/indian-express-malayalam/media/media_files/uploads/2023/07/Hirsh-Vardhan.jpg)
2023 ഫെബ്രുവരിയിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് മിക്ക ഇന്ത്യൻ അമേരിക്കൻ വോട്ടർമാരും ഡെമോക്രാറ്റുകളാണ് എന്നതാണ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതിൽ വീണ്ടും ഇന്ത്യൻ വംശജനായ സ്ഥാനാർഥി എത്തുന്നു. 2024-ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ
ഇന്ത്യൻ- അമേരിക്കൻ എഞ്ചിനീയർ ഹിർഷ് വർധൻ സിങ് ജൂലൈ 28 ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റിയിലെ മറ്റ് രണ്ട് സ്ഥാനാർത്ഥികൾ നിക്കി ഹേലിയാണ്. വിവേക് രാമസ്വാമിയുമാണ്, ഇരുവരും അതേ പാർട്ടിയിൽ നിന്നുമാണ്.
മുപ്പത്തെട്ടുകാരനായ സിങ് സ്വയം "ആജീവനാന്ത റിപ്പബ്ലിക്കൻ" എന്നും യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിന്റെ ശക്തമായ വക്താവ് എന്നും വിശേഷിപ്പിക്കുന്നു. ന്യൂജേഴ്സി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ യാഥാസ്ഥിതിക വിഭാഗം പുനഃസ്ഥാപിക്കുന്നതിൽ തന്റെ മുൻ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
അടുത്തിടെ വരെ ട്വിറ്റർ എന്നറിയപ്പെടുന്ന പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, അമേരിക്കയുടെ “സ്വതന്ത്ര” ധാർമ്മികതയ്ക്കുള്ള ഭീഷണികളായ “പരീക്ഷണാത്മക” വാക്സിനുകളെക്കുറിച്ചുള്ള സംശയങ്ങൾ ഉന്നയിക്കുന്ന റിപ്പബ്ലിക്കൻ ടോക്ക് പോയിന്റുകളെക്കുറിച്ച് ഹിർഷ് സംസാരിച്ചു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ "എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രസിഡന്റ്" എന്നും ഹിർഷ് വിളിച്ചു. എന്നാൽ "അമേരിക്കയ്ക്ക് അതിലും കൂടുതൽ ആവശ്യമുണ്ട്" എന്നും കൂട്ടിച്ചേർത്തു.
ആരാണ് ഹിർഷ് വർധൻ സിങ്?
ഹിർഷിന്റെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. 2009-ൽ ന്യൂജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ടെന്ന് എഐആർ ന്യൂസ് പറയുന്നു. കോവിഡ് -19 വാക്സിനേഷനുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ "ഒരേയൊരു പ്യുവർബ്ലഡ് കാൻഡിഡേറ്റ്" എന്ന് സ്വയം പരാമർശിച്ചതിന് സിംഗ് ശ്രദ്ധ നേടുകയും "ട്രംപ് ഓൺ സ്റ്റിറോയിഡുകൾ" എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.
ഹിർഷിന്റെ വെബ്സൈറ്റിലെ പ്രൊഫൈൽ അനുസരിച്ച്, എഞ്ചിനീയറായും ഫെഡറൽ കോൺട്രാക്ടറായും ജോലി ചെയ്തിട്ടുണ്ട്. "യാഥാസ്ഥിതികർക്കും സ്വാതന്ത്ര്യവാദികൾക്കും ഇന്ത്യൻ-, ഫിലിപ്പിനോ-, ഹിസ്പാനിക്-, ബ്ലാക്ക്-അമേരിക്കൻ വോട്ടർമാർ വേണ്ടിയുള്ള മാഗ്നെറ്റ്" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹത്തിന്റെ പ്രഖ്യാപനം താമസിച്ചാണ് വന്നത്. മറ്റുള്ളവരുടെ അതേ തലത്തിലുള്ള ദേശീയ അംഗീകാരം അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
അതേ സമയം, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഉയർന്നുവരുന്ന രാഷ്ട്രീയ അഭിലാഷങ്ങളുടെ പ്രവണതയുടെ ഭാഗമാണ് സിങ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ‘സമോസ കോക്കസ്’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം നടത്തിയ യുഎസ് സന്ദർശനത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ അനൗപചാരിക ഗ്രൂപ്പിംഗിനെ സൂചിപ്പിക്കാൻ ഈ പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.
“ഇന്ത്യയിൽ വേരുകളുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇവിടെയുണ്ട്. അവരിൽ ചിലർ ഇവിടെ അഭിമാനത്തോടെ ഇരിക്കുന്നു. എന്റെ പിന്നിലുണ്ട്, ചരിത്രം സൃഷ്ടിച്ച ഒരാൾ! വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പരാമർശിച്ച് മോദി പറഞ്ഞു. നിലവിൽ ഇന്ത്യൻ വേരുകളുള്ള അഞ്ച് യുഎസ് പ്രതിനിധികളുണ്ട്. ആറാമത്, വൈസ് പ്രസിഡന്റ് ഹാരിസ്, സെനറ്റിന്റെ നേതാവ്. എല്ലാവരും ഡെമോക്രാറ്റുകളാണ്.
2023 ഫെബ്രുവരിയിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് മിക്ക ഇന്ത്യൻ അമേരിക്കൻ വോട്ടർമാരും ഡെമോക്രാറ്റുകളാണ് എന്നതാണ്. കൂടാതെ റിപ്പബ്ലിക്കൻ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് അവരുടെ പിന്തുണ എത്രത്തോളം നേടാൻ കഴിയുമെന്നത് സംശയാസ്പദമാണ്. മുൻകാലങ്ങളിൽ ഇന്ത്യൻ അമേരിക്കക്കാർ റിപ്പബ്ലിക്കൻമാരായി മത്സരിച്ചപ്പോൾ, അവർ തങ്ങളുടെ കുടുംബ ചരിത്രങ്ങളെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്ന് അതിൽ കൂട്ടിച്ചേർക്കുന്നു.
ഹിർഷ് വർധൻ സിങ്ങിന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ
2017ലും 2021ലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ന്യൂജേഴ്സി ഗവർണർ സ്ഥാനാർത്ഥി, 2018ൽ ഹൗസ് സീറ്റ്, 2020ൽ സെനറ്റ് സ്ഥാനം എന്നിവ നേടാനുള്ള മുൻ ശ്രമങ്ങൾ ഹിർഷിന്റെ രാഷ്ട്രീയ യാത്രയിൽ ഉൾപ്പെടുന്നു, എന്നാൽ ആ ശ്രമങ്ങളിൽ അദ്ദേഹം പരാജയപ്പെട്ടു.
ഗവർണർ സ്ഥാനത്തേക്കുള്ള തന്റെ ഏറ്റവും പുതിയ ശ്രമത്തിനിടെ, ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന യാഥാസ്ഥിതികമായ ഓപ്ഷനായി സിങ് സ്വയം സ്ഥാപിച്ചു. എന്നിരുന്നാലും, ആത്യന്തികമായി നോമിനേഷനിൽ അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി.
അഭിപ്രായ വോട്ടെടുപ്പ് വിശകലനത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കൻ വെബ്സൈറ്റായ ഫൈവ്തേർട്ടിഏയ്റ്റ് അനുസരിച്ച്, 2023 ജൂലൈ അവസാനത്തോടെ, റിപ്പബ്ലിക്കൻ വോട്ടർമാരിൽ 52 ശതമാനം റിപ്പബ്ലിക്കൻ അനുഭാവികളും ട്രംപിനെ അനുകൂലിച്ചു. 15 ശതമാനത്തോളം വോട്ടുകളുമായി ട്രംപിന്റെ സഖ്യകക്ഷിയായി മാറിയ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്. 6.8 ശതമാനവുമായി രാമസ്വാമി മൂന്നാമതാണ്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ എപ്പോഴാണ് തിരഞ്ഞെടുക്കുന്നത്?
റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദ്ദേശത്തിനായുള്ള മത്സരത്തിൽ നിയമപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും പ്രമുഖ എതിരാളിയായി ട്രംപും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 2024 ജൂലൈ 15 മുതൽ 18 വരെ വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ, പാർട്ടിയുടെ അടുത്ത പ്രസിഡന്റ് നോമിനിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
ഇവിടെ, പാർട്ടിയിലെ മറ്റ് അംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് മുൻഗണന നൽകും. ഡെമോക്രാറ്റിക് പാർട്ടിക്ക് സമാനമായ ഒരു സംവിധാനം നിലവിലുണ്ട്. എന്നിരുന്നാലും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തോടെ, ഒരു പുതിയ സ്ഥാനാർത്ഥി വിജയിക്കാൻ സാധ്യതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.