Latest News

ഒക്ടോബറിലെ കനത്ത മഴയ്ക്ക് പിറകിലെ കാരണങ്ങൾ

കേരളത്തിന് പുറമെ ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വളരെ ഉയർന്ന അളവിൽ മഴ ലഭിച്ചു

india monsoon, india rains, kerala rains, kerala weather forecast, delhi rains, delhi weather, uttarakhand rains, indian express, മഴ, മൺസൂൺ, Malayalam News, Kerala News, IE Malayalam

കാലവർഷം അവസാനിച്ചെങ്കിലും കേരളത്തിൽ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ ലഭിക്കുന്നുണ്ട്. കേരളത്തിന് പുറമെ ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വളരെ ഉയർന്ന അളവിൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ആളപായങ്ങളും നാശനഷ്ടങ്ങളുമുണ്ടായി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾക്കിടയിലെ ഡൽഹിയിലെ ഏറ്റവും നനഞ്ഞ 24 മണിക്കൂറുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയി.

ശാസ്ത്രജ്ഞർ പറയുന്നത് വിവിധ ഘടകങ്ങളുടെ സംയോജനമാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്നാണ്. മൺസൂൺ വൈകിയതും ഒന്നിലധികം സ്ഥലങ്ങളിൽ ന്യൂനമർദ്ദ മേഖലകളുടെ വികസനവും പലയിടങ്ങളിലും ഈ മഴ സംഭവങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഒക്ടോബറിലെ മഴ

ഒക്ടോബറിലെ മഴ അസാധാരണമല്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവലിഞ്ഞ് വടക്കുകിഴക്കൻ മൺസൂണിന് വഴിയൊരുക്കുന്ന ഒക്ടോബറിനെ പരിവർത്തനത്തിനുള്ള മാസമായി കണക്കാക്കുന്നു, ഇത് പ്രധാനമായും തെക്കൻ ഉപദ്വീപിനെ, പ്രധാനമായും കിഴക്ക് ഭാഗത്തെ ബാധിക്കുന്നു.

കഴിഞ്ഞയാഴ്ച അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രണ്ട് ന്യൂനമർദ്ദങ്ങൾ ഒരേസമയം നിലനിന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇത് കടുത്ത കാലാവസ്ഥയ്ക്ക് കാരണമായി.

മൺസൂൺ പിൻവലിയൽ വൈകി

നാല് മാസത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ സാധാരണയായി ഒക്ടോബർ ആദ്യം പൂർണ്ണമായും പിൻവലിയും. പിൻവലിയൽ ഘട്ടത്തിൽ, അത് ഇടിമിന്നലിനും പ്രാദേശികമായ കനത്ത മഴയ്ക്കും കാരണമാകുന്നു.

എന്നിരുന്നാലും, ഈ വർഷം, ഒക്ടോബർ ആറിന് മാത്രമാണ് പിൻവലിയൽ ആരംഭിച്ചത്. സാധാരണ ഗതിയിൽ അത് സെപ്റ്റംബർ 17ന് ആരംഭിക്കാറുള്ളതാണ്. ഇതുവരെ ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ, മധ്യ, കിഴക്കൻ മേഖലകളിൽ നിന്ന് കാലവർഷം പൂർണമായും പിൻവലിച്ചു. എന്നാൽ തെക്കൻ ഉപദ്വീപിൽ ഇത് സജീവമായി തുടരുന്നു. അങ്ങനെ കഴിഞ്ഞ 10 ദിവസങ്ങളിൽ കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാര്യമായ മഴ ലഭിച്ചു.

തിങ്കളാഴ്ച വരെ, മണിപ്പൂർ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും തെക്കൻ ഉപദ്വീപിൽ നിന്നും മൺസൂൺ പിൻവലിഞ്ഞിട്ടില്ല.

Also Read: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായതെന്ത്?

“തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവലിയുന്നതിൽ കാലതാമസം നേരിട്ടതിനാൽ, ഒഡീഷയിലും വടക്കുകിഴക്കൻ ഭാഗത്തും തെക്കേ ഇന്ത്യയിലും നല്ല മഴ തുടരുകയാണ്,” കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപ്ത്ര പറഞ്ഞു.

സാധാരണയായി, ഒക്ടോബർ പകുതിയോടെ, മൺസൂൺ കാറ്റ് തെക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് ദിശ തിരിയും.

“കിഴക്കൻ കാറ്റ് പടിഞ്ഞാറിന്റേതിനെ മാറ്റിസ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ആദ്യത്തേത് ഇപ്പോഴും ശക്തവും പൂർണ്ണമായി സ്ഥാപിതവുമാണ്. കിഴക്കൻ കാറ്റ് വടക്കുകിഴക്കൻ മൺസൂണിന്റെ വരവിനെ സൂചിപ്പിക്കുന്നു, ”പൂനെ ഐഎംഡി കാലാവസ്ഥാ ഗവേഷണ, സേവന മേധാവി ഡി ശിവാനന്ദ് പൈ പറഞ്ഞു.

ഈ വർഷം, വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒക്ടോബർ 25 ഓടെ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതിശക്തമായ മഴ

കഴിഞ്ഞ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും, കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലും മധ്യ ഇന്ത്യയിലും രണ്ട് ന്യൂനമർദ്ദങ്ങളെങ്കിലും സജീവമായി നിലനിന്നിരുന്നു. ഇതിനാൽ രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ മഴ ലഭിച്ചു.

1901-ന് ശേഷം ഡൽഹിയിൽ 87.9 മില്ലിമീറ്റർ (24 മണിക്കൂർ കാലയളവിൽ) ലഭിച്ചു. ഇത് തലസ്ഥാനത്തെ ഏറ്റവും വലിയ ഈർപ്പമുള്ള ഒക്ടോബർ ദിവസമായി. ഈ മാസം ഇതുവരെ ഡൽഹിയിൽ 94.6 മില്ലീമീറ്റർ മഴ ലഭിച്ചിട്ടുണ്ട്, അത് 1954 ൽ ലഭിച്ച 238.2 മില്ലീമീറ്ററിനും 1956 ൽ 236.2 മില്ലീമീറ്ററിനും 1910 ലെ മുഴുവൻ ഒക്ടോബറുകളിലും 186.9 മില്ലീമീറ്ററിനും അടുത്താണ്.

അതുപോലെ, ഒഡീഷയിലെ ബാലസോറിൽ ഒരു ദിവസം 210 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഒരു ദശാബ്ദത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഈ മാസത്തിൽ ഇത്രയും മഴ ബലാസോറിൽ ലഭിക്കുന്നത്.

Also Read: കോവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കേണ്ടത് എങ്ങനെ?

ഒക്ടോബറിനും ഡിസംബറിനും ഇടയിൽ തമിഴ്‌നാട്ടിൽ സാധാരണയായി നല്ല മഴ ലഭിക്കും. വടക്കുകിഴക്കൻ മൺസൂണിലാണ് ഇത് പ്രധാനമായും ലഭിക്കുക. ഇത്തവണ വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോയമ്പത്തൂരിൽ (110 മില്ലീമീറ്റർ) ഒരു ദശകത്തിനിടയിൽ ഏറ്റവും മഴ ലഭിച്ച ഒക്ടോബർ ദിനം ലഭിച്ചു.

പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖല, മധ്യ ഇന്ത്യ എന്നിവ ഉയർന്ന മഴ ലഭിക്കുന്ന പ്രദേശങ്ങൾ എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്രമായ മഴ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധിക്കപ്പെട്ടു.

“കാലാവസ്ഥാ വ്യതിയാനം കാരണം, വർഷത്തിലുടനീളം തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിൽ ആവൃത്തി തീർച്ചയായും വർദ്ധിച്ചുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ കാണുന്ന കനത്തതോ അതിശക്തമായതോ ആയ മഴയുടെ ഈ പ്രത്യേക സംഭവങ്ങൾ ന്യൂനമർദ്ദനങ്ങളുടെ രൂപീകരണം കാരണമാകാം, ”മോഹപ്ത്ര പറഞ്ഞു.

കേരളത്തിലെ അതിശക്തമായ മഴ

കിഴക്കൻ മധ്യ അറബിക്കടലിൽ രൂപംകൊണ്ട ഒരു ന്യൂനമർദ്ദം ഒക്ടോബർ 15 നും 17 നും ഇടയിൽ കേരളത്തിന് മുകളിലൂടെ നീങ്ങുകയും നിലനിൽക്കുകയും ചെയ്തു.

അതേസമയം, മറ്റൊരു ന്യൂനമർദ്ദം വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും തെക്കൻ ഒഡീഷയിലും വ്യാപിച്ചു. അവ തമ്മിലുള്ള ഇടപെടൽ തെക്കുപടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും അതിശക്തമായ മഴ പെയ്തു.

ഇടുക്കി, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലെ ചില സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിലധികം മഴ പെയ്തു. ഈ ജില്ലകളിൽ പലതും കുന്നുകളുള്ളതും ഇടതൂർന്ന വനങ്ങളാൽ മൂടപ്പെട്ടതുമായതിനാൽ വെള്ളം ഒഴുകുന്നത് മണ്ണിടിച്ചിലിനും മണ്ണിടിച്ചിലിനും കാരണമായി.

ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കേരളത്തെ ബാധിച്ച ന്യൂനമർദ്ദം ഇപ്പോൾ ദുർബലമായി. എന്നാൽ മധ്യ ഇന്ത്യയിൽ സമാനമായ ഒരു സാഹചര്യം ഇപ്പോഴും സജീവമാണ്, അതിനാൽ ഈ ആഴ്ച വടക്കേ ഇന്ത്യയിൽ നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ഐഎംഡി ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ഒഡീഷയിലും പശ്ചിമ ബംഗാളിലലെ ഗംഗാ സമതലങ്ങളിലുമായി സജീവമായി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കിഴക്കൻ കാറ്റ് പശ്ചിമബംഗാൾ, ഒഡീഷ, സിക്കിം, ബീഹാർ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ശക്തമായ തെക്കുകിഴക്കൻ കാറ്റ് അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കരുതുന്നു.

തയ്യാറാക്കിയത്: അഞ്ജലി മാരാർ

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kerala weatger rains monsoon why octobers been so rainy

Next Story
സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്economic survey, union budget, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com