scorecardresearch

സർവീസുകൾ വർധിപ്പിക്കാൻ അനുമതിയുണ്ട്, എന്നിട്ടും പറക്കുന്നത് കുറച്ച് വിമാനങ്ങൾ മാത്രം; കാരണം അറിയാം

അനുവദനീയമായതിലും കുറഞ്ഞ ശേഷിയിൽ രാജ്യത്തെ വിമാനക്കമ്പനികൾ സർവീസ് നടത്താനുള്ള കാരണം എന്താണ്?

അനുവദനീയമായതിലും കുറഞ്ഞ ശേഷിയിൽ രാജ്യത്തെ വിമാനക്കമ്പനികൾ സർവീസ് നടത്താനുള്ള കാരണം എന്താണ്?

author-image
WebDesk
New Update
India air travel, India aviation industry, India airlines, India air travel rules, Covid air travel guidelines, Indian Express

ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് ശേഷിയുടെ 80 ശതമാനം സർവീസുകളും നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടും രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ പ്രവർത്തനം അതിലും കുറഞ്ഞ നിലയിലാണ് നടക്കുന്നത്.

Advertisment

ജനുവരി 22 വെള്ളിയാഴ്ച, രാജ്യത്ത് 2211 വിമാനങ്ങൾ ആഭ്യന്തര സർവീസുകൾ നടത്തിയതായും അതിൽ 2,57,613 പേർ യാത്ര ചെയ്തതായുമാണ് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ശനിയാഴ്ച അറിയിച്ചത്. 4421 വിമാന സർവീസുകളാണ് അന്ന് ആകെ നടന്നത്. ആകെ 5,18, 294 പേർ അന്ന് വിമാനത്താവളങ്ങളിലെത്തുകയും ചെയ്തു.

എന്തുകൊണ്ടാണ് സർക്കാർ വിമാന ശേഷി നിയന്ത്രിച്ചത്?

രണ്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം മേയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ തന്നെ ഘട്ടം ഘട്ടമായാണു വിമാന സർവീസുകൾ പുനരാരംഭിക്കുന്ന പ്രക്രിയ പൂർത്തിയാക്കുക എന്ന് വ്യക്തമാക്കിയിരുന്നു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കോവിഡ് വ്യാപനം കുത്തനെ വർധിക്കാൻ കാരണമാവരുതെന്ന് ലക്ഷ്യമിട്ടായിരുന്നു ഒറ്റയടിക്ക് പുനരാരംഭിക്കാതെ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള തീരുമാനം.

Advertisment

Read More From Explained:  സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?

ഇതോടൊപ്പം യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വിവിധ സെക്ടറുകൾ അനുസരിച്ച് സർക്കാർ വിമാന നിരക്കിന് മേൽ, കീഴ് പരിധികളും ഏർപ്പെടുത്തിയിരുന്നു.

ആ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?

തുടക്കത്തിൽ, കോവിഡ് -19 ലോക്ക്ഡൗണിന് മുമ്പ് ഉപയോഗിച്ചിരുന്ന വിമാനങ്ങളിൽ 33 ശതമാനം മാത്രമേ സർവീസ് നടത്താൻ സർക്കാർ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നുള്ളൂ. ഇതിനർത്ഥം ഒരു വിമാനക്കമ്പനി 100 വിമാനങ്ങളായിരുന്നു സർവീസാണ് നടത്തിയിരുന്നതെങ്കിൽ, ആഭ്യന്തര പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ പരമാവധി 33 വിമാനങ്ങൾ മാത്രമേ  പ്രവർത്തിപ്പിക്കാൻ കഴിയൂ. ഈ പരിധി ക്രമേണ 3 3ശതമാനത്തിൽ നിന്ന് 45 ശതമാനം ആയും പിന്നീട് ഘട്ടം ഘട്ടമായി 60ശതമാനവും 70 ശതമാനവും ആയും വർദ്ധിപ്പിക്കുകയും ചെയ്തു. ഡിസംബറിൽ ഇത് 80 ശതമാനം ആയും വർധിപ്പിച്ചു.

കൂടാതെ, ഈ മാസം തുടക്കത്തിൽ ആഭ്യന്തര വിമാന നിരക്കുകളുടെ നിയന്ത്രണം മാർച്ച് 31 വരെ സർക്കാർ നീട്ടിയെങ്കിലും വിമാന ടിക്കറ്റുകളിൽ 20 ശതമാനത്തിൽ മാത്രം മീഡിയൻ നിരക്കിലും കുറച്ച് വിറ്റാൽ മതിയെന്നും വ്യക്തമാക്കി. ഇതിനുമുമ്പ്, 40 ശതമാനം സീറ്റുകളുടെ ടിക്കറ്റെങ്കിലും മീഡിയൻ നിരക്കിന് താഴെയുള്ള വിലയിൽ വിൽക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായിരുന്നു.

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിക്കുമോ?

വിമാന ശേഷിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താനുള്ള ശ്രമം സർക്കാർ ആരംഭിച്ചെങ്കിലും, അന്തിമ തീരുമാനം എപ്പോൾ കൈക്കൊള്ളുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

2020 ജനുവരിയിലെ പ്രതിദിന വിമാന സർവീസുകളുടെ എണ്ണത്തിന്റെ 57 മുതൽ 68 വരെ മാത്രമാണ് ഈ മാസം ഓരോ ദിവസവും സർവീസ് നടത്തിയതെന്നാണ് സിവിൽ വ്യോമയാന മന്ത്രാലയം പറയുന്നത്. നിലവിൽ അനുവദിച്ച 80 ശതമാനം ശേഷിയുടെ അത്രയും സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല എന്നും മന്ത്രാലയത്തിൽ നിന്ന് അറിയാൻ സാധിക്കുന്നു.

വിമാനക്കമ്പനികൾ എങ്ങനെ പ്രതികരിക്കുന്നു?

മഞ്ഞുകാല അവധിക്കാല സീസണിൽ യാത്രക്കാർ കുറയുന്നതിനുള്ള സാഹചര്യം കാരണം മിക്കവാറും എല്ലാ ആഭ്യന്തര വിമാനക്കമ്പനികളും ടിക്കറ്റ് വിൽക്കുന്നതിനും പണം ലഭ്യമാക്കുന്നതനുമായി ഡിസ്കൗണ്ട് വിൽപ്പന ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി ജനുവരിയിലെ വിമാന നിരക്കുകൾ ഡിസംബറിനേക്കാൾ കുറഞ്ഞു.

ഉദാഹരണത്തിന്, ഓൺലൈൻ ട്രാവൽ ഏജൻസി ഇക്സിഗോ നൽകിയ ഡാറ്റ അനുസരിച്ച്, ജനുവരി 8-14 കാലയളവിൽ ദില്ലി- മുംബൈ റൂട്ടിൽ ശരാശരി ടിക്കറ്റ് നിരക്ക് 3,948 രൂപയാണ്. ഇത് ഡിസംബർ 8-14 കാലയളവിലെ 5,129 രൂപയേക്കാൾ 23% കുറവാണ്.

Flight

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: