scorecardresearch

കോവിഡ് ബാധ കുറയുമ്പോഴും രാജ്യത്ത് മരണ സംഖ്യ ഉയരാൻ കാരണം ഇതാണ്

ഈ മാസം ഇതുവരെ 66,866 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്

ഈ മാസം ഇതുവരെ 66,866 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്

author-image
Amitabh Sinha
New Update
Omicron, covid 19, coronavirus, Covid cases Kerala, Omicron cases Kerala, Covid treatment private hospitals Kerala, 50 percent beds in private hospitals for Covid treatment Kerala, Veena George, covid 19 in india, coronavirus in india, covid 19 cases in india, covid 19 deaths in india, covid 19 death cases, covid 19 deaths numbers, coronavirus deaths, coronavirus death numbers in india, coronavirus cases in india, കൊറോണ, കോവിഡ്, കോവിഡ് മരണം, malayalam news, malayalam latest news, latest malayalam news, news in malayalam, latest news in malayalam, Kerala news, Latest Kerala news, Covid news, Latest Covid news, Omicron news, Latest omicron news, indian express malayalam, ie malayalam

ഇന്ത്യയിൽ കോവിഡ് മരണങ്ങളുടെ എണ്ണം ഈ തിങ്കളാഴ്ച ഒരു പുതിയ ഉയരത്തിലെത്തി. രാജ്യത്തുടനീളം 4,329 കോവിഡ് മരണങ്ങൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരാഴ്ച മുമ്പ് മെയ് 11 ന് രേഖപ്പെടുത്തിയ 4,205 മരണങ്ങൾ എന്ന എണ്ണം അന്ന് മറികടന്നു.

Advertisment

കോവിഡ് കേസുകളുടെ പ്രതിദന വർധനവ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ദിവസം കഴിഞ്ഞിട്ട് 12 ദിവസമായി. അതിനുശേഷം കേസുകൾ കുറഞ്ഞുവരികയാണ്. മരണത്തിന്റെ കർവിന് രോഗബാധകളുടേതിനെ അപേക്ഷിച്ച് സാധാരണയായി രണ്ടാഴ്ചത്തെ കാലതാമസം ഉണ്ടെന്നതിനാൽ, മരണസംഖ്യയും കുറച്ച് ദിവസത്തിനുള്ളിൽ കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ, ഈ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്, കാരണം ധാരാളം സംസ്ഥാനങ്ങൾ ഏതാനും ദിവസങ്ങൾ മുൻപോ രണ്ടാഴ്ച വരെ മുമ്പോ ഉള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 1,019 ൽ അധികം മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 289 എണ്ണം ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ സംഭവിച്ചവയായിരുന്നു, 227 എണ്ണം അതിനുമുമ്പുള്ള ആഴ്ചയിലേതും. മറ്റ് 484 മരണങ്ങൾ അതിനും ഒരാഴ്ച മുൻപ് നടന്നതാണ്.

Read More: ഡിആർഡിഒയുടെ പുതിയ കോവിഡ് മരുന്ന്, 2-ഡിജി ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?

Advertisment

മറ്റ് സംസ്ഥാനങ്ങളിലും മുൻ ദിവസത്തെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഭരണപരമായ കാലതാമസമുണ്ട്, അത് ചിലപ്പോൾ ആഴ്ചകളോളം നീളുന്നു. ഉദാഹരണത്തിന് കർണാടക റിപ്പോർട്ട് ചെയ്ത 476 മരണങ്ങളിൽ മാർച്ചിൽ സംഭവിച്ച മരണങ്ങളും ഉൾപ്പെടുന്നു. ഇവയിൽ പലതും ഏപ്രിൽ മുതലുള്ളവയായിരുന്നു.

ഇപ്പോൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിനം ശരാശരി 300 മരണമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചൊവ്വാഴ്ച, ഉത്തരാഖണ്ഡ് പോലുള്ള താരതമ്യേന ചെറിയ സംസ്ഥാനത്ത് 223 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ 80ൽ കൂടുതൽ മുൻ ദിവസങ്ങളിൽ നിന്നുള്ളവരാണ്. പന്ത്രണ്ട് സംസ്ഥാനങ്ങൾ പ്രതിദിനം 100 മരണമോ അതിൽ കൂടുതലോ റിപ്പോർട്ട് ചെയ്യുന്നു.

Read More: വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പരിചരണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ മാസം ആരംഭിച്ചതിനുശേഷം, 66,866 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കോവിഡ് കാരണം ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ മാസമായി മാറി. രോഗബാധകളുടെ എണ്ണത്തിൽ ഏപ്രിൽ ഏറ്റവും മോശം മാസമായിരുന്നു. 70 ലക്ഷത്തിലധികം രോബാധകൾ ആ മാസം കണ്ടെത്തിയിരുന്നു. എന്നാൽ മരണനിരക്കിന്റെ ഏറ്റവും ഉയർന്ന ആഘാതം ഇപ്പോൾ അനുഭവപ്പെടുന്നു. ഏപ്രിലിൽ 49,000 ത്തോളം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മരണസംഖ്യ 85,000ഓളമാണ്. മറ്റേതൊരു സംസ്ഥാനത്തേക്കാളും വളരെ കൂടുതലാണ് അത്. അയൽ സംസ്ഥാനമായ ഗോവയാണ് ജനസംഖ്യയുടെ ആനുപാതികമായി ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. ഗോവയിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ 1,475 മരണങ്ങൾ സ്ഥിരീകരിച്ചു. ഡൽഹിയിൽ 1,301 പേർ മരിച്ചു. ഒരു ദശലക്ഷം ജനസംഖ്യയിൽ ആയിരത്തിലധികം എന്ന നിലക്ക് മരണങ്ങളുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: