Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിവസം ഇന്ന്; അറിയേണ്ടതെല്ലാം

ഇന്ന് അർധരാത്രിക്കുശേഷം പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കൂ

ceo.kerala.gov.in/electoralrolls.html, ceo.kerala.gov.in, voterportal.eci.gov.in, http://ceo.kerala.gov.in/electoralrolls.html, http://ceo.kerala.gov.in, https://voterportal.eci.gov.in, https://ceo.kerala.gov.in, Kerala Election 2021, Kerala Assembly Election, Assembly Election, Kerala Election, How to register for Voters list, How to register in Voters list, Voters list Registration Time limit, Voters list registration website, kerala, Kerala Assembly Election 2021, Assembly Election 2021, Voters list, Voter Registration, Voters list Correction, വോട്ടർ പട്ടിക, വോട്ടർ പട്ടികയിൽ പേര്, വോട്ടർ പട്ടികയിൽ എങ്ങനെ പേര് ചേർക്കാം, വോട്ടർ പട്ടികയിൽ എന്ന് വരെ പേര് ചേർക്കാം, വോട്ടർ പട്ടിക തിരുത്തൽ, തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ്, ie malayalam

സ്ഥിരമായി വോട്ട് ചെയ്തിരുന്നതും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളതുമായ പലര്‍ക്കും ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ചലച്ചിത്ര താരം മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്തായിരിക്കാം ഇവര്‍ക്കു വോട്ട് ചെയ്യാനാവാതെ പോയതിന്റെ കാരണം? അധികമാലോചിക്കാനൊന്നുമില്ല, വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതുതന്നെ.

ഏറ്റവും ഒടുവില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നതാണെന്നതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്ന വിശ്വാസമാണു തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പലര്‍ക്കും വിനയായത്. തദ്ദേശഭരണ തിരഞ്ഞെടുപ്പും നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷനുകളാണു നടത്തുന്നതെന്നതുപോലെ വോട്ടര്‍ പട്ടികകളും വ്യത്യസ്തമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണു നടത്തുന്നതെങ്കില്‍ പൊതു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതുകൊണ്ട് ഒരു പട്ടികയില്‍ പേരുണ്ട് എന്നതുകൊണ്ട് മറ്റൊന്നില്‍ ഉണ്ടാണമെന്നില്ല.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്നു പരിശോധിക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും അവസാനഘട്ടത്തിലും സംസ്ഥാന കമ്മിഷന്‍ അവസരം നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ തങ്ങളുടെ പേര് പട്ടികയിലുണ്ടാവുമെന്ന് ഉറച്ചുവിശ്വസിച്ചുപോയതാണ് പലര്‍ക്കും വിനയായത്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നത് ഉറപ്പാക്കേണ്ടത് വോട്ടറുടെ ഉത്തരവാദിത്തമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ പറയുന്നത്.

വോട്ടര്‍ കാര്‍ഡുണ്ടല്ലോ എന്ന ആത്മവിശ്വാസം വേണ്ട

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ട് എന്നതുകൊണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ ആറു മാസത്തിലേറെയായി സ്ഥലത്തില്ലെങ്കില്‍ ഇയാളെ പട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു പരാതി സമര്‍പ്പിക്കാം. ബന്ധപ്പെട്ട വോട്ടര്‍ക്കു നോട്ടിസ് നല്‍കിയശേഷം ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ രേഖകള്‍ പരിശോധിക്കുകയോ ഹിയറിങ് നടത്തുകയോ വേണം. ഹിയറിങ്ങില്‍ വോട്ടര്‍ ഹാജരായി കൃത്യമായ മറുപടിയും രേഖകളും സമര്‍പ്പിച്ചില്ലെങ്കില്‍ പട്ടികയില്‍നിന്നു പുറത്താകാം.

ഇങ്ങനെ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യിച്ച വാര്‍ത്തകള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. സമീപകാലത്ത് വിവാഹിതരായ സ്ത്രീകളാണ് ഇക്കാര്യത്തില്‍ ഏറെയും പരാതിയുമായി രംഗത്തുവന്നത്. വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്കു പോയി എന്ന കാരണത്താലാണ് ഇവരെല്ലാം സ്വന്തം നാട്ടിലെ പട്ടികയില്‍നിന്ന് പുറത്തായത്. എന്നാൽ ഭര്‍ത്താവിന്റെ നാട്ടിലെ വോട്ടര്‍പട്ടികയില്‍ ഇവർ ഇടംപിടിച്ചിട്ടില്ല താനും.

നിയമസഭാ തിരഞ്ഞെടുപ്പ്: പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോകുന്ന സാഹചര്യം ഇനിയുമുണ്ടായേക്കാം. വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേര്‍ക്കാനുമുള്ള അവസാന ദിവസമാണ് ഇന്ന്. ഇന്ന് അർധരാത്രിക്കുശേഷം പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കൂ.

മേയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. http://ceo.kerala.gov.in/electoralrolls.html എന്നതാണ് ഇതിനായുള്ള ലിങ്ക്.

പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://voterportal.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. തിരുത്തല്‍, പേര് നീക്കം ചെയ്യല്‍ എന്നിവയ്ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നേരിട്ടും അക്ഷയ സെന്റർ വഴിയും ഈ വെബ്സൈറ്റിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

നേരത്തെ, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡിസംബർ 31 വരെ എന്ന പരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാലിത് അന്തിമ തിയതിയല്ലെന്നും എല്ലാവർവും നടക്കുന്ന സ്പെഷ്യൽ സമ്മർ റിവിഷന്റെ ഭാഗമായാണ് ഈ തിയതി നിർദേശിച്ചതെന്നും കമ്മിഷൻ അഡിഷണൽ സിഇഒ ബി. സുരേന്ദ്രൻ പിള്ള ഇന്ത്യൻ എക്‌സ്പ്രസിനോടു പറഞ്ഞിരുന്നു.

ഡിസംബർ 31 വരെ പേര് ചേർത്തവർ പ്രധാന വോട്ടർപട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടിക ജനുവരി 20 നു കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബർ 31 നുശേഷം പേര് ചേർത്തവർ അനുബന്ധ പട്ടികയിലാണുണ്ടാവുക. ഇവർക്ക് ഫൊട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വോട്ടെടുപ്പിനു മുൻപ്  ലഭിക്കാൻ  അൽപ്പം പ്രയാസം നേരിടും. എന്നാൽ വോട്ടവകാശമുണ്ടാകും. ഇവർക്ക് തിരിച്ചറിയൽ കാർഡിനുപകരം തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മറ്റു രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കി വോട്ട് ചെയ്യാൻ കഴിയും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും.

2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കിയാണു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഡില്‍ പുതിയ ഫൊട്ടോ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വോട്ടർമാരെ ചേർക്കാൻ സ്വീപ്പ്

വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പി(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ)ന്റെ നേതൃത്വത്തിൽ വോട്ടർമാരെ ചേർക്കാൻ സജീവ പ്രവർത്തനം  നടന്നുവരികയാണ്. ഏതെങ്കിലും തരത്തിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്തു പോയതോ ഇതുവരെ പേര് ചേർക്കാത്തതോ ആയ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇതോടൊപ്പംവോട്ടർ  ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വീപ് ടീമിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനം. ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൻ്റെ പ്രാധാന്യം അറിയിക്കുന്ന ലഘുവീഡിയോകൾ പ്രദർശിപ്പിച്ചാണ് ബോധവത്കരണം. ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിൽ അധ്യാപകരുടെ അനുവാദത്തോടെ ലഘുവീഡിയോകൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. കോളേജുകൾ തുറക്കുന്ന മുറക്ക് നേരിട്ട് കോളേജിലെത്തിയും ബോധവത്കരണ പരിപാടികൾ നടത്തും.

പേര് ചേര്‍ക്കാന്‍ ആവശ്യമുള്ളവ എന്തൊക്കെ?

  1. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്
  2. റേഷന്‍ കാര്‍ഡ്
  3. ആധാര്‍ കാര്‍ഡ്
  4. ഫോണ്‍ നമ്പര്‍
  5. വീട്ടു നമ്പര്‍
  6. വീട്ടിലെ ആരുടെയെങ്കിലുമോ അല്ലെങ്കില്‍ അയല്‍വാസിയുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
  7. ബൂത്ത് നമ്പര്‍
  8. ഫോട്ടോ

രാഷ്ട്രീയ കക്ഷികളുടെ സഹകരണം തേടി കമ്മിഷന്‍

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ നടപടികള്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ യുവ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നത് അല്‍പ്പം വെല്ലുവിളിയാണ്. ഇതിനാല്‍ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാര്‍ മുഖേന പരമാവധി അപേക്ഷകള്‍ ശേഖരിച്ച് നല്‍കാനാണു രാഷ്ട്രീയകക്ഷികളോട് അധികൃതരുടെ അഭ്യര്‍ഥന.

വോട്ടര്‍ പട്ടിക പുതുക്കല്‍ സമഗ്രമാകണമെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് നീരിക്ഷക ടിങ്കു ബിസ്വാള്‍ കഴിഞ്ഞദിവസം കോഴിക്കോട്ട് പറഞ്ഞു. യുവ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്താന്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം വേണമെന്നു അവര്‍ അഭ്യര്‍ഥിച്ചു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ഫീല്‍ഡ് തല പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ടർ തിരിച്ചറിയൽ കാർഡ്, ദേശീയ സമ്മതിദായക ദിനമായ ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാൻ സൗകര്യം. കമ്മിഷന്റെ പോർട്ടലായ https://voterportal.eci.gov.in/ൽനിന്നാണ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ് വഴിയും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.

ഏറ്റവുമൊടുവിൽ വോട്ടർപട്ടികയിൽ പേരു ചേർത്തവർക്ക് ഇന്നു രാവിലെ 11.30നു ശേഷം ഇ- കാർഡ് ഡൗൺലോഡ് ചെയ്യാം. മുൻപ് റജിസ്റ്റർ ചെയ്തവർക്ക് അടുത്ത മാസം ഒന്നു മുതലാണ് കാർഡ് ലഭിക്കുക. പ്രിന്റ് എടുത്തോ ഡിജിലോക്കറിലോ സൂക്ഷിക്കാം.

മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്താൽ മാത്രമേ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ കെ  വൈ സി വിവരങ്ങൾ നൽകണം.

ക്യുആർ കോഡ് ഉൾപ്പെടുന്നതാണ് ഇ-കാർഡ്. വോട്ട് ചെയ്യാൻ ഈ കാർഡ് ഹാജരാക്കിയാൽ മതി. അതേസമയം, പഴയ രീതിയിൽ നേരിട്ടു കാർഡ് കൈമാറുന്ന രീതി തിരഞ്ഞെടുപ്പ് കമ്മിഷൻ തുടരും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kerala election 2020 voters list registration time limit and other details

Next Story
തീരദേശ നിയന്ത്രണ വ്യവസ്ഥ: തീരപ്രദേശങ്ങളിലെ നിർമാണപ്രവർത്തനങ്ങൾക്കുള്ള നിയമങ്ങൾ രൂപപ്പെട്ടതെങ്ങനെholy faith, maradu, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com