Latest News

കർഷക മഹാപഞ്ചായത്തിലെ വൻ ജനപങ്കാളിത്തവും പ്രസക്തിയും

കർഷക സമരത്തെ പിന്തുണയ്ക്കുന്നതിനായി കർഷക സമൂഹത്തിനിടയിൽ നിന്നും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുമുള്ളവർ കിസാൻ മഹാപഞ്ചായത്തുകളിൽ അതിവേഗം അണിനിരക്കുകയായിരുന്നു

Kisan Mahapanchayat, Kisan Mahapanchayat explained, Kisan Mahapanchayat protests, Mahapanchayat farmer protests, Mahapanchayat explained, indian express news, മഹാ പഞ്ചായത്ത്, മഹാപഞ്ചായത്ത്, കർഷക സമരം, ie malayalam

ലുധിയാനയിലെ ജാഗ്രാവിൽ വ്യാഴാഴ്ച നടന്ന, പഞ്ചാബിലെ ആദ്യത്തെ കർഷക മഹാപഞ്ചായത്ത് വൻതോതിലുള്ള ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മഹാപഞ്ചായത്തുകളിലെ സ്ഥിതിയും സമാനമായിരുന്നു. ഈ മഹാപഞ്ചായത്തുകളിലെ വലിയ പങ്കാളിത്തം കാർഷിക നിയമങ്ങൾക്കെതിരേ തുടരുന്ന പ്രക്ഷോഭങ്ങളുടെ വർദ്ധിച്ചുവരുന്ന പിന്തുണയെ കാണിക്കുന്നു.

കിസാൻ മഹാപഞ്ചായത്തുകളുടെ സന്ദേശം എന്താണ്?

മഹാപഞ്ചായത്ത് നടന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലെ ഏറ്റവും പ്രാധാന്യമേറിയ വിഷയം കാർഷിക നിയമങ്ങൾക്കെതിരായ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭമാണെന്ന് ഈ പരിപാടികളിലെ പങ്കാളിത്തം സ്ഥിരീകരിക്കുന്നു.

“ഈ കർഷക പഞ്ചായത്തുകൾ ഒരു നീണ്ട പ്രക്ഷോഭത്തിന് ശക്തമായ അടിത്തറയിടുകയാണ്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എല്ലാ സമുദായങ്ങളും പങ്കുചേർന്നുവെന്ന് അവർ കാണിക്കുന്നു, ”ഹരിയാനയിൽ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ ഋഷി സൈനി പറയുന്നു. ഈ മഹാപഞ്ചായത്തുകളിൽ ആളുകൾ വന്നു ചേരുന്നതോടെ, കർഷക പ്രക്ഷോഭത്തിൽ വരും ദിവസങ്ങളിൽ പങ്കാളിത്തം  വർധിക്കാനും സാധ്യതയുണ്ട്. കാർഷിക നിയമങ്ങളോടുള്ള എതിർപ്പിന്റെ തീവ്രതയും, ആ നിയമങ്ങൾ നടപ്പിലാക്കിയാൽ കോർപ്പറേറ്റുകൾ തങ്ങളുടെ ഭൂമി പിടിച്ചെടുക്കുമെന്ന കർഷക സമൂഹത്തിനിടയിലെ ആശങ്കയും എത്രത്തോളമാണെന്നും ഇത് വ്യക്തമാക്കുന്നു.

Read More From Explained: ഇന്ത്യയിൽ 5ജി വരാൻ വൈകുമോ? പാർലമെന്ററി സമിതിയുടെ കണ്ടെത്തലുകൾ അറിയാം

കർഷകരോട് ചില അനീതികൾ നടക്കുന്നുണ്ടെന്ന തോന്നലാണ് പ്രക്ഷോഭത്തിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നതിന് പ്രധാന കാരണമെന്ന് ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിലെ ചരിത്ര പ്രൊഫസർ എം. രാജീവ്ലോചൻ പറയുന്നു.

“ചില പ്രശ്‌നങ്ങൾ ആളുകളുടെ ഹൃദയത്തിൽ വളരെ വേഗത്തിൽ സ്പർശിക്കുന്നു. ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ ഇതിൽ ഭാഗമാവാൻ തോന്നുന്നു. പ്രക്ഷോഭത്തിന്റെ നേതാക്കൾ ഒരു ചിത്രം കാണിച്ചു തന്നിട്ടുണ്ട്. അതിലൂടെ കൃഷിയുമായി ബന്ധമില്ലാത്ത ആളുകൾ പോലും കർഷകർ അനീതി നേരിടുന്നുണ്ടെന്നും ഞങ്ങൾ അവർക്കൊപ്പം നിൽക്കണമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ, കൃഷിയുമായി പോലും ബന്ധമില്ലാത്ത ധാരാളം ആളുകൾ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി. നീതിക്കുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന് എല്ലാവർക്കും തോന്നുന്നു,” സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച് പഠിച്ച രാജിവ്ലോചൻ പറയുന്നു.

കിസാൻ മഹാപഞ്ചായത്തുകളുടെ പ്രസക്തി എന്താണ്?

കർഷക സമരത്തെ പിന്തുണയ്ക്കുന്ന, കർഷക സമൂഹത്തിനിടയിൽ നിന്നും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുമുള്ളവർ കിസാൻ മഹാപഞ്ചായത്തുകളിൽ പെട്ടെന്ന് അണിനിരന്നു. ഡൽഹി അതിർത്തികളിലേക്ക് പോകുന്നതിനേക്കാൾ കുറഞ്ഞ സമയവും തയ്യാറെടുപ്പുകളുമാണ് ആവശ്യമുള്ളതെന്നതിനാൽ സമീപ പ്രദേശങ്ങളിൽ നടക്കുന്ന മഹാ പഞ്ചായത്തുകളിൽ പങ്കെടുക്കുന്നത് ആളുകൾക്ക് എളുപ്പമാണ്.

ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന്റെ നേതാക്കൾക്ക് പൊതുയോഗങ്ങൾ നടത്താൻ കഴിയാത്ത ഒരു കാലഘട്ടത്തിൽ കർഷക പരിപാടികളിൽ വലിയ പങ്കാളിത്തമുണ്ടാകുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പഞ്ചാബിലും ബിജെപി നേതാക്കൾ കടുത്ത എതിർപ്പ് നേരിടുന്നുണ്ട്.

Read More From Explained: ആഴ്ചയിൽ പ്രവൃത്തി ദിനങ്ങൾ നാലായി കുറയുമ്പോൾ; പുതിയ നിർദേശങ്ങൾ അർത്ഥമാക്കുന്നത്

“ഇത് സാധാരണ മനുഷ്യ പ്രവണതയാണ്, ഇവിടെ ആളുകൾ ബൃഹത്തായ ധാർമ്മികവുമായ കൂടിച്ചേരലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. പെട്ടെന്ന്, പഞ്ചായത്തുകൾ ന്യായമായ ലക്ഷ്യത്തിനായി പോരാടുന്ന ഒന്നാണെന്ന് തോന്നുന്നു. വെറും 4-5 വർഷം മുമ്പ്, ജാതീയത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പലരും ഖാപ് പഞ്ചായത്തുകളെ വിമർശിച്ചിരുന്നു. ന്യായമായ ലക്ഷ്യത്തനായി, ആളുകൾ സമയവും പണവും ത്യജിക്കാനോ അല്ലെങ്കിൽ വേണ്ടിവന്നാൽ പോലീസ് ലാത്തിചാർജിനെ നേരിടാൻ പോലുമോ തയ്യാറാവുന്നു, ”രാജിവ്ലോചൻ പറഞ്ഞു.

മഹാപഞ്ചായത്തുകൾക്ക് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും?

ദീർഘകാലാടിസ്ഥാനത്തിൽ, കിസാൻ മഹാപഞ്ചായത്തുകളിലെ വലിയ സമ്മേളനങ്ങൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ വോട്ട് ബാങ്കായി മാറുമെന്ന് പറയാനാവില്ല. എന്നാൽ ഇപ്പോൾ, ഈ സംഭവങ്ങൾ ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യത്തിന്റെ നേതാക്കളെ അപ്രസക്തരാക്കി.

ഭാവിയിലും ഇത്തരം സംഭവങ്ങളോ സമാനമായ വലിയ ഒത്തുചേരലുകളോ തുടരുകയാണെങ്കിൽ, അവ ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പല ഗ്രാമങ്ങളിലെയും പോലെ അവർ ബഹിഷ്കരണം നേരിടേണ്ടി വരും. പല ഗ്രാമങ്ങളിലും സാമൂഹിക പരിപാടികൾക്ക് പോലും ബിജെപി-ജെജെപി നേതാക്കളെ ക്ഷണിക്കേണ്ടെന്ന് ആളുകൾ തീരുമാനിച്ചിട്ടുണ്ട്. ചില ആളുകൾ കർഷകരെ പിന്തുണച്ച് വിവാഹ ക്ഷണക്കത്തിൽ പോലും മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും പതിക്കാൻ തുടങ്ങി.

“നിലവിലെ സ്ഥിതി വളരെക്കാലം തുടരുകയാണെങ്കിൽ, ഈ മേഖലയിൽ കർഷകർക്കൊപ്പം നിൽക്കാത്തവർക്ക് രാഷ്ട്രീയം ബുദ്ധിമുട്ടായി മാറും,” രാജ്യത്തെ നിരവധി പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ഋഷി സൈനി പറയുന്നു.

കർഷക പ്രക്ഷോഭവും കിസാൻ പഞ്ചായത്തുകളും

ഇത്തരം സംഭവങ്ങൾ കർഷകർക്ക് ആത്മവീര്യം പകരുന്നു. കാരണം മറ്റ് നിരവധി ആളുകളും ഈ പോരാട്ടത്തിൽ പങ്കാളികളാണെന്ന് അവർക്ക് തോന്നുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുത്ത ശേഷം കർഷകർ സഹ ഗ്രാമീണരെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നു. ഒരുപക്ഷേ, അതുകൊണ്ടാണ് ഒന്നിനുപുറകെ ഒന്നായി കിസാൻ പഞ്ചായത്തുകൾക്ക് വിവിധ മേഖലകളിൽ മികച്ച പ്രതികരണം ലഭിക്കുന്നത്.

Read More From Explained:  രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

കർഷക മഹാപഞ്ചായത്തുകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ കൂടുതൽ അടുപ്പിച്ചിട്ടുണ്ടെന്ന് ഹരിയാന അക്കാദമി ഓഫ് ഹിസ്റ്ററി ആൻഡ് കൾച്ചർ സ്ഥാപക ഡയറക്ടർ കെ സി യാദവ് പറഞ്ഞു. “മുസാഫർനഗർ കലാപം മറന്നുപോയി, കാരണം ഇപ്പോൾ അവരുടെ മുന്നിൽ ഒരു വലിയ പ്രശ്നം വന്നിട്ടുണ്ട്. വിവിധ സമുദായങ്ങളിലെ ആളുകൾ ഒരുമിച്ച് ഇരിക്കുന്നു. ഇത്തരം പഞ്ചായത്തുകൾ സാമൂഹിക ബന്ധം നിലനിർത്തുന്നു,” കുരുക്ഷേത്ര സർവകലാശാലയിലെ മുമ്പ് ചരിത്രാധ്യാപകനുായിരുന്ന ഹരിയാനയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച യാദവ് പറയുന്നു.

തയ്യാറാക്കിയത്: സുഖ്ബീർ സിവാച്

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kisan mahapanchats farmer agitation relevance

Next Story
ഇന്ത്യയിൽ 5ജി വരാൻ വൈകുമോ? പാർലമെന്ററി സമിതിയുടെ കണ്ടെത്തലുകൾ അറിയാം5g, india 5g rollout, 5g india launch date, 5g vs 4g, 5g delay india, india 5g spectrum, 5g spectrum india, 5g airwaves, lok sabha committee 5g, 5g standing report ls, indian expess, express explained, 5ജി, ഫൈവ് ജി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express