്ട്.
 • ഈ മേഖലയില്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുകയും വീടുകളില്‍ നിരീക്ഷണവും മറ്റു ആരോഗ്യ ഇടപെടലുകളും നടത്തണം.
 • തീവ്ര രോഗ ബാധിത മേഖലയ്ക്ക് പുറത്ത് ബഫര്‍ മേഖലകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തീരുമാനിക്കണം. ജില്ലാ അധികൃതരുടെ തീരുമാന പ്രകാരം ബഫര്‍ മേഖലകളില്‍ അവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

വിലക്ക് എന്തിനൊക്കെ?

രാജ്യാന്തര വിമാന സർവീസ്, മെട്രോ ട്രെയിൻ, സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, തീയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ നിലവിൽ തുറക്കില്ല. സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾക്കും വിലക്ക് നിലനിൽക്കും.

രാത്രികാല കർഫ്യൂവിൽ മാറ്റം

രാജ്യത്ത് രാത്രികാല കർഫ്യൂവിലും മാറ്റം. ഇപ്പോൾ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് വിലക്കുണ്ട്. ഇനിമുതൽ രാത്രി 9 മുതൽ രാവിലെ അഞ്ച് വരെ മാത്രമായിരിക്കും കർഫ്യൂ. അധികൃതർക്ക് ആവശ്യം വേണ്ട പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

65 വയസ്സിന് മുകളിലുള്ളവരും മാരക രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇവര്‍ അവശ്യ, ആരോഗ്യ സാഹചര്യങ്ങളില്‍ മാത്രമേ പുറത്ത് സഞ്ചരിക്കാവൂ. ആരോഗ്യ സേതു ആപ്പ് എല്ലാ ജീവനക്കാരും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കണം. വ്യക്തികളും ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ആരോഗ്യ സ്ഥിതി പതിവായി അപ്‌ഡേറ്റ് ചെയ്യാന്‍ ജില്ലാ അധികാരികള്‍ ഉപദേശിക്കണം. ഇതിലൂടെ അവശ്യ സമയങ്ങളില്‍ മെഡിക്കല്‍ സഹായം നല്‍കാന്‍ കഴിയും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.

യാത്രകൾക്ക് അനുമതി

അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം. അതേസമയം, യാത്രാ ട്രെയിനുകളുടേയും ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടേയും ആഭ്യന്തര വിമാന യാത്രയുടേയും വിദേശത്തുനിന്നും പ്രവാസികളെ തിരിച്ചിക്കുന്ന വിമാന സര്‍വീസുകളുടേയും മേലുള്ള നിയന്ത്രണം തുടരം.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Lockdown 5 0 begins from june 1st heres what you must know mha guidelines

Next Story
കൊറോണ വൈറസിനെ വയോധികരായ പുരുഷന്‍മാര്‍ ഭയക്കുന്നില്ലെന്ന് പഠനംcovid-19, കോവിഡ്-19, coronavirus,കൊറോണവൈറസ്‌, coronavirus impact on old people, കൊറോണവൈറസും വൃദ്ധരും, old age coronavirus, coronavirus covid news, indian express explained, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com