ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍നിന്നുള്ള രാജി പ്രഖ്യാപിച്ചിരിക്കുകയാണു ലിസ് ട്രസ്. അധികാരത്തിലെത്തി ആറാഴ്ചയ്ക്കുള്ളിലാണു ലിസ് ട്രസിന്റെ രാജി.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തിലിരുന്നയാളാണു ലിസ് ട്രസ്. അധികാരത്തിലെത്തി 44-ാം ദിവസമാണ് അവരുടെ രാജി. 1827-ല്‍ അന്തരിച്ച ജോര്‍ജ് കാനിങ്ങാണു ലിസിനു മുന്‍പ് പ്രധാനമന്ത്രി പദം ഏറ്റവും കുറഞ്ഞകാലം വഹിച്ച വ്യക്തി. 119 ദിവസമാണ് അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്.
ലിസ് ട്രസിനു പകരം നേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് അടുത്തയാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. ലിസ് ട്രസ് പ്രതിനിധീകരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഭിന്നതകള്‍ കണക്കിലെടുക്കുമ്പോള്‍ വ്യക്തമായ സ്ഥാനാര്‍ത്ഥി ഇല്ല. ലിസിനു പകരമായി അധികാരത്തിലെത്തുന്നത് ആരായാലും മാന്ദ്യത്തിലേക്കു നീങ്ങാന്‍ സാധ്യതയുള്ള ഒരു രാജ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണു യാഥാര്‍ഥ്യം. പ്രമുഖ പേരുകള്‍ ചുവടെ.
ഋഷി സുനക്
ബ്രിട്ടനിലെ മുന്‍ ധനമന്ത്രിമായ ഋഷി സുനക്, ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് എം പിമാര്‍ക്കിടയില്‍ ഏറ്റവും പ്രീതിയുളള്ള സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുത്ത 170,000 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.
ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി പദത്തില്‍നിന്നു താഴെയിറക്കിയ ഉള്‍പാര്‍ട്ടി കലാപത്തിനു കാരണമായിക്കൊണ്ട് സുനക് ജൂലൈയില്‍ ധനമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ പല അംഗങ്ങളും രോഷാകുലരായി. ലിസ് ട്രസ് അണ്‍ഫണ്ടഡ് നികുതി വെട്ടിക്കുറച്ചാല്‍ വിപണികള്‍ക്കു ബ്രിട്ടനിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് അവര്‍ അവഗണിച്ചു.
പെന്നി മോര്‍ഡൗണ്ട്
വാതുവയ്പ്പ് എക്സ്ചേഞ്ചായ ബെറ്റ്ഫെയര്‍ ട്രസിന് പകരക്കാരനായി സുനക്കിനെ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ബോറിസ് ജോണ്‍സണോട് വിശ്വസ്തത പുലര്‍ത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ആ നീക്കത്തെ മിക്കവാറും എതിര്‍ക്കും.
മുന്‍ പ്രതിരോധ സെക്രട്ടറിയായ പെന്നി മോര്‍ഡൗണ്ട് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിനെ തീവ്രമായി പിന്തുണച്ചയാളാണ്. അടുത്തിടെ നടന്ന നേതൃ മത്സരത്തില്‍ അവര്‍ക്കു ലിസ് ട്രസിനും ഋഷി സുനക്കിനും പകരമായി അവസാന റൗണ്ടില്‍ ഇടംപിടിക്കാനായില്ല. പാര്‍ലമെന്റിലെ ത്രിങ്കളാഴ്ച പകടനത്തിനു പെന്നി പ്രശംസ നേടി. സര്‍ക്കാര്‍ മിക്ക നയങ്ങളില്‍നിന്നും പിന്നോട്ടുപോയപ്പോഴും അവര്‍ അതിനെ പ്രതിരോധിച്ചു.
പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളില്‍ സുഹൃത്തുക്കളെ കണ്ടെത്താനുള്ള കഴിവിനെ പരാമര്‍ശിച്ച് ഒരു പാര്‍ലമെന്റ് അംഗം പെന്നി മൊര്ഡൗണ്ടിനെ ‘വിശാലമായ ആകര്‍ഷണം’ എന്ന് വിശേഷിപ്പിച്ചു.
ജെറെമി ഹണ്ട്
ലിസ് ട്രസിന്റെ സാമ്പത്തിക പരിപാടി തകരുകയും ധനമന്ത്രിയെ പുറത്താക്കുകയും ചെയ്ത ശേഷം, കാര്യങ്ങള്‍ നേരെയാക്കാന്‍ അവര്‍ ആശ്രയിച്ചത് മുന്‍ ആരോഗ്യ-വിദേശകാര്യ മന്ത്രി ജെറെമി ഹണ്ടിനെയാണ്.
ട്രസിന്റെ സാമ്പത്തിക പ്രകടനപത്രികയെ കീറിമുറിച്ച ജെറെമി ഹണ്ടിനെ, ടെലിവിഷനിലെയും ഹൗസ് ഓഫ് കോമണ്‍സിലെയും ആത്മവിശ്വാസത്തോടെയുള്ള പ്രകടനങ്ങളുടെ പരമ്പരയുടെ പേരില്‍ ‘യഥാര്‍ത്ഥ പ്രധാനമന്ത്രി’ എന്ന് കണ്‍സര്‍വേറ്റീവ് എം പിമാര്‍ പരാമര്ശിക്കുന്നതിലേക്ക് നയിച്ചു.
2019-ല്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് അവസാന റൗണ്ടില്‍ പരാജയപ്പെട്ടത് ഉള്‍പ്പെടെ, പ്രധാനമന്ത്രിയാകാന്‍ മുമ്പ് രണ്ടു തവണ മത്സരിച്ച അദ്ദേഹം തനിക്ക് ഉയര്‍ന്ന പദവി ആവശ്യമില്ലെന്നു തറപ്പിച്ചുപറഞ്ഞു. പാര്‍ലമെന്റിലെ ഒരു വലിയൊരു വിഭാഗം എംപിമാരുടെ വ്യക്തമായ പിന്തുണ അദ്ദേഹത്തിന് ഇല്ല.
ബെന്‍ വാലസ്
അടുത്ത കാലത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് വിശ്വാസ്യത വര്‍ധിപ്പിച്ച് കരകയറിയ ചുരുക്കം ചില മന്ത്രിമാരില്‍ ഒരാളാണു പ്രതിരോധ സെക്രട്ടറിയായ ബെന്‍ വാലസ്. മുന്‍ സൈനികനായ അദ്ദേഹം ബോറിസ് ജോണ്‍സണിന്റെയും ട്രസിന്റെയും പ്രതിരോധ മന്ത്രിയായിരുന്നു. റഷ്യയുടെ ഉക്രെയ്നിന്റെ അധിനിവേശത്തിനെതിരായ ബ്രിട്ടന്റെ പ്രതികരണത്തിനു നേതൃത്വം നല്കി.
പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വാലസ്, ഈ വര്‍ഷമാദ്യം താന്‍ നേതൃത്വത്തിലേക്കു മത്സരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തി. നിലവിലെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധ സെക്രട്ടറിയായി തുടരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ ആഴ്ച ടൈംസ് പത്രത്തോട് പറഞ്ഞിരുന്നു.
ബോറിസ് ജോണ്സണ്
പത്രപ്രവര്‍ത്തകനായ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് 2008-ല്‍ ലണ്ടന്‍ മേയറായതു മുതല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഡേവിഡ് കാമറൂണിനെയും തെരേസ മേയെയും പോലുള്ള നേതാക്കള്‍ക്ക് പ്രശ്നമുണ്ടാക്കിയ ശേഷം, അദ്ദേഹം 2019-ല്‍ പ്രധാനമന്ത്രിയാകുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തു.
ബ്രെക്സിറ്റ് വോട്ടിന്റെ മുഖമായിരുന്നു ജോണ്സണ്, മുമ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു വോട്ട് മുന്‍പ് ചെയ്തിട്ടില്ലാത്ത രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍നിന്നു വോട്ടുകള്‍ നേടി. എന്നാല്‍ അഴിമതി പരമ്പരകളെത്തുടര്‍ന്നു തുടര്‍ന്ന് അദ്ദേഹത്തിനു പുറത്തുപോകേണ്ടി വന്നു.
മുന്‍നിര രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിനേക്കാള്‍ സ്പീച്ച് സര്‍ക്യൂട്ടില്‍ പണം സമ്പാദിക്കുന്നതിലാണു ബോറിസ് ജോണ്സണ് താല്‍പ്പര്യമെന്ന് അദ്ദേഹവുമായി ഏറ്റവും അടുത്ത ചിലര്‍ പറയുന്നു.