/indian-express-malayalam/media/media_files/uploads/2020/10/covid-number.jpg)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല പാശ്ചാത്യ രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ കേസുകൾ കുറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് 50,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 28 ന് ശേഷം ആദ്യമായാണ് ഇത്രയും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
തുടർച്ചയായ 22-ാം ദിവസവും, രോഗം ബാധിച്ചവരെക്കാൾ കൂടുതലായിരുന്നു രോഗമുക്തി നേടിയവരുടെ എണ്ണം. ഇത് രാജ്യത്ത് സജീവമായ കേസുകളിൽ ഗണ്യമായ കുറവിന് കാരണമായി. ശനിയാഴ്ച വരെ 6.68 ലക്ഷം സജീവ കേസുകളാണുള്ളത്. ഒരു മാസം മുമ്പ് ഇത് പത്ത് ലക്ഷത്തിലധികമായിരുന്നു.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം ഹോട്ട്സ്പോട്ടുകളായ മറ്റ് രാജ്യങ്ങളിലേതിനെക്കാൾ കുറവാണ് എന്നതും ആഗോള പ്രവണതയ്‌ക്കെതിരെയാണ്. ഉദാഹരണത്തിന്, അമേരിക്കയിൽ ഒരു ദിവസം 60,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാൻസിൽ 40,000 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലി, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
Read More: അവസരങ്ങളിലും കരുത്തിലും ഇന്ത്യ ചൈനയ്ക്ക് മുകളിലായിരിക്കണം: മോഹൻ ഭാഗവത്
ഇന്ത്യയിൽ, നിലവിലെ കേസുകളുടെ ദിനംപ്രതി എണ്ണം സെപ്റ്റംബർ മൂന്നാം വാരത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കിന്റെ പകുതിയോളം വരും. കേസുകൾ ക്രമാനുഗതമായി കുറയുന്നു. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ശനിയാഴ്ച, പുതിയ കേസുകളിൽ കേരളം വീണ്ടും ഏറ്റവും മുന്നിലെത്തി. ഇതാദ്യമായാണ് മഹാരാഷ്ട്ര അല്ലാതെ മറ്റൊരു സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസമായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ ശനിയാഴ്ച 8,200 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 6,400 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ഘട്ടത്തിൽ, മഹാരാഷ്ട്ര ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മാത്രമായിരുന്നില്ല, ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 40 ശതമാനവും മഹാരാഷ്ട്രയിൽ നിന്നായിരുന്നു. നിലവിൽ അത് 15 ശതമാനത്തിൽ താഴെയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും പശ്ചിമ ബംഗാളിലും കേസുകളുടെ എണ്ണത്തിൽ വലിയ വർധന റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡിന്റെ മൂന്നാമത്തെ തരംഗത്തിനാണ് ഡൽഹി ഇപ്പോർ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 4,000 കേസുകളാണ് ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി പശ്ചിമ ബംഗാളിൽ 4,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുർഗാ പൂജ ഉത്സവങ്ങളാണ് സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ കുതിപ്പിന് കാരണം.
മറ്റ് മിക്ക സംസ്ഥാനങ്ങളിലും, രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. കർണാടകയിലും രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ കേരളത്തിന് സമാനമായോ അല്ലെങ്കിൽ അതിലും ഉയർന്നതോ ആയ സംഖ്യകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എങ്കിൽപ്പോലും കഴിഞ്ഞ ആഴ്ചയിൽ, കർണാടകയിലെ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 5,000 ൽ താഴെയായി. ശനിയാഴ്ച സംസ്ഥാനത്ത് 4,500 ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു, ഓഗസ്റ്റ് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും സമാനമായ പ്രവണതയുണ്ട്. ഇരുസംസ്ഥാനങ്ങളിലും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഒരു ദിവസം മൂവായിരമായി കുറഞ്ഞു. മഹാരാഷ്ട്ര കഴിഞ്ഞാൽ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.
ഛത്തീസ്ഗഢിൽ, സെപ്റ്റംബറിൽ കണ്ട ഞെട്ടിക്കുന്ന എണ്ണത്തിൽ നിന്ന് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു എങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ധാരാളം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മരണ നിരക്കിൽ വർധന രേഖപ്പെടുത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിന്ന് 50 ലധികം കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 1,800 ആണ്.
ശനിയാഴ്ചത്തെ രോഗികളുടെ എണ്ണം കൂടി കണക്കാക്കിയാൽ, ഇന്ത്യയിൽ ഇതുവരെ 78.64 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്, അതിൽ 70.78 ലക്ഷം അഥവാ 90 ശതമാനം പേർ സുഖം പ്രാപിച്ചു. മരണസംഖ്യ ഇപ്പോൾ 1.18 ലക്ഷത്തിലധികമായി.
Read in English: India coronavirus numbers explained, Oct 25: India’s cases decline as global numbers rise
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.