What is Article 370? എന്താണ് ആര്‍ട്ടിക്കിള്‍ 370?

1949 ഒക്ടോബർ 17 തീയതി ഇന്ത്യയില്‍ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആർട്ടിക്കിൾ 370, ജമ്മു കശ്മീരിനെ ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ഒഴിവാക്കി (ആർട്ടിക്കിൾ 1 ഉം ആർട്ടിക്കിൾ 370 ഉം ഒഴികെ) സ്വന്തം ഭരണഘടന തയ്യാറാക്കാൻ സംസ്ഥാനത്തെ അനുവദിക്കുന്നു. ജമ്മു കശ്മീരിന്റെ കാര്യത്തിലുള്ള പാർലമെന്റിന്റെ നിയമനിർമ്മാണ അധികാരങ്ങളെ ഇത് നിയന്ത്രിക്കുന്നു. ഇൻസ്ട്രുമെന്റ് ഓഫ് അസ്സെഷനില്‍ (IoA – ഐഒഎ) ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ കേന്ദ്ര നിയമം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുമായി ‘കൂടിയാലോചന’ മാത്രം മതി എന്നും പ്രതിപാദിക്കുന്നു. എന്നാൽ ഇത് മറ്റ് കാര്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ ‘സമ്മതം’ നിർബന്ധമാണ്.

Read Also: ഭരണഘടന കീറിയെറിഞ്ഞ് എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി വെങ്കയ്യ നായിഡു

1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും വിഭജിച്ചപ്പോഴാണ് ഐഒഎ നിലവിൽ വന്നത്. സ്വാത്രന്ത്യാനന്തരം പരമാധികാരം പുനസ്ഥാപിക്കപ്പെട്ട അറുനൂറോളം നാട്ടുരാജ്യങ്ങൾക്ക്, ഈ നിയമം ഈ നിയമപ്രകാരം മൂന്നു സാധ്യതകളാണ് ഉണ്ടായിരുന്നത് – ഒരു സ്വതന്ത്ര രാജ്യമായി തുടരുക, ഇന്ത്യന്‍ യൂണിയനില്‍ ചേരുക, അല്ലെങ്കിൽ പാകിസ്ഥാനിലെ ഡൊമീനിയനിൽ ചേരുക – ഇതില്‍ ഏതെങ്കിലും രാജ്യത്തില്‍ ചേരുന്നത് IoA വഴിയായിരിക്കണം. നിർദ്ദിഷ്ട ഫോമൊന്നും നൽകിയിട്ടില്ലെങ്കിലും, നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുമ്പോള്‍, ആ ചേരലിനെ സംബന്ധിച്ച് ഉള്ള വ്യവസ്ഥകള്‍ വ്യക്തമാക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങൾ തമ്മിലുള്ള കരാറുകളുടെ പാരമ്യം എന്നത് ‘pacta sunt servanda’ ആണ്, അതായത് സംസ്ഥാനങ്ങൾ തമ്മിലുള്ള വാഗ്ദാനങ്ങൾ മാനിക്കപ്പെടണം; കരാർ ലംഘനമുണ്ടെങ്കിൽ, ഇരുകക്ഷികളും പൂര്‍വ്വസ്ഥാനങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങി പോകണം എന്നതാണ് പൊതുനിയമം. ആർട്ടിക്കിൾ 371, 371A, 371I എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പദവി ആസ്വദിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്.

Read in English: Explained: What are Articles 370, 35A?

 

ആർട്ടിക്കിൾ 370 ഇല്ലാതാക്കാൻ കഴിയുമോ?

രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇല്ലാതാക്കാൻ ആർട്ടിക്കിൾ 370 (3) സാധിക്കും. എന്നിരുന്നാലും, അത്തരമൊരു ഉത്തരവ് ജമ്മു-കശ്മീര്‍ ഭരണഘടനാ അസംബ്ലിയുടെ സമ്മതത്തെ തുടര്‍ന്നായിരിക്കണം. അത്തരമൊരു അസംബ്ലി 1957 ജനുവരി 26 ന് പിരിച്ചു വിട്ടതിനാൽ, ഇത് ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് ഒരു കാഴ്ചപ്പാട്. എന്നാൽ മറ്റൊരു കാഴ്ചപ്പാട് അത് ചെയ്യാൻ കഴിയും, പക്ഷേ സംസ്ഥാന നിയമസഭയുടെ സമ്മതത്തോടെ മാത്രമാണ് എന്നതാണ്.

Read Also: കശ്മീര്‍ വിഭജനം; ഇനി ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍

എന്താണ് ആര്‍ട്ടിക്കിള്‍ 35A?

ആർട്ടിക്കിൾ 370 ൽ നിന്നാണ് ആർട്ടിക്കിൾ 35 എ ഉണ്ടാവുന്നത്. 1954 ൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഭരണഘടനയുടെ പ്രധാന ബോഡിയിൽ 35 എ പ്രത്യക്ഷപ്പെടുന്നില്ല എന്ന അർത്ഥത്തിൽ ആർട്ടിക്കിൾ 35 എ സവിശേഷമാണ് – ആർട്ടിക്കിൾ 35 കഴിഞ്ഞാല്‍ഉടൻ തന്നെ ആർട്ടിക്കിൾ 36 വരുന്നു – എന്നാൽ അനുബന്ധം I 35 എ വരുന്നുണ്ട്. ജമ്മു കശ്മീർ നിയമസഭയെ സംസ്ഥാനത്തെ സ്ഥിര താമസക്കാരെയും അവരുടെ പ്രത്യേക അവകാശങ്ങളും പദവികളും നിർവ്വചിക്കാൻ അധികാരപ്പെടുത്തുന്നതാണ് ആർട്ടിക്കിൾ 35 എ.

ആര്‍ട്ടിക്കിള്‍ 35 എ വെല്ലുവിളിക്കപ്പെടുന്നത് എന്ത് കൊണ്ട്?

ഇത് ഭരണഘടനാവിരുദ്ധമാണോ അതോ ഭരണഘടനയുടെ അടിസ്ഥാന ഘടന ലംഘിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കും. എന്നാൽ ഇത് ശരി വച്ചില്ലെങ്കിൽ രാഷ്ട്രപതി മറ്റു പല ഉത്തരവുകളും കൂടി ചോദ്യം ചെയ്യപ്പെടാം എന്ന അവസ്ഥയെത്തും. ആർട്ടിക്കിൾ 368 ൽ നിഷ്ക്കര്‍ശിക്കുന്ന ഭേദഗതി പ്രക്രിയ അനുസരിച്ചല്ല ആർട്ടിക്കിൾ 35 എ പാസാക്കി.

ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗം മാത്രമല്ല, അടിസ്ഥാന ഘടന പ്രകാരം ഫെഡറലിസത്തിന്റെ ഭാഗം കൂടിയാണ്. ഇതനുസരിച്ച്, ആർട്ടിക്കിൾ 370 പ്രകാരമുള്ള രാഷ്ട്രപതി ഉത്തരവുകൾ തുടർച്ചയായി കോടതി ശരി വച്ചിട്ടുണ്ട്.

Read Also: കാശ്മീരിന്റെ പ്രത്യേക പദവി നീക്കി, ആർട്ടിക്കൾ 370 റദ്ദാക്കി; ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ

ആർട്ടിക്കിൾ 35 എ എന്നത് 1973 ലെ അടിസ്ഥാന ഘടനാ സിദ്ധാന്തത്തിന് മുൻപുള്ള ഒന്നായതിനാൽ, വാമൻ റാവു (1981) അനുസരിച്ച്, അടിസ്ഥാന ഘടനയുടെ മാനദണ്‌ഡങ്ങളില്‍ വച്ച് ഇത് തട്ടിച്ചു നോക്കാന്‍ കഴിയില്ല. വടക്കുകിഴക്കൻ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങുന്നതിന് ചില തരം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അവിഭാജ്യ ആന്ധ്രാപ്രദേശിനുള്ള ആർട്ടിക്കിൾ 371 ഡി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിലും ജോലികളിലും, മത്സരാര്‍ഥിയുടെ വാസസ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തുടരുന്നുണ്ട്. എസ്‌സി, എസ്ടി, ഒ‌ബി‌സി, അന്താരാഷ്ട്ര അതിർത്തിയിൽ താമസിക്കുന്നവർ എന്നിവർക്കായുള്ള ജമ്മു കശ്മീര്‍ റിസർവേഷൻ ആനുകൂല്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ തീരുമാനം. ആർട്ടിക്കിൾ 35 എയിലേക്ക് വെളിച്ചം വീശുന്നതാണ്.

Read Here: ഇന്ത്യ കശ്മീരിനോട് ചെയ്യുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook