scorecardresearch
Latest News

പിഎസ്‌ജി മാത്രമല്ല, ഫ്രഞ്ച് ലീഗ് ആകെ മാറും; മെസ്സി വന്നത് കാരണമുള്ള നേട്ടങ്ങൾ

യൂറോപ്പിലെ അഞ്ച് പ്രധാന ഫുട്ബോൾ ലീഗുകളിൽ ഏറ്റവും കുറവ് ആഘോഷിക്കപ്പെടുന്ന ഫ്രഞ്ച് ലീഗിന് മുന്നേറാനും ‘കർഷക ലീഗ്’ എന്ന പേര് ഇല്ലാതാക്കാനും ലയണൽ മെസിയുടെ വരവ് എത്രത്തോളം സഹയാകമാവും എന്നാണ് ഇനി അറിയാനുള്ളത്

Explained Sports, Express Explained, Lionel Messi, മെസി, മെസ്സി, പിഎസ്ജി, ഫ്രഞ്ച് ലീഗ്, നെയ്മർ, എംബാപ്പെ, ie malayalam

ഫ്രഞ്ച് സോക്കർ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിൽ അവതരിപ്പിച്ചതിന് പിറകെ ഫ്രഞ്ച് ഫുട്ബോളിലെ പ്രീമിയർ ഡിവിഷനായ ലിഗ് വണ്ണിന്റെ ട്വിറ്റർ ഹാൻഡിൽ ഒരു പാടത്തിന്റെ വേലിയിൽ ചാരി നിൽക്കുന്ന ആടിന്റെ പടം പങ്കുവച്ചിരുന്നു. “ദ ഫാമേഴ്സ് ഹാവ് എ ന്യൂ ഗോട്,” എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു അവർ ആ പടം പങ്കുവച്ചത്. എക്കാലത്തെയും മികച്ചവൻ, ഗ്രേറ്റസ്റ്റ് ഓഫ് ദ ഓൾ ടൈം (ഗോട്) ലയണൽ മെസിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം “കർഷക ലീഗ്” എന്ന് വിളിച്ച് പലരും ഫ്രഞ്ച് ലീഗിനെ കളിയാക്കുന്നതിന് മറുപടി നൽകുകയായിരുന്നു അവർ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചാമ്പ്യൻസ് ലീഗ് ട്രോഫി കരസ്ഥമാക്കാൻ ശ്രമിക്കുന്ന പി‌എസ്‌ജിക്ക് അവരുടെ ആത്യന്തിക അഭിലാഷം നിറവേറ്റാൻ മെസിയുടെ വരവ് ഗുണം ചെയ്യും. ഒപ്പം യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും കുറവ് ആഘോഷിക്കപ്പെടുന്ന ഫ്രഞ്ച് ലീഗിന്റെ പ്രതിച്ഛായ തന്നെ മാറ്റാനും സൂപ്പർ താരത്തിന്റെ വരവ് ഗുണകരമാവും.

പിഎസ്ജിയിൽ വരുന്ന മാറ്റം

അർജന്റീനിയൻ സൂപ്പർതാരത്തിന്റെ വരവിനു മുമ്പുതന്നെ തങ്ങൾക്ക് ഉയർന്ന നിലവവാരമുള്ള ഒരു വശമുള്ളതായി പിഎസ്‌‌ജി അവകാശപ്പെടുമായിരുന്നു. നെയ്മർ, കൈലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ എന്നീ കാലിബറുള്ള ആക്രമണകാരികൾ പാരീസിലെ ക്ലബ്ബിന് ഉണ്ടായിരുന്നു. പക്ഷേ, അവർക്ക് ഒരു ഫിഗർഹെഡ് ഇല്ലായിരുന്നു. ഇപ്പോൾ അവർക്ക് പിഎസ്ജിയുടെ പ്രപഞ്ചത്തിന്റെ കേന്ദ്രമാകാൻ കഴിയുന്ന മെസ്സിയുണ്ട്, മറ്റ് നക്ഷത്രങ്ങൾ അദ്ദേഹത്തിന് ചുറ്റും കറങ്ങുന്നു, അദ്ദേഹത്തിന്റെ തിളക്കത്തിൽ തിളങ്ങുന്നു.

പിഎസ്ജിയുടെ ദുർബലപ്പെടുത്തുന്ന രണ്ട് പ്രശ്നങ്ങൾ മെസ്സി പരിഹരിക്കും. ഒന്ന്) ആഴമേറിയ പ്രതിരോധമുയർത്തുന്നതിനുള്ള താക്കോൽ അദ്ദേഹത്തിന്റെ പ്രകടനമായിരിക്കും. നെയ്മർ-എംബാപ്പെ അച്ചുതണ്ടിന്റെ വേഗതയും തന്ത്രവും ഉപയോഗിച്ച്, പിഎസ്ജിക്ക് ഒരു സൂപ്പർസോണിക് പ്രത്യാക്രമണ വശമുയർത്താനാവുമെങ്കിലും പലപ്പോഴും ഗോളിനായി കഷ്ടപ്പെടാറുണ്ട്. എന്നാൽ മറ്റ് കഴിവുകൾക്കൊപ്പം ഇടുങ്ങിയ ഇടങ്ങളെക്കൂടി മറികടന്ന് ലക്ഷ്യം കാണാനുള്ള മെസ്സിയുടെ കഴിവ് ഈ പ്രശ്നത്തിന് പരിഹാരമാവും.

Read More: ‘മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫിക്കായി ശരിയായ സ്ഥലത്ത്,’ മെസി

രണ്ട് ) നെയ്മറും ഡി മരിയയും കഴിഞ്ഞാൽ അവർക്ക് മുൻനിരയിൽ സർഗ്ഗാത്മകത ഇല്ലായിരുന്നു. പലപ്പോഴും, നെയ്മറിനെ അടിച്ചമർത്തുകയും ഡി മരിയയെ നിരാശപ്പെടുത്തുകയും ചെയ്താൽ അവരെ ഒതുക്കാമായിരുന്നു. ഇപ്പോൾ, എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളെ ക്ലബ്ബിലുൾപ്പെടുത്തിയതോടെ എതിരാളികൾക്ക് നന്നായി കഷ്ടപ്പെടേണ്ടി വരും.

അത് സ്വാഭാവികമായി പിഎസ്‌‌ജിയെ ചാമ്പ്യൻസ് ലീഗ് മത്സരാർത്ഥികളാക്കുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ വിജയം നേടിയാൽ പുതിയ ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയെന്ന നേട്ടവും മെസ്സിക്ക് സമ്മാനിക്കും. ഒരു യഥാർത്ഥ ഫുട്ബോൾ പവർഹൗസായി പിഎസ്‌‌ജി മാറുകയും ചെയ്യുന്നു മെസിയുടെ വരവോടെ.

സാമ്പത്തികമായി, പി‌എസ്‌ജി സ്പോൺസർഷിപ്പ് ഡീലുകളുടെയും ജേഴ്‌സി വിൽപ്പനയുടെയും കാര്യത്തിൽ വലിയ ലാഭമുണ്ടാക്കും. മെസ്സിക്ക് 41 മില്യൺ പൗണ്ടും ബോണസും എന്ന വാർഷിക ശമ്പളം പരിഗണിച്ചാലും ക്ലബ്ബിന് ലാഭം ലഭിക്കും. ഉദാഹരണത്തിന്, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി 2018 ൽ ഇറ്റാലിയൻ ഭീമന്മാരായ യുവന്റസ് കരാറിലെത്തിയപ്പോൾ, വെറും 24 മണിക്കൂറിനുള്ളിൽ 60 ദശലക്ഷത്തിലധികം പൗണ്ടിന്റെ ക്ലബ്ബ് ജഴ്സികൾ വിറ്റുപോയിരുന്നു.

പിഎസ്ജി മുന്നേറ്റ നിരയും മെസ്സിയും

പി‌എസ്‌ജിയുടെ മുന്നേറ്റനിരയെ ഏറ്റവും മാരകമായതും ആവേശകരവുമായതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയും. മനസ്സിനും കാലുകൾക്കും വേഗതയുള്ള ഫോർവേഡുകളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ഇത് മെസ്സിക്കും ഗുണം ചെയ്യും. എംബാപ്പെയും നെയ്മറും ഈ പാറ്റേണുമായി പൊരുത്തപ്പെടുന്നു – അവർ പെട്ടെന്നുള്ള നീക്കങ്ങൾ നടത്തുന്നവരും നൈപുണ്യമുള്ളതും അവബോധത്തോടെ ഇടപെടുന്നവരുമാണ്.

Read More: മെസി പിഎസ്‌ജിയുടെ കുപ്പായമണിഞ്ഞു; ഇനി നമ്പര്‍ 30

മെസ്സിയും നെയ്മറും ബാഴ്‌സലോണയിൽ ഒരുമിച്ചുള്ളപ്പോൾ മാനസിക ഐക്യത്തോടെ ഒരുമിച്ച് മുന്നേറിയിരുന്നു, ഇരുവരും സഖ്യത്തിലേർപ്പെട്ടിരുന്നു. പ്രധാന ക്രിയേറ്റർ-ചീഫ് സ്കോറർ എന്ന ഇരട്ട റോളുകളാൽ നെയ്മർ പലപ്പോഴും അമിതഭാരത്തിലായിരുന്നു ഫ്രഞ്ച് ക്ലബ്ബിൽ. മെസിയുടെ വരവോടെ നെയ്മറിന്റെ ചുമതലാ ഭാരം കുറയും.

മെസ്സി എംബാപ്പെയുമായി എങ്ങനെ കൂടിച്ചേരും എന്നത് അത്രതന്നെ ആകർഷകമായ കാര്യം ആയിരിക്കും. ലൂയിസ് സുവാരസുമായുള്ള അദ്ദേഹത്തിന്റെ സഖ്യത്തിന്റെ പ്രതിധ്വനികൾ അതിൽ ഉണ്ടാകാം. പക്ഷേ ഇത് കൂടുതൽ മികച്ചതായി മാറിയേക്കാം, കാരണം 23ാം വയസ്സിലെ സുവാരസിനേക്കാൾ കൂടുതൽ പൂർണതയെത്തിയ താരമാണ് ഇപ്പോൾ 23 വയസ്സുള്ള എംബാപ്പെ.

മെസ്സിയും ടീം ഘടനയും

വൈദഗ്ധ്യവും കണക്കിലെടുക്കുമ്പോൾ ആവശ്യമുള്ളിടത്ത് കളിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ ഘടനാപരമായ ക്രമത്തിനായി അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ച് വ്യക്തത ആവശ്യമാണ്. മിക്കവാറും, അദ്ദേഹത്തിന് ഒരു ക്ലാസിക്കൽ പത്താം നമ്പർ താരത്തെപ്പോലെ 4-2-3-1 ഫോർമേഷനിൽ മുന്നേറാൻ കഴിയും. എംബാപ്പെയെ പിന്നിലാക്കുകയും നെയ്മറിനെയും ഡി മരിയയെയും ഇരുവശത്തും മുന്നേറാൻ പ്രാപ്തരാക്കുകയും ചെയ്യാം. പിഎസ്ജിയുടെ ആക്രമണ കോമ്പസിന്റെ അച്ചുതണ്ടായിരിക്കാം അദ്ദേഹം.

അദ്ദേഹത്തിന് കൂടുതൽ ആഴത്തിൽ ഇറങ്ങാനും ആക്രമണാത്മക മിഡ്ഫീൽഡർ റോൾ ചെയ്യാനും കഴിയും, അവിടെ നിന്ന് വേഗത്തിലുള്ള പാസുകളിലൂടെ എംബാപ്പെയെയും നെയ്മറിനെയും സ്വതന്ത്രരാക്കി നിർത്താനും എതിരാളികളുടെ മാർക്കിങ്ങിനെ തടസ്സപ്പെടുത്താനും അദ്ദേഹത്തിന് കഴിയും. പി‌എസ്‌ജിക്ക് പ്രതിരോധ കവർ ആവശ്യമുണ്ടെങ്കിൽ, ലിവർപൂളിനെപ്പോലുള്ള ഒരു ടീമിനെതിരെ കളിക്കുമ്പോൾ, മെസിക്ക് ഒരു വലത് മുന്നേറ്റത്തിലേക്ക് മാറാൻ കഴിയും. അവിടെ നെസ്സിക്കും എംബാപ്പെയും റോളുകളും സ്ഥാനങ്ങളും നിരന്തരം പരസ്പരം മാറ്റാം.

Read More: ‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസി

മാനേജർ മൗറീഷ്യോ പോചെറ്റിനോ ഒരു ത്രീ മാൻ ഡിഫൻസ് ഉപയോഗിച്ചാൽ, അദ്ദേഹത്തെ ഒരു വൈഡ് വിംഗറായി ഉപയോഗിക്കാനുള്ള സാധ്യത ഉണ്ടാകാം. ചുരുക്കത്തിൽ, ആക്രമണത്തിലും പ്രതിരോധത്തിലും മെസ്സിക്ക് പിഎസ്‌‌ജി സാധ്യത നൽകാം.

മെസ്സിയുടെ സാന്നിദ്ധ്യവും ലിഗ് വണ്ണും

ഇടയ്ക്കിടെയുള്ള ചില മുന്നേറ്റങ്ങൾ ഒഴിവാക്കിയാൽ പൊതുവെ ഫ്രഞ്ച് ടീമുകൾ ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധിക്കപ്പെടാതെ കടന്നുപോവാറാണ്. ഫ്രാൻസിന് പുറത്ത് അവരുടെ ലീഗിന് കാര്യമായ താൽപര്യമുണ്ടാവാറില്ല. പി‌എസ്‌ജിയിലെ ഖത്തർ-സ്റ്റേറ്റ് ഫണ്ടിംഗിന് ശേഷവും, ആവേശകരമല്ലാത്തതും മത്സരം കാര്യമായിട്ടില്ലാത്തുമായ തരത്തിലായിരുന്നു ഫ്രഞ്ച് ലീഗ് മുന്നേറിയത്. അതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇപിഎൽ) വലിപ്പമോ ഡച്ച് ലീഗിന്റെ പാരമ്പര്യമോ ഇല്ല. അത് ഒരിക്കലും ബുണ്ടസ്ലിഗ അല്ലെങ്കിൽ സീരി എ പോലുള്ള തന്ത്രങ്ങളുടെ ഒരു നഴ്സറിയുമായിരുന്നില്ല. ഇത് സ്പോൺസർഷിപ്പ് ഡീലുകളിലെ ഒരു മാന്ദ്യത്തിലേക്ക് നയിച്ചിരുന്നു. അതേസമയം പല ക്ലബ്ബുകൾക്കും അവരുടെ കളിക്കാർക്ക് നൽകാൻ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയും വന്നു ചേർന്നിരുന്നു.

2019-20 സീസണിൽ ഇപിഎൽ 5800 ദശലക്ഷം പൗണ്ട് വരുമാനം നേടിയപ്പോൾ ലിഗ് വൺ വെറും 1902 ദശലക്ഷം പൗണ്ട് മാത്രമാണ് സമ്പാദിച്ചതെന്ന് പ്രൊഫഷണൽ സർവീസ് നെറ്റ്‌‌വർക്കായ ഡെലൊയ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും മാർക്കറ്റ് ചെയ്യാവുന്ന കായികതാരത്തിന്റെ വരവ് കാരണം ഫ്രഞ്ച് ലീഗിൽ ഒരു മുന്നേറ്റമുണ്ടാകുമെന്ന് പലരും വിശ്വസിക്കുന്നു. പി‌എസ്‌ജി കളിക്കുന്ന സമയത്തെങ്കിലും ലിഗ് വൺ കാണികളുടെ എണ്ണവും പരസ്യ വരുമാനവും വർധിക്കും. ലീഗിന് മെസ്സി-മാനിയ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അത് ‘കർഷക ലീഗ്’ എന്ന പേരിനെ ഇല്ലാതാക്കുകയും ‘ഗോട്’ പന്ത് തട്ടുന്ന പണം കൊയ്യുന്ന ഇടമാക്കി മാറ്റുകയും ചെയ്യും. കൂടാതെ ലിഗ് വൺ ആഗോള ശ്രദ്ധയും പ്രശംസയും നേടും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Lionel messi psg barcelona