ജൂനിയർ അഭിഭാഷകർക്കായി പ്രതിമാസ സ്റ്റൈപ്പന്റ് പദ്ധതി ഏർപ്പെടുത്തിയിരിക്കുകയാണു കേരളം. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള ബാർ കൗൺസിലും അഡ്വക്കേറ്റ്‌സ് വെൽഫെയർ ട്രസ്റ്റും ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ജൂനിയർ അഭിഭാഷകർക്കു മാസം 3000 രൂപ വീതം പ്രതിഫലം നൽകും.
ആർക്കാണ് അർഹത?
30 വയസ്സിൽ താഴെയുള്ള ജൂനിയർ അഭിഭാഷകർക്കു മാത്രമേ പ്രതിമാസ സ്റ്റൈപ്പന്റിന് അർഹതയുള്ളൂ. മൂന്നു വർഷത്തിൽ താഴെ പ്രാക്ടീസും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ളവരാണ് പദ്ധതിയ്ക്ക് യോഗ്യരാകുന്നത്.
കേരള അഡ്വക്കേറ്റ് സ്റ്റൈപ്പൻഡ് റൂൾസ്, 2021ന്റെ അടിസ്ഥാനത്തിൽ പാസാക്കിയ 2022 ജൂൺ 24ലെ സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പദ്ധതി.
കേരള ബാർ കൗൺസിൽ പാസാക്കിയ കേരള അഭിഭാഷക ക്ഷേമനിധി നിയമം 1980ലെ (1980 ലെ 21)ത്തിലെ ഒൻപതാം വകുപ്പിന്റെ ഉപവകുപ്പ് (2) വ്യവസ്ഥ (ജി ഐ)യും 27-ാം വകുപ്പും നൽകുന്ന അധികാരങ്ങളുടെ വിനിയോഗത്തിൽ 2021 ഡിസംബർ 18നു സർക്കാരിന്റെ മുൻ അംഗീകാരത്തോടെ ബാർ കൗൺസിൽ ചട്ടം പാസാക്കി.
സ്കീം തുടങ്ങിയത് എങ്ങനെ?
കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിന്റെ 9-ാം വകുപ്പ് ഈ നിയമത്തിനു കീഴിൽ ഫണ്ട് കൈകാര്യം ചെയ്യാൻ അധികാരമുള്ള ഒരു ട്രസ്റ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അതേസമയം, 2022 ലെ ഉത്തരവിന് മുമ്പുതന്നെ, അഭിഭാഷകർക്കായി ക്ഷേമ നടപടികൾ നടപ്പിലാക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു.
2018ലെ സർക്കാർ ഉത്തരവ്
ജൂനിയർ അഭിഭാഷകർക്ക് കേരള അഭിഭാഷക ക്ഷേമനിധിയിൽനിന്ന് 5000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാൻ 2018 മാർച്ച് ഒൻപതിനു സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1980ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമപ്രകാരമാണ് ഈ ഫണ്ട് രൂപീകരിച്ചത്.
‘അഭിഭാഷക ക്ഷേമനിധി’ രൂപീകരിക്കാൻ നിയമത്തിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെയോ അംഗങ്ങൾ ക്രെഡിറ്റ് ചെയ്‌തതോ അല്ലെങ്കിൽ ഏതെങ്കിലും ബാർ കൗൺസിലോ ബാർ അസോസിയേഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയോ അഭിഭാഷകനോ വ്യക്തിയോ സ്വമേധയാ സംഭാവന ചെയ്തതോ, സംസ്ഥാന സർക്കാരിന്റെ ഗ്രാന്റുകളോ എന്നിവയിൽനിന്നു ലഭിക്കുന്ന ഫണ്ടുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ “1959ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് മൂല്യനിർണയ നിയമത്തിൽ (1960ലെ 10) 78-ാം വകുപ്പിലെ ഉപവകുപ്പ് (2) പ്രകാരം നിയമപരമായ തൊഴിലിനു സാമൂഹിക സുരക്ഷാ നടപടികൾ നൽകുന്നതിനായി രൂപീകരിച്ച നിയമാനുസൃത ഫണ്ടിൽനിന്ന് നീക്കിവച്ച തുക,” ഇതിനായി ഉപയോഗിക്കാം.
സർക്കാർ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ധീരജ് രവി എന്ന അഭിഭാഷകൻ 2018ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
കോടതി എന്താണ് പറഞ്ഞത്?
പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് കോടതി ബാർ കൗൺസിലിനോട് ആരാഞ്ഞു.
ഒടുവിൽ, ഈ ഹർജിയെത്തുടർന്ന്, 2021 ഡിസംബർ 18ന് കേരള ബാർ കൗൺസിൽ, ‘ജൂനിയർ അഭിഭാഷകർക്ക്’ 5,000 രൂപ വരെ അനുവദിക്കുന്ന കേരള അഡ്വക്കേറ്റ് സ്റ്റൈപ്പൻഡ് ചട്ടം, 2021 പാസാക്കി. ട്രസ്റ്റി കമ്മിറ്റിയാണ് ഫണ്ട് കൈകാര്യം ചെയ്യേണ്ടതെന്ന് ഒൻപതാം വകുപ്പ് പറയുന്നു.
2022 ജൂണിൽ, ട്രസ്റ്റി കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ മുൻ ഉത്തരവ് സംബന്ധിച്ച് ചില ശിപാർശകൾ നിർദേശിച്ച. തുടർന്ന് 2022 ജൂൺ 24നു പ്രതിമാസ സ്റ്റൈപ്പൻഡായി 3,000 രൂപ നിശ്ചയിച്ച് സർക്കാർ മറ്റൊരു ഉത്തരവ് പാസാക്കി. നിശ്ചിത തുകയിൽ ഭേദഗതി വരുത്തുന്നതിനു പുറമേ, പട്ടികജാതി-വർഗസമുദായങ്ങളിൽ നിന്നുള്ള അഭിഭാഷകർക്ക് വാർഷിക വരുമാന പരിധിയുണ്ടാകില്ലെന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.