scorecardresearch

പുതിയ യാത്ര നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെ എങ്ങനെ ബാധിക്കും?

യുകെ, സിംഗപ്പൂർ, ന്യൂസിലൻഡ്, ഒമാൻ, കുവൈത്ത്, യുഎഇ, ഇറാൻ, ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള അവരുടെ പൗരന്മാരൊഴിച്ച് മറ്റെല്ലാ യാത്രക്കാർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

യുകെ, സിംഗപ്പൂർ, ന്യൂസിലൻഡ്, ഒമാൻ, കുവൈത്ത്, യുഎഇ, ഇറാൻ, ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള അവരുടെ പൗരന്മാരൊഴിച്ച് മറ്റെല്ലാ യാത്രക്കാർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

author-image
WebDesk
New Update
Coronavirus, കൊറോണ വൈറസ്, COVID-19,കോവിഡ് 19 ഇന്ത്യ, Covid-19 India Second Wave,ഇന്ത്യ രണ്ടാം തരംഗം, travel restrictions, യാത്ര വിലക്ക്, flight ban, വിമാനം റദ്ധാക്കി, cancelled flights from india, ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്ക്, ie malayalam

ഇറാനും കുവൈത്തും കൂടി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം പതിനൊന്നായി. ഓരോ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ അടുത്തൊരു കോവിഡ് വ്യാപനത്തിൽ നിന്നും രക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിരവധി യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്.

Advertisment

ഏതൊക്കെ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്?

യുകെ, സിംഗപ്പൂർ, ന്യൂസിലൻഡ്, ഒമാൻ, കുവൈത്ത്, യുഎഇ, ഇറാൻ, ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള അവരുടെ പൗരന്മാരൊഴിച്ച് മറ്റെല്ലാ യാത്രക്കാർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ 14 ദിവസങ്ങളിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഫ്രാൻസ് പോലുള്ള മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക തങ്ങളുടെ പൗരന്മാരോട് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നെത്തുന്ന പൗരമാരിൽ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് യുണൈറ്റഡ് എയർലൈൻസ് ഡൽഹിക്ക് പുറത്തേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്?

അമേരിക്കയിലെ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് വെള്ളിയാഴ്ച ഇന്ത്യയിൽ നിന്ന് അമേരിക്കയിലെ ന്യൂയർക്, സാൻ ഫ്രാൻസിസ്‌കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പുതിയ യാത്ര നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട് അധികാരികളുമായി ചർച്ച നടക്കുന്നത് കൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത് എന്നാണ് കമ്പനി പറഞ്ഞത്. എന്നാൽ ഞായറഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി പറഞ്ഞു. ഇവരുടെ മുംബൈയിൽ നിന്നുള്ള സർവിസുകൾ മുൻനിശ്ചയ പ്രകാരം നടക്കുന്നുണ്ട്.

Advertisment

അമേരിക്ക ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കിയിട്ടുണ്ടോ?

ഇല്ല, അമേരിക്ക ഇതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. പക്ഷെ യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ ജനങ്ങളോട് വാക്സിൻ സ്വീകരിച്ചവരായാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലുള്ള യുഎസ് വിദേശ കാര്യമന്ത്രാലയം ഏപ്രിൽ 26 മുതൽ മെയ് 09 വരെയുള്ള വിസ അപ്പോയ്ന്റ്മെന്റുകളും കൂടികാഴ്ചകളും നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പൗരന്മാർക്ക് വേണ്ടിയുള്ള അടിയന്തര സേവനങ്ങൾ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി നടത്തും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: