ഇന്ത്യയിൽ കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കോവിഡ് വ്യാപന നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ വ്യാപന ആശങ്കയും ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു.

കേരളത്തിൽ തുടർച്ചയായി 200ലധികം കോവിഡ് കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപോർട്ട് ചെയ്തു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്നതും വിവിധ ജില്ലകളിലെ സമ്പർക്ക വ്യാപന തോത് ഉയരുന്നതും ആശങ്ക വർധിപ്പിച്ചു. കേരളത്തേക്കാളും പതിൻ മടങ്ങ് രൂക്ഷമാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അവസ്ഥ. മലയാളികൾ കൂടുതലുള്ള ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലും രോഗവ്യാപന ഭിഷണി വർധിച്ചുകൊണ്ടിരിക്കുന്നു.

Read Here: Triple Lockdown: ട്രിപ്പിൾ ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുപ്രകാരം 673,165 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25 ശതമാനം കോവിഡ് ബാധയും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒപ്പം രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിൽ നാലും ദക്ഷിണേന്ത്യയിലാണ്.

കോവിഡ് ബാധിതർ കൂടുതലുള്ള പത്ത് സംസ്ഥാനങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ/ ദേശീയ തലസ്ഥാന പ്രദേശം എന്നിവയുടെ പട്ടിക ചുവടെ ചേർക്കുന്നു. (സംസ്ഥാനം, ആകെ പോസിറ്റീവ് കേസുകൾ, ജൂലൈ നാല് ശനിയാഴ്ചയിലെ പുതിയ കേസുകൾ, ആകെ രോഗമുക്തി, മരണ സംഖ്യ എന്ന ക്രമത്തിൽ)

മഹാരാഷ്ട്ര: 200,064 | 7,074 | 108,082 | 8,671

തമിഴ്‌നാട്: 107,001 | 4,280 | 60,592 | 1,450

ഡൽഹി: 97,200 | 2,505 | 68,256 | 3,004

ഗുജറാത്ത്: 35,398 | 712 | 25,414 | 1,927

ഉത്തർപ്രദേശ്: 26,554 | 757 | 18,154 | 773

തെലങ്കാന: 22,312 | 1,850 | 11,537 | 288

കർണാടക: 21,549 | 1,839 | 9,244 | 339

പശ്ചിമ ബംഗാൾ: 21,231 | 743 | 14,166 | 736

രാജസ്ഥാൻ: 19,416 | 479 | 15,527 | 447

ആന്ധ്രാപ്രദേശ്: 17,699 | 765 | 8,008 | 218

കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നില്ല. 5204 പേർക്കാണ് ശനിയാഴ്ചവരെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2131 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. 3048 പേർ രോഗമുക്തി നേടി. 25 പേർ മരണപ്പെടുകയും ചെയ്തു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 240 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മറ്റ് നാല് സംസ്ഥാനങ്ങളിലും ശനിയാഴ്ച രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവുണ്ടാവുകയും ചെയ്തു.

Read More: കോവിഡ് വാക്സിൻ: സംശയങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ

കോവിഡ് രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന വർധനാ നിരക്കാണ് ഇപ്പോൾ കേരളമടക്കമുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ കൊവിഡ് രോഗ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുള്ള വർധനവിന്റെ അടിസ്ഥാനത്തിലാണ് ഈ നിരക്ക് കണക്കാക്കുന്നത്. കർണാടകയിലും തെലങ്കാനയിലും 1800ലധികം പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്ച മാത്രം റിപോർട്ട് ചെയ്തതത്. തമിഴ്‌നാട്ടിൽ 4200 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. ശനിയാഴ്ച ഏറ്രവും കൂടുതൽ കോവിഡ് കേസുകൾ റിപോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനവും തമിഴ്‌നാടാണ്. 7,074 കോവിഡ് കേസുകൾ റിപോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാമത്. മഹാരാഷ്ട്രയിൽ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 2 ലക്ഷം കവിയുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ തുടർച്ചയായ വർധനവിനൊപ്പം കർണാടകയിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാവുകകൂടി ചെയ്തതോടെയാണ് രാജ്യത്തെ കോവിഡ് കേസുകളിലെ 25 ശതമാനവും തെക്കേ ഇന്ത്യയിൽ നിന്നായി മാറിയത്. ജൂൺ തുടക്കം മുതൽ തന്നെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന നിരക്ക് ഉയരാൻ തുടങ്ങിയതോടെ ഇത് 25 ശതമാനത്തിലെത്തി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ തെലങ്കാനയിൽ പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിച്ചിരുന്നു. കർണാടകയിലെയും തെലങ്കാനയിലെയും കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം ഏതാണ്ട് ഒരേസമയം സംഭവിച്ചതാണ്. നിലവിൽ കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന വർധന നിരക്ക് ഉള്ള സംസ്ഥാനങ്ങളാണ് ഇവ. തെലങ്കാനയിൽ 7.51 ശതമാനവും കർണാടകയിൽ 8.82 ശതമാനവുമാണ് വർധനവിന്റെ നിരക്ക്. ഇന്ത്യയിലെ ശരാശരി നിരക്ക് 3.47 ശതമാനം മാത്രമാണ്.

ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി 4000ൽ അധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനത്ത് 4.56 ശതമാനമാണ് കോവിഡ് വർധനവിന്റെ നിരക്ക്. ഇതിനു മുൻപും സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന തോതിലായിരുന്നതിലാണ് നിരക്കിൽ വലിയ വ്യത്യാസമില്ലാത്തത്.

രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. ജൂൺ 19ന് മുൻപ് രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചിരുന്നവരുടെ എണ്ണം 15,000ൽ കുറവായിരുന്നു. എന്നാൽ ജൂലൈ രണ്ടിന് ഇത് 20,000 കടന്നു. ജൂലൈ നാലിന് ഇത് 25,000ഓട് അടുക്കുകയും ചെയ്തു.

Read in Indian Express: India coronavirus numbers explained: New peak powered by Southern states

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook