scorecardresearch

How to Link Passport With Covid Vaccine Certificate: പാസ്പോർട്ടും വാക്സിൻ സർട്ടിഫിക്കറ്റും ബന്ധിപ്പിക്കുന്നതെങ്ങനെ?

Explained: How to link your passport with your Covid-19 vaccine certificate- നിങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്തിട്ടുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിങ്ങളോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്

Explained: How to link your passport with your Covid-19 vaccine certificate- നിങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്തിട്ടുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിങ്ങളോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്

author-image
WebDesk
New Update
Link passport to vaccine certificate, link vaccine certificate with passport, passport vaccination, update passport on Cowin, explained, Indian Express, വാക്സിൻ, കോവിഡ് വാക്സിൻ, വാക്സിൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ട്, ie malayalam

Explained: How to link your passport with your Covid-19 vaccine certificate: അടുത്ത കുറച്ച് മാസങ്ങളിലായി നിങ്ങൾ വിദേശ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ട് നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ലിങ്കുചെയ്യേണ്ടി വരും.

Advertisment

How do I link my passport to my vaccine certificate?- എന്റെ പാസ്‌പോർട്ട് എന്റെ വാക്സിൻ സർട്ടിഫിക്കറ്റുമായി എങ്ങനെ ബന്ധിപ്പിക്കും?

സ്റ്റെപ്പ് ഒന്ന്

പാസ്പോർട്ട് അല്ലാത്ത മറ്റൊരു ഫോട്ടോ ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് ഇതിനകം വാക്സിനേഷൻ നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾ ഔദ്യോഗിക കോവിൻ വെബ്‌സൈറ്റിലെ (www.cowin.gov.in) നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

സ്റ്റെപ്പ് രണ്ട്

നിങ്ങൾ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ, Account Details” (അക്കൗണ്ട് വിശദാംശങ്ങൾ) എന്ന വിഭാഗത്തിലെ “Raise Issue” (പ്രശ്നം ഉന്നയിക്കുക) എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

Advertisment

സ്റ്റെപ്പ് മൂന്ന്

നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണാം. 'Certificate Correction' (സർട്ടിഫിക്കറ്റ് തിരുത്തൽ; Merge 'Multiple Dose #1 Provisional Certificates' (ഒന്നിലധികം ആദ്യ ഡോസ് താൽ‌ക്കാലിക സർ‌ട്ടിഫിക്കറ്റുകൾ‌ ഒരുമിപ്പിക്കൽ), 'Add Passport Details' (പാസ്‌പോർട്ട് വിശദാംശങ്ങൾ‌ ചേർ‌ക്കൽ) എന്നിവയാണ് ഈ ഓപ്ഷനുകൾ. ഇതിൽ 'Add Passport Details' എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ രജിസ്ട്രർ ചെയ്ത ഏത് അംഗത്തിന്റെ പാസ്പോർട്ട് വിവരങ്ങൾ ആണോ ചേർക്കേണ്ടത് ആ വ്യക്തിയുടെ പേര് തിരഞ്ഞെടുക്കാനുള്ള പേജിലേക്ക് നിങ്ങൾ എത്തിച്ചേരും.

സ്റ്റെപ്പ് നാല്

ഈ ഘട്ടത്തിൽ പ്രത്യേക ശ്രദ്ധ നൽകുക: ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്‌പോർട്ട് നമ്പർ നൽകാനാവും, അതിനായി “Enter Beneficiary’s Passport Number” (ഗുണഭോക്താവിന്റെ പാസ്‌പോർട്ട് നമ്പർ നൽകുക) എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.

ശരിയായ പാസ്‌പോർട്ട് നമ്പർ നൽകിയെന്ന് ഉറപ്പാക്കുക. കാരണം സർട്ടിഫിക്കറ്റിൽ ഫോട്ടോ ഐഡി വിശദാംശങ്ങൾ ഒരു തവണ മാത്രമേ മാറ്റാൻ നിങ്ങൾക്ക് കഴിയൂ.

സ്റ്റെപ്പ് അഞ്ച്

പാസ്‌പോർട്ട് നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്താൻ നിങ്ങൾ രണ്ടുതവണ പരിശോധിച്ചുകഴിഞ്ഞാൽ “I declare that this passport belongs to the beneficiary.The name of the passport holder is the same as mentioned on the vaccine certificate," (ഈ പാസ്‌പോർട്ട് ഗുണഭോക്താവിന്റേതാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു വാക്സിൻ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചതുപോലെയാണ് പാസ്‌പോർട്ട് ഉടമയുടെ പേര്) എന്ന ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം, “Submit Request” (അഭ്യർത്ഥന സമർപ്പിക്കുക) ബട്ടണിൽ ക്ലിക്കുചെയ്യുക.

നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ലഭിക്കും. ഇത് പ്രോസസ്സ് ചെയ്യുന്നതിന് കുറച്ച് നിമിഷങ്ങളെടുക്കും. അതിനുശേഷം നിങ്ങൾക്ക് “updated successfully” (വിജയകരമായി അപ്‌ഡേറ്റുചെയ്‌തു) എന്ന് വ്യക്തമാക്കുന്ന മറ്റൊരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.

സ്റ്റെപ്പ് ആറ്

അക്കൗണ്ട് വിശദാംശങ്ങൾ എന്ന പേജിലേക്ക് തിരികെ പോയി പാസ്‌പോർട്ട് വിശദാംശങ്ങൾ ചേർത്ത അക്കൗണ്ടിന്റെ പേരിന് അടുത്തുള്ള “Certificate” (സർട്ടിഫിക്കറ്റ്) ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ പാസ്‌പോർട്ടിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

ശ്രദ്ധിക്കുക: നിങ്ങൾ ഇതുവരെ കോവിനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വയം രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ ഫോട്ടോ ഐഡി പ്രൂഫ് ആയി നിങ്ങളുടെ പാസ്‌പോർട്ട് തിരഞ്ഞെടുക്കാം.

Why should I link my vaccine certificate to my passport ? - വാക്സിൻ സർട്ടിഫിക്കറ്റ് എന്തിനാണ് പാസ്‌പോർട്ടുമായി ലിങ്കുചെയ്യേണ്ടത്?

നിങ്ങൾ പഠനത്തിനായോ, ജോലിക്കോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കോ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്തിട്ടുള്ള വാക്സിൻ സർട്ടിഫിക്കറ്റ് നിങ്ങളോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും നിങ്ങൾ യാത്ര പുറപ്പെടുന്ന സമയത്ത്. കോവിഡ് -19 നെതിരൊയ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയായ ശേഷമാണ് നിങ്ങൾ ഇന്ത്യ വിടുന്നതെന്ന് സ്ഥിരീകരിക്കാൻ ഇത് ഉദ്യോഗസ്ഥരെ സഹായിക്കും.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: