Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Explained: കൊറോണവൈറസിനെ ആദ്യം വീക്ഷിച്ച ജൂണ്‍ അല്‍മെയ്ഡ ആരാണ്‌?

പഠനത്തില്‍ മിടുക്കിയായിട്ടും പണമില്ലാത്തതു കാരണം സ്‌കൂളിനുശേഷം പഠനം തുടരാന്‍ കഴിഞ്ഞില്ല

coronavirus,കൊറോണവൈറസ്‌, june almeida, ജൂണ്‍ അല്‍മെയ്ഡ, covid 19, കോവിഡ്19, first human coronavirus, മനുഷ്യനിലെ ആദ്യ കൊറോണവൈറസ്‌,കൊറോണവൈറസിനെ ആദ്യം കണ്ട വ്യക്തി,june almeida coronavirus, june almeida electron microscopy, explained news, coronavirus latest news, indian express, iemalayalam, ഐഇമലയാളം

ജൂണ്‍ അല്‍മെയ്ഡയാണ് ആദ്യമായി മനുഷ്യ ശരീരത്തിലെ കൊറോണവൈറസിനെ വീക്ഷിച്ചത്. വൈറസുകളെ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയില്‍ അഗ്രഗണ്യയായ ജൂണ്‍ മനുഷ്യനിലെ കൊറോണവൈറസിനെ കണ്ട ആദ്യ വ്യക്തിയായി.

ആരാണ് ജൂണ്‍ അല്‍മെയ്ഡ?

ഗ്ലാസ്‌കോവിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് അല്‍മെയ്ഡ വളര്‍ന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും 16-ാം വയസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. കാരണം, പഠനം തുടരുന്നതിനുള്ള പണം ലഭിക്കാതെ വന്നതായിരുന്നു. ഇത് ദി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പിന്നീട് മകള്‍ ജോയ്‌സ് വെളിപ്പെടുത്തിയതാണിക്കാര്യം.

1947-ല്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ജൂണ്‍ ഗ്ലാസ്‌കോ റോയല്‍ ഇന്‍ഫര്‍മറിയിലെ ഹിസ്റ്റോപാത്തോളജിയില്‍ ഒരു ലബോറട്ടറി ടെക്‌നീഷ്യന്‍ ആയി ജോലി ആരംഭിച്ചു. ആഴ്ചയില്‍ 25 ഷില്ലിങ്‌സായിരന്നു ശമ്പളം. ആ തൊഴിലില്‍ അവര്‍ വളര്‍ത്തിയെടുത്ത കഴിവുകള്‍ അവരെ ഒരു വൈറോളജിസ്റ്റ് എന്ന നിലയില്‍ കരിയര്‍ വികസിപ്പിക്കാന്‍ സഹായിച്ചു. മുമ്പ് രൂപം അറിഞ്ഞു കൂടാതിരുന്ന വൈറസുകളെ തിരിച്ചറിയുക മാത്രമല്ല അവര്‍ വൈറല്‍ പനികള്‍ ഉണ്ടാകുന്നത് എങ്ങനെ എന്നതിലേക്കും വെളിച്ചം വീശി.

വിവാഹശേഷം ജൂണും ഭര്‍ത്താവും കാനഡയിലേക്ക് കുടിയേറി. അവിടെ ടൊറോണ്ടോയില്‍ ഒന്റേറിയോ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി ടെക്‌നീഷ്യന്‍ ആയി ജോലി ലഭിച്ചു.

ഔദ്യോഗികമായി പരിശീലനം ലഭിക്കുന്നതിനും അക്കാദമിക ബുദ്ധിമുട്ടുകള്‍ മറികടക്കേണ്ടതിന്റെ ആവശ്യതയിലും അറ്റ്‌ലാന്റിക്കിന്റെ മറുകരയില്‍ അധികം പ്രാധാന്യം നല്‍കാത്തതിനാല്‍ ജൂണിന് ജോലി ലഭിച്ചുവെന്ന് ഓക്‌സ്ഫഡ് ഡിക്ഷണറി ഓഫ് നാഷണല്‍ ബയോഗ്രഫിയില്‍ എഴുത്തുകാരനായ ജെഇ ബനാത്ത് വാല കുറിച്ചു.

കാനഡയില്‍ ജൂണിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടു. അവരുടെ പേര് അനവധി ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളില്‍ ചേര്‍ക്കപ്പെട്ടു. പ്രത്യേകിച്ച് വൈറസുകളുടെ രൂപവുമായി ബന്ധപ്പെട്ടവയിലെന്ന് ബനാത്ത് വാല വിശദീകരിക്കുന്നു.

1979-ല്‍ ദ്രുതഗതിയില്‍ ലാബോറട്ടറിയില്‍ വൈറസുകളെ തിരിച്ചറിയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ലോകാരോഗ്യസംഘടനയെ സഹായിക്കുകയും ചെയ്തിട്ടുണ്ട് അവര്‍.

ജൂണ്‍ അല്‍മെയ്ഡ് പ്രാവീണ്യം നേടിയ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി

നെഗറ്റീവ് സ്റ്റെയിനിങ്ങ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയില്‍ ആണ് ജൂണ്‍ അഗ്രഗണ്യയായത്. അവരുടെ രീതിയിലൂടെ, വൈറസിനെ ആന്റിബോഡിയില്‍ നിക്ഷേപിക്കുന്നു. അതിലൂടെ വൈറസ് സ്വയം വെളിവാക്കപ്പെടുന്നു. നെഗറ്റീവ് സ്റ്റെയിനിങ്ങിലൂടെ ആന്റിബോഡിയില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് കാണാനും വൈറസിന്റെ രൂപം വീക്ഷിക്കാനും സാധിച്ചു.

വൈറസുകളെ തിരിച്ചറിഞ്ഞ് പ്രാഥമിക നിഗമനത്തില്‍ എത്താനുള്ള ശ്രമങ്ങള്‍ക്കും മറ്റു രീതികളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും വളരെയധികം ഉപയോഗപ്രദമായ രീതിയായിരുന്നു ഇതെന്ന് അവര്‍ 1984-ല്‍ ഒരു പ്രബന്ധത്തില്‍ അവരെഴുതി.

ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ ജൂണ്‍ ആണ് റുബെല്ല വൈറസിനേയും ആദ്യമായി വീക്ഷിച്ചത്. ഹെപറ്റൈറ്റിസ്-ബി വൈറസിന് രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതിലും അവര്‍ നിമിത്തമായി.

മനുഷ്യരിലെ ആദ്യ കൊറോണവൈറസിന്റെ കണ്ടെത്തല്‍

മൃഗങ്ങളില്‍ ഈ രോഗം കണ്ടെത്തി വര്‍ഷങ്ങള്‍ക്കുശേഷം 1965-ല്‍ ശാസ്ത്രജ്ഞരായ ഡിജെ ടൈറെല്ലും എംഎല്‍ ബൈനോയുമാണ് മനുഷ്യരില്‍ കൊറോണവൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി വന്ന ഒരു ആണ്‍കുട്ടിയുടെ മൂക്കില്‍ നിന്നുള്ള ദ്രവത്തില്‍ നിന്ന് അവര്‍ ഒരു വൈറസിനെ വേര്‍തിരിച്ചെടുത്തു. വോളന്റിയര്‍മാരിലേക്കും ജലദോഷം പടര്‍ത്താന്‍ ഈ ദ്രവത്തിന് കഴിഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു.

ബി814 എന്ന് ഇരുവരും വൈറസിനെ വിളിച്ചു. മനുഷ്യ ഭ്രൂണത്തിലെ ശ്വാസനാള കലയില്‍ ആ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെങ്കിലും മറ്റു കോശകലകളില്‍ അതിന് സാധിച്ചില്ല. ബി814 വൈറസിന് മനുഷ്യ ശ്വാസ നാളത്തിലെ മറ്റു അറിയപ്പെടുന്ന വൈറസുകളുമായി ബന്ധമില്ലെന്ന് ഞങ്ങള്‍ വിശ്വസിച്ചുവെന്ന് 1965-ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ടൈറലും ബൈനോയും എഴുതി.

കൊറോണവൈറസിന്റെ ചിത്രം (സ്രോതസ്സ് ഗെറ്റി ഇമേജസ്)

അവരുടെ കണ്ടെത്തലിന് രണ്ടു വര്‍ഷത്തിനുശേഷം 1967-ല്‍ ജൂണ്‍ സാമ്പിളുകള്‍ ശേഖരിച്ച് അവയെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി രീതിയിലുടെ മൈക്രോസ്‌കോപ്പിലൂടെ വീക്ഷിച്ചു.

പക്ഷികളില്‍ ബ്രോങ്കൈറ്റിസിനും എലികളില്‍ ഹെപ്പറ്റൈറ്റിസും കാരണമാകുന്ന വൈറസുമായി ഈ സാമ്പിളുകള്‍ക്ക് രൂപസാദൃശ്യമുണ്ടെന്ന് ജൂണും ടൈറലും മനസ്സിലാക്കി.

ഈ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു കൗതുകകരമായ കാര്യം മനുഷ്യരിലെ ശ്വാസനാളത്തിലെ രണ്ട് വൈറസുകള്‍ക്ക്, 229 ഇയ്ക്കും ബി814നും പക്ഷികളിലെ ബ്രോങ്കൈറ്റിസിന് കാരണമായ വൈറസുമായി സാമ്യമുണ്ടായിരുന്നുവെന്നതാണെന്ന് അവര്‍ 1967-ല്‍ എഴുതി.

ചക്രവര്‍ത്തിയുടെ കിരീടത്തിലുള്ളത് പോലെ വൈറസിന്റെ ശരീരത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ ഉള്ളതിനാല്‍ അവര്‍ അതിനെ കൊറോണവൈറസ് എന്ന് വിളിച്ചു. ഒരു വര്‍ഷത്തിനുശേഷം 1968-ല്‍ ഈ പേര്‍ അംഗീകരിച്ചു.

കോശത്തിലെ മൈറ്റോകോണ്‍ട്രിയ പോലുള്ള ഘടകങ്ങളില്‍ നിന്നും കൊറോണവൈറസിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ വളരെക്കാലത്തിനുശേഷം, 1984-ല്‍ വൈറല്‍ ഡയഗ്നോസിസ് ബൈ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയെന്ന പ്രബന്ധത്തില്‍ കൊറോണവൈറസിനെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച് എഴുതി. കാരണം, മൈറ്റോകോണ്‍ട്രിയക്കും പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നു. സാങ്കേതികമായി മികച്ച സ്‌പെസിമെനുകള്‍ ലഭിച്ചാല്‍ അതൊരു ഗുരുതരമായ പ്രശ്മായിരുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2007-ല്‍ അവര്‍ നിര്യാതയായി. 77 വയസ്സായിരുന്നു പ്രായം.

Read in English: Explained: Who was June Almeida, the virologist who first saw the coronavirus?

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: June almeida the virologist who first saw the coronavirus

Next Story
Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com