രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിനായി അത്യാധുനിക സംവിധാനങ്ങൾ ഉള്ള പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ സജ്ജമാകുന്നു. കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങളിൽ 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു മേയ് 24ന് പറഞ്ഞിരുന്നു. സൂപ്പർ കമ്പ്യൂട്ടർ ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലോക്ക് തലത്തിൽതന്നെ കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്താനും കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് പ്രവചനത്തിന്റെ ഉയർന്ന റെസല്യൂഷൻ ശ്രേണികൾ നൽകാനും അതോടെ കൂടുതൽ കൃത്യതയോടെ (പ്രവചനവും യഥാർത്ഥത്തിൽ സംഭവിക്കുന്ന പ്രതിഭാസവും തമ്മിലുള്ള വ്യത്യാസം) ചുഴലിക്കാറ്റുകൾ, സമുദ്രജല ഗുണനിലവാര പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് വിവരം നൽകാൻ പുതിയ സൂപ്പർ കമ്പ്യൂട്ടർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.
“നിലവിൽ, ഞങ്ങൾ 12 കിലോമീറ്റർ റെസല്യൂഷനോടുകൂടിയ പ്രവചനങ്ങൾ നൽകുന്നു. പുതിയ സൂപ്പർ കംപ്യൂട്ടർ അതിനെ ആറ് കിലോമീറ്റർ റെസല്യൂഷനിലേക്ക് മെച്ചപ്പെടുത്തും. ഒരു കിലോമീറ്റർ റെസല്യൂഷനിൽ പ്രവചനങ്ങൾ കൈവരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,”ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ പറഞ്ഞു. നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (എൻസിഎംആർഡബ്ല്യുഎഫ്) സന്ദർശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. സൂപ്പർ കമ്പ്യൂട്ടറിന് 900 കോടി രൂപ ചെലവ് വരുമെന്ന് കിരൺ റിജിജു പറഞ്ഞു.
കമ്പ്യൂട്ടിംഗിലെ ഫ്ലോപ്പുകൾ എന്തൊക്കെയാണ്?
ഫ്ലോപ്പുകൾ അഥവാ ഫ്ലോട്ടിംഗ്-പോയിന്റ് ഓപ്പറേഷൻസ് പെർ സെക്കൻഡ്, കമ്പ്യൂട്ടേഷണൽ പ്രകടനം (പ്രോസസ്സിംഗ് പവറും കാര്യക്ഷമതയും) അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു മെട്രിക് ആണ്. ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് (എച്ച്പിസി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയുമായിട്ടാണ് പ്രകടനം വിലയിരുത്തുന്നത്. ഫ്രാക്ഷണൽ ഭാഗങ്ങളുള്ള യഥാർത്ഥ സംഖ്യകൾ ഉപയോഗിച്ച് ഒരു പ്രത്യേക തരം ഗണിത കണക്കുകൂട്ടലാണ് ഫ്ലോട്ടിംഗ് പോയിന്റ് പ്രവർത്തനങ്ങൾ.
ഒരു കമ്പ്യൂട്ടറിന് എത്ര ഫ്ലോപ്പുകൾ നേടാൻ കഴിയും?
സിപിയു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റുകൾ), ജിപിയു (ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ) പോലെയുള്ള ആധുനിക കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾ സമാന്തര പ്രോസസ്സിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങൾ നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സിസ്റ്റത്തിന് നേടാനാകുന്ന ഫ്ലോപ്പുകളുടെ എണ്ണവും ഗണ്യമായി വർദ്ധിപ്പിക്കുന്നു. കാലക്രമേണ, ഹാർഡ്‌വെയർ കൂടുതൽ കാര്യക്ഷമമാകുകയും കമ്പ്യൂട്ടിംഗ് പവർ ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, 1961-ൽ, ഐബിഎം 7030 സ്ട്രെച്ച് അക്കാലത്തെ 7.8 മില്യൺ ഡോളർ ചെലവാക്കി ഓരോ 2.4 മൈക്രോസെക്കൻഡിലും ഒരു ഫ്ലോട്ടിംഗ് പോയിന്റ് വർധിപ്പിച്ച് ഏകദേശം 417,000 ഫ്ലോപ്പുകൾ നടത്തി. എന്നാൽ ഒരു പ്ലേസ്റ്റേഷൻ അഞ്ചിൽ ഇന്ന് 10.28 ടിഫ്ലാപ്പ് ഉണ്ട്. അതായത് 10.28 ട്രില്യൺ ഫ്ലാപ്പുകൾ.
എന്താണ് പെറ്റാഫ്ലോപ്പ്?
ഇന്നത്തെ കമ്പ്യൂട്ടറുകളുടെ അപാരമായ കമ്പ്യൂട്ടിംഗ് കാരണം, ഫ്ലോപ്പുകളുടെ മെട്രിക് മിക്കപ്പോഴും പ്രതിനിധീകരിക്കുന്നത് ബില്യൺ (ഗിഗാ), ട്രില്യൺ (ടെറ), അല്ലെങ്കിൽ ക്വാഡ്രില്യൺ (പെറ്റ) ഓപ്പറേഷൻസ് പെർ സെക്കൻഡ് കണക്കിലാണ്. ഒരു പെറ്റാഫ്ലോപ്പ് ആയിരം ടിഫ്ലാപ്പുകൾ അല്ലെങ്കിൽ 1015 എഫ്ഫ്ലോപ്പുകൾക്ക് തുല്യമാണ്.
ഒരു കമ്പ്യൂട്ടറിന്റെ പ്രകടനം വിലയിരുത്തുന്നതിനുള്ള ഏക മെട്രിക് ഇതാണോ?
ഒരു കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ പ്രകടനം നിർണ്ണയിക്കുന്ന ഒരേയൊരു ഘടകം ഫ്ലോപ്പ് മാത്രമല്ല. മെമ്മറി ബാൻഡ്‌വിഡ്ത്ത്, ലേറ്റൻസി, മറ്റ് വാസ്തുവിദ്യാ സവിശേഷതകൾ എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഫ്ലോപ്പ് വ്യത്യസ്ത സിസ്റ്റങ്ങളുടെ കമ്പ്യൂട്ടേഷണൽ കഴിവുകൾ താരതമ്യം ചെയ്യുന്നതിനുള്ള ഒരു മൂല്യവത്തായ അടിസ്ഥാനരേഖയാണ്.
ഇന്ത്യ കാലാവസ്ഥാ പ്രവചനത്തിനായി പെറ്റാഫ്ലോപ്പ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നുണ്ടോ?
എൻസിഎംആർഡബ്ല്യുഎഫിൽ 2.8 പെറ്റാഫ്ലോപ്പ് സൂപ്പർകമ്പ്യൂട്ടറായ ‘മിഹിർ’ഉണ്ട്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിലാണ് (ഐഐടിഎം) പിടിഐ പ്രകാരം 4.0 പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറായ ‘പ്രത്യുഷ്’ഉള്ളത്. ഇവ 2018 ൽ ആരംഭിച്ച ഇവ പുതിയ സൂപ്പർ കമ്പ്യൂട്ടർ അനാച്ഛാദനം ചെയ്യുന്നതോടെ ഡീകമ്മീഷൻ ചെയ്യുമെന്ന് മുതിർന്ന എൻസിഎംആർഡബ്ല്യുഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എൻസിഎംആർഡബ്ല്യുഎഫിന് എട്ട് പിഫ്ലോപ്പ് കമ്പ്യൂട്ടിംഗ് പവർ അനുവദിക്കും. ബാക്കി 10 പിഫ്ലോപ്പുകൾ ഐഐടിഎമ്മിലേക്ക് നൽകും.