/indian-express-malayalam/media/media_files/uploads/2023/10/Explained-Amid-the-Israel-Palestine-conflict-Gazas-100-year-history-of-war.jpg)
കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല
ഒരു നൂറ്റാണ്ട് മുമ്പ് ഇസ്രായേലിലെ ഹൈഫ യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ന്യൂഡൽഹിയുടെ ഹൃദയഭാഗത്തുള്ള തീൻ മൂർത്തി ചൗക്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, 2018 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആദരാഞ്ജലി അർപ്പിച്ചു.
ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ജോധ്പൂർ, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരുടെ വീരശൂരപരാക്രമത്തെ അനുസ്മരിക്കുന്ന മൂന്ന് പ്രതിമകൾ ചൗക്കിനെ തീൻ മൂർത്തി ഹൈഫ ചൗക്ക് എന്ന് പുനർനാമകരണം ചെയ്തു.
ഹൈഫയ്ക്ക് മുമ്പ് ഗാസ
ഹൈഫയ്ക്ക് പത്ത് മാസം മുമ്പ്, ലാൻസർമാരും ഗൂർഖ റൈഫിൾസും മറ്റൊരു യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു, ഹൈഫയുടെ തെക്ക്, അതേ മെഡിറ്ററേനിയൻ തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്നതാണ് ആ പ്രദേശം. 1917 നവംബറിൽ നടന്ന മൂന്നാം ഗാസ യുദ്ധം പലസ്തീൻ രൂപീകരണത്തിലേക്കുള്ള വഴിത്തിരിവായി.
ജർമ്മൻ ജനറൽ ക്രെസ് വോൺ ക്രെസെന്റ്‌സ്റ്റൈന്റെ കീഴിലുള്ള ഒട്ടോമാനും പ്രഷ്യൻ യുദ്ധമന്ത്രിയും ജർമ്മൻ ജനറൽ സ്റ്റാഫ് മേധാവിയുമായിരുന്ന എറിക് വോൺ ഫാൽക്കൻഹെയ്‌ന്റെ നേതൃത്വത്തിലുള്ള യിൽദിരിം ആർമി ഗ്രൂപ്പിനും എതിരെ ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പംപോരാടി ഓട്ടോമൻ യൂണിറ്റിൽ ജർമ്മൻ ഏഷ്യാ സൈനിക വിഭാഗങ്ങളും ഉണ്ടായിരുന്നു.
ഇംപീരിയൽ സൈനിക ബ്രിഗേഡ് ഗാസയിലൂടെ കടന്ന് ഗാസ മുനമ്പിന്റെ വടക്കുകിഴക്കൻ അറ്റം വരെ മുന്നേറി. തീവ്രമായ കരുനീക്കങ്ങളും ഇടപെടലുകളും കാരണം പിന്നീട് ഓട്ടോമൻ സൈന്യം പിൻവാങ്ങി.
20 ലക്ഷം പട്ടി
ഇന്ത്യക്കാർ ഗാസ മുനമ്പിനെ ഗാസ പട്ടി (Gaza Strip) എന്നാണ് വിളിക്കുന്നത്. ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള ഒരു കഷ്ണം ഭൂമി, അതിന്റെ പടിഞ്ഞാറ് മെഡിറ്ററേനിയൻ, കഷ്ടിച്ച് 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് 20 ലക്ഷത്തിലധികം പലസ്തീനികൾ താമസിക്കുന്നു, ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്ന്.
ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പടുന്ന പലസ്തീൻ രാജ്യത്തിന് 1988ൽ അംഗീകാരം നൽകിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എട്ട് വർഷത്തിന് ശേഷം, ഇന്ത്യ ഗാസയിൽ പ്രതിനിധി ഓഫീസ് തുറന്നു, 2003ൽ വെസ്റ്റ് ബാങ്കിലെ പ്രധാനപ്പെട്ട നഗരവും പലസ്തീൻ തലസ്ഥാനവുമായി മാറിയ റാമല്ലയിലേക്ക് ഓഫീസ് മാറ്റി.
ന്യൂഡൽഹിയിൽ നെതന്യാഹുവിന് ആതിഥ്യം വഹിച്ച് ഒരു മാസത്തിനുശേഷം, 2018 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീൻ സന്ദർശിച്ചു. പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി, അവിടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്വീകരിച്ചു. റാമല്ലയിലെ യാസർ അറാഫത്തിന്റെ ശവകുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
പാവ ഭരണകൂടം
ഓട്ടോമൻ സാമ്രാജ്യത്തെ തോൽപ്പിച്ച 1918-ലെ മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ പ്രദേശം 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഗാസ ഈജിപ്റ്റിന്റെ അധീനതയിലായി. ഓൾ-പലസ്തീൻ ഗവൺമെന്റ് എന്നത് ഈജ്പിറ്റിന്റെ പാവ ഭരണകൂടമായി നിലകൊണ്ടു, എന്നാൽ 1959-ൽ ഗമാൽ അബ്ദുൾ നാസർ പാവ ഭരണകൂടത്തെ പിരിച്ചു വിടുകയും കെയ്‌റോയിലെ സൈനിക ഭരണാധികാരികൾ ഗാസാ മുനമ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതോടെ ആ രംഗം അവസാനിച്ചു.
അറബ് രാജ്യങ്ങളുടെ സഖ്യത്തിന്റെ ഭീഷണിയെത്തുടർന്ന്, 1967 ജൂണിൽ, ഈജിപ്ഷ്യൻ എയർഫീൽഡുകൾക്കും സൈനിക സൗകര്യങ്ങൾക്കും നേരെ വ്യോമാക്രമണത്തോടെ തുടങ്ങിയ ഇസ്രായേൽ, കരസേനയുടെ ബലത്തിൽ ഗാസ മുനമ്പും സിനായ് ഉപദ്വീപും ഈജിപ്തുകാരിൽ നിന്ന് പിടിച്ചെടുത്തു. ജോർദാനിൽ നിന്ന് കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കും സിറിയക്കാരിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. ആറ് ദിവസത്തെ യുദ്ധം ഇസ്രയേലിന്റെ നിർണായക വിജയത്തിൽ അവസാനിച്ചു.
വിജയവും തിരിച്ചറിവും
അറബ് സഖ്യത്തെ 1973 ഒക്‌ടോബറിലെ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രായേൽ വീണ്ടും പരാജയപ്പെടുത്തി, ഇത് വർത്തമാനകാലത്തിന്റെ ഗതി രൂപപ്പെടുത്തുകയായിരുന്നു. സദാ യുദ്ധസജ്ജമായ അവസ്ഥയിൽ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് ഇസ്രായേലിന് പോലും ഉണ്ടായിരുന്നു.
ഈജിപ്തുകാർ സോവിയറ്റ് സഖ്യത്തിൽ നിന്ന് പിന്മാറിയപ്പോൾ, സമാധാന പ്രക്രിയ ചർച്ച ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കി. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടികള്‍ ഈ മേഖലയിലെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു - ഈജിപ്ത് നയതന്ത്രബന്ധം സ്ഥാപിക്കുകയാണെങ്കിൽ സീനായിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ സമ്മതിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ഉടമ്പടിയുടെ ഭാഗമായി ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും സ്വയംഭരണാധികാരമുള്ള ഭരണ സംവിധാനം രൂപീകരിക്കുകയും ചെയ്യുക എന്നതുമുണ്ടായിരുന്നു.
ഈ ഉടമ്പടികൾ 1978-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് വഴിയൊരുക്കി. അടുത്ത വർഷം ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി തുടർന്നു, ഇത് പലസ്തീനികളെ പ്രകോപിപ്പിക്കുകയും ഈജിപ്തിനെ സസ്പെൻഡ് ചെയ്യാൻ അറബ് ലീഗിനെ പ്രേരിപ്പിക്കുകയും ചെയ്തു. 1981-ൽ, യോം കിപ്പൂർ യുദ്ധത്തിൽ ഈജിപ്തുകാർ സൂയസ് കടന്നതിന്റെ എട്ടാം വർഷം ആഘോഷിക്കുന്ന സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെ സാദത്ത്, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റു ജിഹാദികളാൽ വധിക്കപ്പെട്ടു.
ബിബിന്റെ സഹോദരൻ
ഗോലാൻ കുന്നുകളിൽ സിറിയക്കാർക്കെതിരെ നെതന്യാഹുവിന്റെ ജ്യേഷ്ഠൻ യോണി എന്നറിയപ്പെടുന്ന യൊനാഥൻ, സയരെത് മത്കൽ എന്ന പ്രത്യേക സേനയെ നയിച്ച യുദ്ധം നടന്നു. 1976-ൽ, പലസ്തീൻ, ജർമ്മൻ തീവ്രവാദികൾ എയർ ഫ്രാൻസ് വിമാനത്തിലെ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ഉഗാണ്ടയിലെ എന്റബെയിൽ ബന്ദികളാക്കി. ഇവരെ മോചിപ്പിച്ച കമാൻഡോ റെയ്ഡിൽ യോണി കൊല്ലപ്പെട്ടു - അദ്ദേഹം മാത്രമാണ് ഇസ്രായേൽ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടത്.
ഈ ഉടമ്പടികൾ 1978-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് വഴിയൊരുക്കി. അടുത്ത വർഷം ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി തുടർന്നു, ഇത് പലസ്തീനികളെ പ്രകോപിപ്പിക്കുകയും ഈജിപ്തിനെ സസ്പെൻഡ് ചെയ്യാൻ അറബ് ലീഗിനെ പ്രേരിപ്പിക്കുകയും ചെയ്തു. 1981-ൽ, യോം കിപ്പൂർ യുദ്ധത്തിൽ ഈജിപ്തുകാർ സൂയസ് കടന്നതിന്റെ എട്ടാം വർഷം ആഘോഷിക്കുന്ന സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെ സാദത്ത്, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റു ജിഹാദികളാൽ വധിക്കപ്പെട്ടു.
ഗാസ എക്സിറ്റ് പ്ലാൻ
ഹമാസ് നിയന്ത്രണം പിടിച്ചെടുക്കുന്നതിന് രണ്ട് വർഷം മുമ്പ്, ഏരിയൽ ഷാരോണിന്റെ ഗവൺമെന്റ് ഗാസ മുനമ്പിലെ 21 ഇസ്രായേലി സെറ്റിൽമെന്റുകളും വെസ്റ്റ് ബാങ്കിലെ നാലെണ്ണവും ഏകപക്ഷീയമായി പൊളിച്ചുനീക്കി, ഇത് ഇസ്രായേലിനകത്തും പുറത്തും ചൂടേറിയ സംസാരവിഷയമായി മാറി.
ലിക്കുഡ് പാർട്ടിയിൽ ഷാരോണിന്റെ പ്രധാന എതിരാളിയായിരുന്ന നെതന്യാഹു, 2005 ഓഗസ്റ്റിൽ, സർക്കാരിൽ നിന്ന് രാജിവച്ചു, പിൻവാങ്ങലിന്റെ ആദ്യ ഘട്ടം അംഗീകരിക്കാൻ യോഗം ചേർന്നു, പകരം തിരികെ ഒന്നും ലഭിക്കാത്ത ഏകപക്ഷീയമായ ഒരു പദ്ധതിയുടെയും ഭാഗമാകാൻ തനിക്ക് കഴിയില്ലെന്ന് നെതന്യാഹു പറഞ്ഞു.
ഗാസയിൽ പിടിമുറുക്കാൻ ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ഇത് ധൈര്യ നൽകുമെന്ന് ഭാവിയിൽ ഇസ്രായേലിന് ദോഷകരമാകുമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പിൻവാങ്ങൽ പദ്ധതി പ്രകാരം, ഇസ്രായേലി സെറ്റിൽമെന്റുകൾ പൊളിച്ചുമാറ്റി, ഏകദേശം 9,000 കുടിയേറ്റക്കാരെ ഒഴിപ്പിച്ചു, സൈന്യം പിൻവാങ്ങി. ഓസ്‌ലോ ഉടമ്പടി പ്രകാരം, ഗാസയുടെയും പ്രദേശത്തെ ജല, വ്യോമമേഖലകളുടെയും നിയന്ത്രണം ഇസ്രായേൽ തുടരുമെന്ന് പലസ്തീനികളെ അറിയിച്ചു.
ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരത്തിനായി ഗാസാ മുനമ്പിൽ ഏഴ് അതിർത്തി ക്രോസിംഗുകൾ ഉണ്ടായിരുന്നു. 2007-ലെ ഉപരോധത്തെത്തുടർന്ന്, ഈജിപ്ഷ്യൻ അറ്റത്തുള്ള റാഫയിലെ ക്രോസിംഗുകളും ഇസ്രായേലിനൊപ്പം മുനമ്പിന്റെ വടക്കേ അറ്റത്തുള്ള എറെസും മാത്രമേ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയൂ. ഇത് ഈ മുനമ്പിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന വിമർശനം ഇസ്രായേൽ തള്ളിക്കളഞ്ഞു.
അനിശ്ചിതത്വത്തിന്റെ വഴി
ഇസ്രായേലിനുള്ളിലെ ഹമാസ് ആക്രമണങ്ങളും കൊലപാതകങ്ങളും വാരാന്ത്യത്തിലെ റോക്കറ്റ് ആക്രമണത്തിലേക്കും നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ശ്രദ്ധ തിരിച്ചു. ഇസ്രായേലി വിമാനങ്ങൾ ഗാസയിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ യുദ്ധ സന്നാഹങ്ങൾ മുറുകുമ്പോൾ, ഇസ്രായേൽ പ്രതിരോധ സേന ഏതറ്റം വരെ പോകുമെന്നതാണ്.
കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല.
മറുവശത്ത്, ഹമാസും അതിന്റെ അൽ-ഖസ്സാം ബ്രിഗേഡുകളും സംഘർഷം കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഇതുവഴി പ്രദേശത്തുടനീളം ഇസ്രായേൽ വിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കുമെന്നും അബ്രഹാം ഉടമ്പടി, 2020ലും 2021ലും യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻഎന്നീ രാജ്യങ്ങളുമായി യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ ഒപ്പുവച്ച ഉഭയകക്ഷി “നോർമലൈസേഷൻ” കരാറുകളെ അട്ടിമറിക്കാമെന്നും കരുതുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.