ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെതന്നെ സുവർണ ദിനങ്ങളിലൊന്നായി 2021 ജനുവരി 19നെ കണക്കാക്കാം. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്ത, വമ്പൻ താരങ്ങളിൽ പലരും പുറത്ത് നിന്ന സമയത്ത് ഇന്ത്യൻ ടീമിന് ഓസ്ട്രേലിയയെ അവരുടെ കോട്ടയായ ഗാബ സ്റ്റേഡിയത്തിൽ പരാജയപ്പെടുത്താൻ സാധിച്ചു. ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും നിശ്ചയദാർഢ്യത്തിന്റെയും യുവത്വത്തിന്റേതായ മനോഭാവത്തിന്റെയും കരുത്തിൽ ടീം ഇന്ത്യ അതെല്ലാം മറികടക്കുകയായിരുന്നു ഈ ടെസ്റ്റിൽ.
Read More: ഇന്ത്യയ്ക്ക് ഐതിഹാസിക ജയം, ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു
അവസാന ദിനത്തിൽ മൂന്ന് ഓവറുകൾ ശേഷിക്കേ ഇന്ത്യയെ വിജയത്തിലെത്തിച്ച റിഷഭ് പന്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. പരിക്കുകൾ കാരണം താരങ്ങൾ പുറത്തുനിൽക്കുമ്പോഴാണ് ഇന്ത്യ ഓസീസിനെ നേരിട്ടത്. റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഈ പരമ്പരയ്ക്ക് ശേഷം വിസ്മരിക്കില്ല എന്ന് ടീം ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്.
റിഷഭ് പന്തിന് മുന്നിൽ?
തന്റെ എല്ലാ വിമർശകർക്കും ഏറ്റവും മികച്ച രീതിയിൽ റിഷഭ് പന്ത് ഉത്തരം നൽകിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലല്ലെങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ പന്തിന് കഴിവ് പ്രകടിപ്പിക്കാൻ കഴിഞ്ഞു. സിഡ്നിയിലെ അദ്ദേഹത്തിന്റെ 97 റൺസ് നേട്ടം ടീമിനെ മികച്ച വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണർത്തി, ഒപ്പം വിജയ സമാനമായ സമനില ഉറപ്പാക്കുന്നതിനും സഹായകമായി. ചൊവ്വാഴ്ച ഗാബയിൽ അവസാനം വരെ നിന്ന് വിജയത്തിലേക്കെത്തിച്ചു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ പന്ത് ഇപ്പോഴും വേണ്ടത്ര പാകപ്പെട്ടിട്ടില്ലെങ്കിൽ, ഒരു സാധാരണ ടോപ്പ്-മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിൽ അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ പങ്കെടുപ്പിക്കാമെന്ന് ക്രിക്കറ്റ് വിദഗ്ധരിൽ പലരും വിശ്വസിക്കുന്നു.
Read more: ഭയമില്ലാതെ കളിച്ചു, ഓസീസ് ബോളർമാർക്കു മുന്നിൽ മുട്ടുമടക്കാതെ റിഷഭ് പന്ത്
പേസ് നിര
ഇഷാന്ത് ശർമ പരിക്കേറ്റ് പുറത്തായിരുന്നില്ലെങ്കിൽ, സിറാജ് ഈ സീരീസിനായുള്ള ടെസ്റ്റ് ടീമിൽ ഇടം നേടുമായിരുന്നില്ല. മുഹമ്മദ് ഷമിയുടെ കൈക്ക് പരിക്കേറ്റ് പുറത്തായിരുന്നെങ്കിൽ മെൽബണിലെ ആദ്യ ടെസ്റ്റിൽ സിറാജ് പ്ലേയിംഗ് ഇലവനിൽ ഉണ്ടാകുമായിരുന്നില്ല. ഈ സീരിസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമായാണ് സിറാജ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ അദ്ദേഹം നേടി.
2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ 10 പന്തുകൾ മാത്രമാണ് ഷർദുൽ താക്കൂറിന്റെ അന്താരാഷ്ട്ര ടെസ്റ്റിലെ മുൻപരിചയം. അദ്ദേഹവും താരങ്ങളുടെ പരിക്കിനെത്തുടർന്ന് ബ്രിസ്ബേനിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ 67 റൺസിനൊപ്പം രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റ് നേടിയാണ് ഷർദുൽ മടങ്ങുന്നത്.
Read More: ‘നീ ഞങ്ങടെ മുത്താണ്’; സിറാജിനെ സ്നേഹത്താൽ പൊതിഞ്ഞ് ബുംറ
സിറാജും താക്കൂറും ടി നടരാജനും ഓസ്‌ട്രേലിയയിൽ ആദ്യമായി റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ചുവന്ന കൂകബുര പന്ത് കൈകാര്യം ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്, സ്മിത്ത്, വാർണർ, ലാബുഷെയ്ൻ തുടങ്ങിയവർക്കെതിരെ ബൗളിംഗ് നടത്തുന്നതും. മുൻകാലങ്ങളിൽ, പരിചയസമ്പന്നരായ ചില ബൗളർമാർ പോലും കൂകബുറ പന്ത് കൈകാര്യം ചെയ്യാൻ പാടുപെട്ടിരുന്നു. എന്നാൽ സിറാജും സംഘവും അത് സുഗമമായി കൈകാര്യം ചെയ്തു.
അവർക്കുമുന്നിൽ ഇനി എന്താണ്?
ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ഹോം പരമ്പരയാണ് ഇന്ത്യക്ക് മുന്നിൽ ഇനുയുള്ളത്. പ്ലേയിങ് കണ്ടീഷനുകൾ തികച്ചും വ്യത്യസ്തമായിരിക്കും. ടീം നാല് ഫാസ്റ്റ് ബൗളർമാരെ ഉൾപ്പെടുത്തി കളിക്കാൻ പോകുന്നില്ല. സിറാജിനെയും താക്കൂറിനെയും ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ, സെലക്ടർമാർക്കും ടീം മാനേജ്‌മെന്റിനും തീരുമാനമെടുക്കാം. ജസ്പ്രീത് ബുംറ, ഷാമി, ഉമേഷ് യാദവ് എന്നിവർ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി ഫിറ്റാണോ എന്ന കാര്യം വ്യക്തമല്ല. ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാറും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുകയാണ്. മുൻനിര ഫാസ്റ്റ് ബൗളർമാരയെല്ലാം ലഭ്യമായിരിക്കുന്ന സാഹചര്യത്തിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ സിറാജിനും താക്കൂറിനും ഗെയിം-ടൈം അനുവദിക്കേണ്താണ്.
Read More: വാഷിംഗ്ടണും ഷർദുലും കാഴ്ചവച്ചത് അസാധ്യ പ്രകടനം: അഭിനന്ദിച്ച് റിക്കി പോണ്ടിങ്
“ലോകോത്തര ബൗളർ” എന്നാണ് സിറാജിനെ പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ ഇൻസമാം ഉൾ ഹഖ് ബ്രിസ്ബേനിലെ നാലാം ദിവസത്തെ ഗെയിമിന് ശേഷം തന്റെ യൂട്യൂബ് ചാനൽ വീഡിയോയിൽ വിശേഷിപ്പിച്ചത്. വേണ്ടത്ര ഗെയിം ടൈം ലഭിക്കാതെ സിറാജ് മാറിനിൽക്കുന്ന അവസ്ഥയുണ്ടാവാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.