ന്യൂഡല്‍ഹി: രാജ്യത്ത് തെരുവ് നായകളുടെ എണ്ണത്തില്‍ കുറവ്. 2012 ല്‍ 1.71 കോടിയായിരുന്ന നായ്ക്കളുടെ എണ്ണം 2019 ല്‍ 1.53 കോടിയായാണ് കുറഞ്ഞത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം എംപി തോമസ് ചാഴികാടന്റെ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി കണക്കുകള്‍ വിശദീകരിച്ചത്.
18 ലക്ഷം
20212-19 കാലഘട്ടത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണത്തിലുണ്ടായ കുറവ് 18 ലക്ഷമാണ്, 10 ശതമാനം.
21 ലക്ഷം
ഉത്തര്‍ പ്രദേശില്‍ (യുപി) മാത്രം തെരുവ് നായ്ക്കളുടെ എണ്ണത്തിലുണ്ടായ കുറവ് 21 ലക്ഷമാണ്. രാജ്യത്തിന്റെ ആകെ കണക്കിനേക്കാള്‍ കുറവാണിത്. 2012-2019 കാലഘട്ടത്തില്‍ 41.79 ലക്ഷത്തില്‍ നിന്ന് 20.59 ലക്ഷമായാണ് യുപിയിലെ തെരുവ് നായ്ക്കളുടെ സംഖ്യ ഇടിഞ്ഞത്.

3.7 ലക്ഷം
ഉത്തര്‍ പ്രദേശിന് ശേഷം തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് സംഭവിച്ചിട്ടുള്ളത് ആന്ദ്ര പ്രദേശിലാണ്, 3.7 ലക്ഷം. തെലങ്കാനയേയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. 2012 ല്‍ സംസ്ഥാനത്ത് 12.3 ലക്ഷം തെരുവ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്, ഇത് 8.6 ലക്ഷമായി ചുരുങ്ങി.
2019 ല്‍ ഒരു ലക്ഷമോ അതിന് മുകളിലോ തെരുവ് നായ്ക്കളുള്ള സംസ്ഥാനങ്ങളില്‍ എട്ടിടങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. ബീഹാര്‍ (3.4 ലക്ഷം കുറവ്), അസം (മൂന്ന് ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം), ഝാര്‍ഖണ്ഡ് (98,000), പശ്ചിമ ബംഗാള്‍ (17 ലക്ഷം).
2.6 ലക്ഷം
തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ കര്‍ണടകയില്‍ ഉണ്ടായ വര്‍ധനവാണിത്, 2.6 ലക്ഷം. രാജസ്ഥാനില്‍ തെരുവ് നായ്ക്കളുടെ എണ്ണം 1.25 ലക്ഷമായാണ് ഉയര്‍ന്നത്. ഒഡീഷ (87,000), ഗുജറാത്ത് (85,000), മഹാരാഷ്ട്ര (60,000), ഛത്തീസ്ഗഡ് (51,000), ഹരിയാന (42,000), ജമ്മു കശ്മീര്‍ (38,000), കേരളം (21,000) എന്നിവയാണ് വര്‍ധനവുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍.
0
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഒരു തെരുവ് നായ പോലുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ തെരുവ് നായ്ക്കളുടെ സാന്നിധ്യം ഇല്ലായിരുന്നു. എന്നാല്‍ 2019 എത്തിയപ്പോള്‍ തെരുവ് നായ്ക്കളുടെ എണ്ണം 69 ആയി ഉയര്‍ന്നു.