scorecardresearch
Latest News

കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?

രണ്ടാമത്തെ കോവിഡ്-19 തരംഗം വരുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച തിരിച്ചുവരവ് നടത്തിയ സമയത്താണ്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഒരു പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ ആശങ്ക നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആശങ്കകളുടെ അന്തരീക്ഷം. കോവിഡിന്റെ രണ്ടാമത്തെ തരംഗം മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള പ്രതിഭാസമല്ലെന്നതിന് ഓരോ ദിവസത്തിലും കൂടുതൽ സ്ഥിരീകരണങ്ങൾ വരുന്നു. ആദ്യ തരംഗത്തെ മറികടക്കുന്ന തരത്തിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ ദൈനംദിന നിരക്ക്. ഇത് ഒരു തരംഗത്തേക്കാളും വലുതാണ്, ഒരു സ സുനാമിയാണ്. രണ്ടാമത്തെ കോവിഡ്-19 തരംഗം വരുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച തിരിച്ചുവരവ് നടത്തിയ സമയത്താണ്.

എന്നാൽ ലോക്ക്ഡൗണുകളുടെ ആശങ്ക വീണ്ടും വലുതായിക്കൊണ്ടിരിക്കുമ്പോൾ, രണ്ടാമത്തെ തരംഗം ഈ വീണ്ടെടുക്കലിന് എത്രത്തോളം ഭീഷണിയാവും എന്ന ചോദ്യവും ഉയരുന്നു.

“ആദ്യം, ലോക്ക്ഡൗണുകൾ ആദ്യ തരംഗത്തിനിടയിലുണ്ടായിരുന്നതിനേക്കാൾ വളരെ മെച്ചപ്പെട്ട തരത്തിലാണ്. തിരഞ്ഞെടുത്ത സമ്പർക്ക അധിഷ്ഠിത സേവനങ്ങളെയും ഗതാഗതത്തെയും ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും അവ ശേഷി കുറഞ്ഞ നിലയിൽ പ്രവർത്തിക്കുന്നു. ബാക്കി സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ ബാധിക്കപ്പെടാത്ത നിലയി തുടരണം. – കാർഷിക സംസ്കാരം, വ്യവസായം, നിർമ്മാണം, ആശയവിനിമയം, വ്യാപാരം തുടങ്ങിയ സേവനങ്ങളിൽ പോലും വലിയ പ്രശ്നമുണ്ടാവില്ല,” സാമ്പത്തിക ശാസ്ത്രജ്ഞരായ സോണൽ വർമ്മയും അർദീപ് നന്ദിയും ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

“കണക്കുകൾ സൂചിപ്പിക്കുന്നത് ആകെ സമ്പദ്‌വ്യവസ്ഥയുടെ ആറ് ശതമാനത്തിൽ താഴെയാണ് പുതിയ നിയന്ത്രങ്ങൾ ബാധിക്കാൻ സാധ്യതയുശ്ശ മേഖലകൾ എന്നാണ്,” ലേഖനത്തിൽ പറയുന്നു.

“രണ്ടാമതായി, സ്ഥാപനങ്ങളും ഉപഭോക്താക്കളും പുതിയ സാധാരണ നിലയിലേക്ക് അതിവേഗം പൊരുത്തപ്പെടുകയും കാലക്രമേണ ചലനാത്മകതയും സാമ്പത്തിക പ്രവർത്തനവും തമ്മിലുള്ള ബന്ധം ദുർബലമാവുകയും ചെയ്യുന്നു.”

“പുതുക്കിയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചതിനുശേഷം പുറത്തിറക്കിയ മാർച്ച്, ഏപ്രിൽ തുടക്കത്തിലെ അൾട്രാ-ഹൈ ഫ്രീക്വൻസി ഡാറ്റ ഇത് വലിയ തോതിൽ സ്ഥിരീകരിക്കുന്നതായി തോന്നുന്നു,” അവർ പറയുന്നു. ഊർജ്ജ ആവശ്യകത, ഓസോൺ ഏകാഗ്രത, റെയിൽ‌വേ ചരക്ക് വരുമാനം എന്നിവ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെങ്കിലും ഡ്രൈവിംഗ് തിരക്കും റെയിൽ‌വേ യാത്രക്കാരുടെ വരുമാനവും കുറയുന്നു.

മാത്രമല്ല, വരുന്ന പാദങ്ങളിൽ പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന തരത്തിലുള്ള ചില തിളക്കമുള്ള സൂചനകളുണ്ട്.

ആദ്യം, പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കൂടുതൽ ത്വരിതപ്പെടുത്താൻ സാധ്യതയുണ്ട് – 2021 അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യയുടെ 40-45 ശതമാനം ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുമെന്ന് കണക്കാക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപകമാവുമ്പോൾ, സേവനമേഖലകൾ വീണ്ടെടുപ്പ് നടത്തി ആത്യന്തിക അൺലോക്കിന് സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഒപ്പം, യുഎസിന്റെ നേതൃത്വത്തിൽ രണ്ടാം പാദത്തിൽ ഒരുമിച്ചുള്ള ആഗോള വളർച്ച വീണ്ടെടുക്കൽ ആരംഭിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിൽ ചില പ്രയോജനകരമായ വളർച്ചാ ഫലങ്ങൾ ഉണ്ടാക്കും. വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ കാരണം ചരിത്രപരമായി ഇന്ത്യയുടെ വളർച്ചാ ചക്രം ആഗോള സാമ്പത്തിക രംഗത്തോട് ബന്ധപ്പെട്ടാണുള്ളത്.

ഏറ്റവുമൊടുവിൽ, ഔപചാരിക മേഖലയിലെ ജീവനക്കാരിലും വീടുകളിലുമുള്ള സാധാരണ സാമ്പത്തിക സ്ഥിതിയിലുണ്ടായ പിന്നോട്ടടിയിൽ നിന്നുള്ള സമയമെടുത്ത കരകയറലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

2020-21 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ യഥാർത്ഥ ജിഡിപി വളർച്ച പോസിറ്റീവ് ആയി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കോവിഡിന്റെ മോശമാകുന്ന രണ്ടാമത്തെ തരംഗം സൂചിപ്പിക്കുന്നത്, 2021-22 സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ മുന്നോട്ട് പോക്ക് ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ്. എന്നിരുന്നാലും വർഷം തോറും വളർച്ച ഈ പാദത്തിൽ 30 ശതമാനത്തിന് മുകളിലായിരിക്കുമെന്നും 2021-22 ലെ മൊത്തത്തിലുള്ള വളർച്ച റിസർവ് ബാങ്ക് കണക്കാക്കുന്ന 10.5 ശതമാനത്തിന് മുകളിലാവുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: India economy coronavirus second wave sonal varma aurodeep nandi