scorecardresearch

Latest News

കരിപ്പൂർ വിമാനാപകടം: നഷ്ടപരിഹാരം 1.19 കോടി വീതം; എന്തുകൊണ്ട്?

2009 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങൾ പ്രകാരമാണു മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എയർ ഇന്ത്യ എക്‌സ്‌പ്രസ് നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക കണക്കാക്കുക

kaipur plane crash, കരിപ്പൂർ വിമാനാപകടം, kaipur airport,കരിപ്പൂർ വിമാനത്താവളം, kozhikode airport, കോഴിക്കോട് വിമാനത്താവളം, air india express plane crash, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനാപകടം, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്,kaipur plane crash death toll, കരിപ്പൂർ വിമാനാപകടം മരണം, kaipur plane crash survivors, കരിപ്പൂർ വിമാനാപകടം രക്ഷപ്പെട്ടവർ,compensation for death cases, കരിപ്പൂർ വിമാനാപകടത്തിൽ മരണം സംബന്ധിച്ച നഷ്ടപരിഹാരം, compensation for bodily injury, കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാരം,angels of air india, എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ, air india express emergency response team, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, aircraft accident investigation bureau, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, malappuram, മലപ്പുറം, kaipur plane crash rescue, കരിപ്പൂർ വിമാനാപകടം രക്ഷാപ്രവർത്തനം, captain dv satheക്യാപ്റ്റൻ ഡിവി സാഥെ,  indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം ie malayalam, ഐഇ മലയാളം

ഓഗസ്റ്റ് ഏഴിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേരാണു മരിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരമായി എത്ര തുകയായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കേണ്ടിവരിക? ഇക്കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. മരണമോ പരുക്കോ ഉണ്ടായാല്‍ യാത്രക്കാര്‍ക്കു 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥമാണെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു.

നഷ്ടപരിഹാരം കണക്കാക്കുന്നത് എങ്ങനെ?

വിമാനയാത്രക്കാരുടെ അവകാശങ്ങളുടെ ചാര്‍ട്ടര്‍ അനുസരിച്ച്, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ 1,13,100 വരെയുള്ള സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) അല്ലെങ്കില്‍ 1.19 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഒരു എസ്ഡിആര്‍ വെള്ളിയാഴ്ച വരെ 1.41 ഡോളറിനു തുല്യമായിരുന്നു. 74.75 ആയിരുന്നു രൂപയുടെ യുഎസ് ഡോളറുമായുള്ള തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്.

വിമാനാപകടങ്ങളില്‍ യാത്രക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച നിയമങ്ങള്‍ ആഗോളതലത്തില്‍ ഏകീകരിക്കുന്ന 2009 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള 2016 ലെ ദി കാരേജ് ബൈ എയര്‍ (ഭേദഗതി) നിയമപ്രകാരം രാജ്യാന്തര യാത്രകളില്‍ വിമാനക്കമ്പനികളുടെ ബാധ്യതയുടെ പരിധി നിര്‍വചിച്ചിട്ടുണ്ട്.

Read in IE: Explained: Why Air India Express is liable to pay Rs 1.19 crore to each victim of Kozhikode crash

രാജ്യാന്തര വിമാനയാത്രക്കാര്‍ക്കു മരണമോ പരുക്കോ സംഭവിച്ചാലുള്ള നഷ്ടപരിഹാര ബാധ്യതാ പരിധി നേരത്തെ ഒരു ലക്ഷ എസ്ഡിആര്‍ ആയിരുന്നു. 2016 ലെ നിയമ ഭേദഗതിയെത്തുടര്‍ന്നാണ് എസ്ഡിആര്‍ പരിധി 1,13,100 ആയി ഉയര്‍ത്തിയത്. നഷ്ടപ്പെട്ടതോ കാലതാമസം നേരിട്ടതോ കേടുവന്നതോ ആയ ചരക്കുകളുടെ കാര്യത്തിലും നഷ്ടപരിഹാരത്തുക 2016 മുതല്‍ വര്‍ധിപ്പിച്ചു.

ആഭ്യന്തരയാത്രയിൽ നഷ്ടപരിഹാരം എത്ര?

ആഭ്യന്തര വിമാനയാത്രകള്‍ക്കിടെയുണ്ടായ അപകടങ്ങളിലെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്റെ പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തിമാക്കിയിട്ടുണ്ട്.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2014 ജനുവരി 17ലെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, ആഭ്യന്തര വിമാനയാത്രയ്ക്കിടയില്‍ മരണമോ പരുക്കോ സംഭവിച്ചാല്‍ വിമാനക്കമ്പനി 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്കിടെ വിമാനത്തിലുണ്ടാവുന്ന സ്വഭാവികമരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്കു ബാധ്യതയില്ല.

Also Read: കരിപ്പൂർ വിമാനാപകടം: ലഗേജുകള്‍ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു; കരാർ വിദേശക്കമ്പനിക്ക്

അതേസമയം, കരിപ്പൂരില്‍ തകര്‍ന്ന ദുബായില്‍നിന്നുള്ള വിമാനത്തിലെ യാത്രക്കാര്‍ക്ക് എത്ര നഷ്ടപരിഹാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടിയുള്ള ഫോണ്‍വിളികളോടും ഇമെയിലിനോടും എയര്‍ ഇന്ത്യ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ല.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങളെയും ഇന്ത്യ പ്രത്യേകമായി സ്വീകരിച്ച വ്യവസ്ഥകളെയും അടിസ്ഥാനമാക്കിയാണു വിമാനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമവകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് ഓരോ യാത്രക്കാരനും നഷ്ടപരിഹാരം നല്‍കുന്നതിന്റെ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ചത് ഇടക്കാല നഷ്ടപരിഹാരം

കരിപ്പൂര്‍ അപകടത്തില്‍ മരിച്ച 12 വയസ് മുതലുള്ള യാത്രക്കാരുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 12 വയസിനു താഴെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം, ഗുരുതരമായി പരുക്കേറ്റവര്‍ക്കു രണ്ടു ലക്ഷം, നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപ എന്നിങ്ങനെയും പ്രഖ്യാപിച്ചു.

രണ്ടു പൈലറ്റ് ഉള്‍പ്പെടെ ആറ് ജീവനക്കാരും 185 യാത്രക്കാരുമാണു തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിച്ചു. പരുക്കേറ്റവരില്‍ 56 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ശേഷിക്കുന്നവര്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Also Read: റണ്‍വേയില്‍നിന്നു തെന്നിവീണതല്ല, വീണ്ടും പറക്കാന്‍ ശ്രമിച്ച് വീഴുകയായിരുന്നു; വിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ കണ്ട സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ 

ഇവര്‍ക്ക് എത്ര ഉയര്‍ന്ന തുകയ്ക്കുള്ള ചികിത്സ ആവശ്യമായാലും നല്‍കണമെന്നും ബില്‍ കമ്പനിക്കു നല്‍കാനുമാണ് ആശുപത്രികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടിരിപ്പുകാരുടെ ചെലവും കമ്പനി വഹിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ സംഘവും ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.

അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും സഹായം ഉറപ്പുവരുത്തുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ദക്ഷിണമേഖലാ മേധാവിയും കോഴിക്കോട്ടുണ്ട്. ”വിമാനം ആവശ്യമായ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം ഉചിതമായ ഘട്ടത്തില്‍ നല്‍കും,”ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Kozhikode plain crash air india express compensation for passengers montreal convention