Covid-19: Updated symptoms, modes of transmission, immunity and complications: കൊറോണ വൈറസ് (കോവിഡ് -19) ലക്ഷണങ്ങൾ, ചികിത്സ: കഴിഞ്ഞ ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ ആരംഭിച്ച കൊറോണ വൈറസ് ഇപ്പോൾ 216 രാജ്യങ്ങളിൽ വ്യാപിച്ചു. 1.4 കോടിയിലധികം ആളുകൾ രോഗബാധിതരായി. ആറ് ലക്ഷത്തിലധികം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
തുടക്കത്തിൽ മൃഗങ്ങളിൽ മനുഷ്യരിലേക്ക് പകരുമെന്ന് കരുതിയ രോഗം പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നും കണ്ടെത്തി. ജനുവരി ആയപ്പോഴേക്കും ലോകമെമ്പാടും വൈറസ് വ്യാപിച്ചു. മാർച്ച് ആദ്യ വാരത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ് -19നെ ഒരു മഹാമാരിയായി പ്രഖ്യാപിക്കുകയും മുൻപെങ്ങുമില്ലാത്ത വിധത്തിൽ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
Read More: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; പ്രധാന പങ്കുവഹിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
ഏഴുമാസത്തിനുശേഷവും ശാസ്ത്രജ്ഞർക്ക് വൈറസിന്റെ ഉറവിടം, രോഗം എങ്ങനെയാണ് പകരുന്നത്, ചില കേസുകൾ മറ്റുള്ളവയേക്കാൾ കഠിനമായിരിക്കുന്നത് എന്തുകൊണ്ട്, കോവിഡ് -19 ഭേദമായ ആളുകൾക്ക് ഇത് വീണ്ടും വരുമോ എന്നതടക്കമുളള കാര്യങ്ങളിൽ ഒരു നിഗമനത്തിലെത്താനായിട്ടില്ല.
What is the updated list of symptoms of Covid-19? – കോവിഡ് -19 ലക്ഷണങ്ങളുടെ അപ്‌ഡേറ്റ് പുതുക്കിയ പട്ടിക എന്താണ്?
യുഎസ് ആരോഗ്യ സംരക്ഷണ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇതുവരെ വൈറസിന്റെ 12 ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം പുതിയ രോഗ ലക്ഷണങ്ങളും ഉൾപ്പെടുത്തി. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഓക്കാനം, വയറിളക്കം എന്നിവയാണ് അണുബാധയുടെ പുതിയ സൂചകങ്ങളായി കഴിഞ്ഞ മാസം ഉൾപ്പെടുത്തിയത്.
പനി അല്ലെങ്കിൽ ജലദോഷം, ചുമ, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, രുചിയുടെയോ ഗന്ധത്തിൻറെയോ നഷ്ടം, തൊണ്ടവേദന എന്നിവ പട്ടികയിൽ നേരത്തേ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസം വരെയുള്ള സമയപരിധിയിൽ ഇവ പ്രത്യക്ഷപ്പെടാം.
Read More: തദ്ദേശീയ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി, ആദ്യം നല്‍കിയത് ഇരുപതോളം പേര്‍ക്ക്
അടുത്തിടെ, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ, കൊറോണ വൈറസ് ബാധിച്ച കുട്ടികളിൽ ഏകദേശം 2-3 ആഴ്ചകൾക്കുള്ളിൽ കവാസാക്കി രോഗം എന്ന അപൂർവ രോഗവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഈ ലക്ഷണങ്ങളിൽ തിണർപ്പ്, വീക്കം എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ പുതിയ രോഗത്തെ “മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി ഡിസീസ്” എന്നാണ് വിശേഷിപ്പിച്ചത്.

What are the modes of transmission of Covid-19?- കോവിഡ് -19 പകരുന്നത് എങ്ങനെയൊക്കെയാണ്?
“കോവിഡ് -19ന് കാരണമാവുന്ന വൈറസ് പകരുന്ന രീതികൾ” എന്ന ലഘുലേഖ
ലോകാരോഗ്യസംഘടന അടുത്തിടെ പുതുക്കിയിരുന്നു. പുതിയ കൊറോണ വൈറസ് വായു വഴി പടരുന്നതിന്റെ “തെളിവുകൾ പുറത്തുവരുകയാണ്” എന്ന് ലോകാരോഗ്യസംഘടന ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ, കൊറോണ വൈറസ് തിരക്കേറിയ അകങ്ങളിലെ ഇടങ്ങളിൽ വായുവിൽ തുടരാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്, അവിടെ “ഹ്രസ്വ-ദൂര എയറോസോൾ വ്യാപനം… തള്ളിക്കളയാനാവില്ല,” എന്ന് സംഘടന പറഞ്ഞിരുന്നു.
Read More: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നു
ശ്വസന ദ്രവങ്ങളിലൂടെയാണ് വൈറസ് പകരാനുള്ള പ്രാഥമിക മാർഗ്ഗമെന്നാണ് ലോകാരോഗ്യസംഘടന ഇപ്പോഴും പറയുന്നത്. രോഗബാധയുള്ള ഒരാൾ ചുമക്കുമ്പോളും തുമ്മുമ്പോളും സംസാരിക്കുമ്പോഴും അടക്കം ദ്രവങ്ങളിലൂടെ രോഗം പടരാനുള്ള സാധ്യതയാണത്.
ഫോമൈറ്റ് ട്രാൻസ്മിഷൻ എന്ന മറ്റൊരു തരം വ്യാപനത്തെക്കുറിച്ചു ഇത് പരാമർശിക്കുന്നു. വാതിൽ പിടികൾ, ലിഫ്റ്റിലെ ബട്ടണുകൾ, കൈവരികൾ, ഫോണുകൾ, സ്വിച്ചുകൾ, പേനകൾ, കീബോർഡുകൾ എന്നിവ പോലുള്ള രോഗബാധയുള്ള പ്രതലങ്ങളിലൂടെയുള്ള വ്യാപനത്തെക്കുറിച്ച് ഇത് സൂചിപ്പിക്കുന്നു. അണുവിമുക്തമാക്കിയില്ലെങ്കിൽ ഒരു ഡോക്ടറുടെ സ്റ്റെതസ്കോപ്പ് പോലും ഇത്തരത്തിൽ വൈറസ് പടരാൻ കാരണമാവും.
Aerosol Transmission Explained: As 239 scientists have concluded that #COVID19 is airborne, here’s what that means and how it can spread as compared to droplet infection. #Quixplained via @ieexplained) pic.twitter.com/78WTU25OY2
— The Indian Express (@IndianExpress) July 15, 2020
Does a recovered Covid-19 patient achieve permanent immunity?- സുഖം പ്രാപിച്ച കോവിഡ് -19 രോഗിക്ക് സ്ഥിരമായ പ്രതിരോധശേഷി ലഭിക്കുമോ?
വൈറസിനോടുള്ള പ്രതികരണമായി ശരീരം വികസിപ്പിച്ച ആന്റിബോഡികൾക്ക് സ്ഥിരമായ പ്രതിരോധശേഷി നൽകാൻ കഴിയുമോ എന്ന് ലോകമെമ്പാടുമുള്ള ഗവേഷകർ പരിശോധിക്കുന്നുണ്ട്. ലണ്ടനിലെ കിങ്ങ്സ് കോളേജ് നടത്തിയ പുതിയ പഠനത്തിൽ കോവിഡ് -19 ൽ നിന്ന് കരകയറുന്നവരുടെ ശരീരത്തിൽ കുറച്ച് മാസത്തേക്ക് ആന്റിബോഡികൾ ഉണ്ടാവുമെന്ന് കണ്ടെത്തി.
90 ലധികം ആളുകളുടെ രോഗപ്രതിരോധ പ്രതികരണം വിശകലനം ചെയ്തപ്പോൾ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ഏകദേശം മൂന്നാഴ്ച കഴിഞ്ഞപ്പോൾ ആന്റിബോഡിയുടെ അളവ് ഉയർന്നതായും പിന്നീട് കുറയാൻ തുടങ്ങിയതായും ഗവേഷകർ കണ്ടെത്തി. ജലദോഷവും മറ്റ് തരത്തിലുള്ള പനികളും മാറിയാലെന്ന പോലെ കോവിഡ് രോഗമുക്തി നേടിയാലും ആളുകൾക്ക് വീണ്ടും ശക്തി പ്രാപിക്കാൻ കഴിയുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
Read More: കോവിഡ് -19 വൈറസ് വായുവിലൂടെ പകരുമോ?
അതേസമയം, എയിംസ് ഡയറക്ടറും രാജ്യത്തെ കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധരിൽ ഒരാളുമായ ഡോക്ടർ റൺദീപ് ഗുലേറിയ പറഞ്ഞത് ആൻറി ബോഡികളുടെ ഇടപെടലില്ലാത്ത തരത്തിൽ സെൽ മീഡിയേറ്റഡ് രോഗ പ്രതിരോധ ശേഷിയും കോവിഡ് പ്രതികരണത്തിന്റെ ഭാഗമായി രോഗികളിൽ ഉടലെടുക്കുമെന്നാണ്.

What complications may be seen in recovered Covid-19 patients? രോഗമുക്തി നേടിയ കോവിഡ് -19 രോഗികളിൽ എന്തെല്ലാം പ്രശ്നങ്ങൾ കാണാം?
തുടക്കത്തിൽ കോവിഡ് -19 ഒരു ശ്വാസകോശ സംബന്ധമായ അണുബാധയാണെന്ന് കരുതിയിരുന്നെങ്കിലും, രോഗികൾ ഇപ്പോൾ പക്ഷാഘാതം, നാഡീ പ്രശ്നങ്ങൾ, വീക്കം, മാനസിക പ്രശ്നങ്ങൾ എന്നിവയാലും ബുദ്ധിമുട്ടുന്നുണ്ട്, ചിലർ ആഴ്ചകൾക്കുശേഷം ബലഹീനതയെക്കുറിച്ച് പരാതിപ്പെടുന്നു.
ശ്വാസകോശത്തിലെ കേടുപാടുകൾ, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, ശ്വാസകോശ ധമനികളിലെ രക്തം കട്ടപിടിക്കൽ – പൾമണറി ത്രോംബോ എംബോളിസം അല്ലെങ്കിൽ പിടിഇ എന്നിവയും ഗുരുതരമായ രോഗബാധയിൽ നിന്ന് കരകയറിയവരിൽ കാണപ്പെടുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തിൽ 43 രോഗികളിൽ താൽക്കാലിക മസ്തിഷ്ക തകരാറുകൾ, പക്ഷാഘാതം, നാഡികളുടെ തകരാറുകൾ, തലച്ചോറിൽ മറ്റ് ഗുരുതരമായ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.
Read More: Explained: ഇന്ത്യയിൽ കോവിഡ് ടെസ്റ്റുകൾ ഒരു കോടി കവിഞ്ഞു; ഇപ്പോഴുമത് കുറഞ്ഞ സംഖ്യയാകുന്നതെങ്ങനെ?
ഗുരുതരമായി രോഗം ബാധിച്ചവർ സുഖം പ്രാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അവരുടെ ശ്വാസകോശം മോശം രൂപത്തിലാണെന്നും അവർക്ക് വീട്ടിൽ ഓക്സിജൻ സിലിണ്ടർ സൗകര്യം ആവശ്യമാണെന്നും ഡോക്ടർ ഗുലേറിയ പറയുകയും ചെയ്തിരുന്നു.

Can one catch Covid-19 from pets or other animals?- വളർത്തുമൃഗങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ ഒരാൾക്ക് കോവിഡ് -19 പകരാൻ സാധ്യതയുണ്ടോ?
ലോകാരോഗ്യ സംഘടനയുടെ വിവരങ്ങൾ പ്രകാരം, വളർത്തുമൃഗങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് രോഗം പകരാമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. എന്നാൽ രോഗബാധിതരായ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്ന ഏതാനും നായകൾക്കും പൂച്ചകൾക്കും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.
ഫെററ്റുകൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്, പൂച്ചകൾക്കും ഫെററ്റുകൾക്കും അതേ വർഗത്തിലെ മറ്റ് മൃഗങ്ങളിലേക്ക് കോവിഡ് -19 പകർത്താൻ കഴിഞ്ഞുവെന്നും കണ്ടെത്തിയിരുന്നു.
Read More: റഷ്യയിലെ കോവിഡ് വാക്‌സിന്‍ ജനങ്ങളില്‍ എത്താന്‍ ഇനിയുമെത്ര കാത്തിരിക്കണം?
അടുത്തിടെ, ഫാമുകളിൽ വളർത്തുന്ന മിങ്കുകളിലും വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽ നിന്ന് രോഗം ബാധിച്ച മിങ്കുകൾ മറ്റ് മനുഷ്യരിലേക്ക് വൈറസ് പകർത്തുന്ന ഏതാനും സന്ദർഭങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസുകളാണിത്.
#Coronavirus: How effective is your mask?
Florida Atlantic University research answers droplet travel distance with various mask types.#Quixplained(Via @ieexplained) pic.twitter.com/YnbBvHlQ0A
— The Indian Express (@IndianExpress) July 11, 2020
What is the treatment prescribed for Covid-19 patients?- കോവിഡ് -19 രോഗികൾക്ക് നിർദ്ദേശിക്കുന്ന ചികിത്സ എന്താണ്?
ഇന്നുവരെ, കോവിഡ് -19 തടയുന്നതിന് പ്രത്യേക വാക്സിനുകളോ മരുന്നുകളോ ഇല്ല, മാത്രമല്ല ഉപയോഗിക്കുന്ന മരുന്നുകൾ വൈറസ് ആഘാതത്തിന്റെ അളവ് കുറയ്ക്കാൻ മാത്രം സഹായിക്കുന്നവയുമാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആൻറിവൈറൽ മരുന്നായ റിമെഡെസിവിറിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റിറോയിഡായ ഡെക്സമെതസോൺ ഉപയോഗിക്കാൻ ബ്രിട്ടിഷ് സർക്കാരും അംഗീകാരം നൽകി.
Read More: ഇന്ത്യയുടെ കോവാക്‌സിന്‍ വിപണിയിലെത്താന്‍ ഇനിയെത്ര പരീക്ഷണങ്ങള്‍ കടക്കണം?
ഓക്സിജൻ, അല്ലെങ്കിൽ മെക്കാനിക്കൽ വെന്റിലേഷൻ നൽകുന്നതിന് പുറമെ കൂടാതെ രോഗികളുടെ പ്രത്യേക ഗ്രൂപ്പുകളിൽ ഇമ്യൂണോ-സപ്രസന്റ് മരുന്നായ ടോസിലിസുമാബ് പരീക്ഷിക്കുന്നതിന് ഇന്ത്യ അനുമതി നൽകിയിരുന്നു. പ്ലാസ്മ തെറാപ്പിക്കും ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഒപ്പം ഹൈഡ്രോക്സിക്ലോറോക്വിൻ ഒരു രോഗപ്രതിരോധ മരുന്നായി ഇന്ത്യയിൽ ഉപയോഗിക്കുകയും ചെയ്യുന്നു.
കോവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യ ഫാവിപിരാവിർ ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ മാസം ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഫാബിഫ്ലു എന്ന പേരിൽ ഈ മരുന്ന് പുറത്തിറക്കി. കോവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യയിൽ അംഗീകാരം നേടുന്ന അകത്തേക്ക് കഴിക്കാവുന്ന ആദ്യ മരുന്നായി ഇത് മാറി.
തയ്യാറാക്കിയത്: അഭിഷേക് ഡേ
Read More: What we know of Covid-19 now: Updated symptoms, modes of transmission, immunity and complications