ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പ്പന കുറയുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍. 2018 ഡിസംബര്‍ മുതല്‍ വാഹന വില്‍പ്പന മുന്‍ വര്‍ഷത്തെ ഇതേ മാസങ്ങളേക്കാള്‍ കുറഞ്ഞുവരികയാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

Vehicle sale decline in India, രാജ്യത്ത് വാഹനവില്‍പ്പന കുറഞ്ഞു, Vehicle sales, വാഹനവില്‍പ്പന, Automobile sales, Economic slowdown in India, സാമ്പത്തിക മാന്ദ്യം, GDP,ജിഡിപി, Indian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ,  IE Malayalam, ഐഇ മലയാളം

കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. 2019 ഒക്ടോബര്‍ വരെ കണക്കുകളാണു മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

2018 ഏപ്രിലില്‍ 23.8 ലക്ഷം വാഹനങ്ങളാണു വിറ്റതെങ്കില്‍ അത് ഈ വര്‍ഷം ഏപ്രിലില്‍ 20 ലക്ഷമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ന്നുള്ള മാസങ്ങളില്‍ വില്‍പ്പന ഇങ്ങനെ: മേയ്-20.9 ലക്ഷം (2018 മേയില്‍ 22.8 ലക്ഷം), ജൂണ്‍- 20 ലക്ഷം (2018 ജൂണ്‍-22.8 ലക്ഷം), ജൂലൈ-18.3 ലക്ഷം (2018 ജൂലൈ- 22.5 ലക്ഷം), ഓഗസ്റ്റ്- 18.2 ലക്ഷം (2018 ഓഗസ്റ്റ്- 23.8 ലക്ഷം), സെപ്റ്റംബര്‍- 20 ലക്ഷം (2018 സെപ്റ്റംബര്‍- 25.8 ലക്ഷം), ഒക്ടോബര്‍- 21.8 ലക്ഷം (2018 ഒക്ടോബര്‍- 24.9 ലക്ഷം).

2018-2019ല്‍ ഏകദേശം 4,90,849 കോടി രൂപയാണ് എല്ലാ വിഭാഗങ്ങളിലെയും വാഹനങ്ങളുടെ വില്‍പ്പനയില്‍നിന്നുള്ള വരുമാനം. 2017-18 വില്‍പ്പന 4,64,447 കോടി രൂപയുടേതും 2016-17ല്‍ 4,15,811 കോടി രൂപയുടേതുമായിരുന്നു.

Vehicle sale decline in India, രാജ്യത്ത് വാഹനവില്‍പ്പന കുറഞ്ഞു, Vehicle sales, വാഹനവില്‍പ്പന, Automobile sales, Economic slowdown in India, സാമ്പത്തിക മാന്ദ്യം, GDP,ജിഡിപി, Indian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ,  IE Malayalam, ഐഇ മലയാളം

2014 മുതല്‍ രാജ്യത്ത് വാഹന, അനുബന്ധ യൂണിറ്റുകളൊന്നും അടച്ചുപൂട്ടിയിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മന്ത്രാലയം അറിയിച്ചു.

Read Also: ശനിദശ മാറാതെ വാഹന വിപണി; വില്‍പ്പന റിവേഴ്‌സ് ഗിയറില്‍ തന്നെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook