scorecardresearch

Explained: പ്രതിദിന കണക്കിൽ മഹാരാഷ്ട്രയെ മറികടന്ന് കേരളം; മാർച്ചിന് ശേഷം ഇതാദ്യം

ഇന്നലെ കേരളത്തിൽ 11755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മഹരാഷ്ട്രയിൽ 11416 പേർക്കാണ് രോഗബാധ കണ്ടെത്തിയത്

ഇന്നലെ കേരളത്തിൽ 11755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മഹരാഷ്ട്രയിൽ 11416 പേർക്കാണ് രോഗബാധ കണ്ടെത്തിയത്

author-image
WebDesk
New Update
Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

A health worker wearing a personal protective equipment , puts a swab sample into a vial, after collecting it from a lady amidst the spread of the coronavirus disease in Mumbai on Monday. Express Photo by Amit Chakravarty 21-09-2020, Mumbai

ഇന്ത്യയിൽ ഇന്നലെ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. 11,755 പുതിയ കേസുകളാണ് ശനിയാഴ്ച സംസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ് ദേശീയ തലത്തിലും അടയാളപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയേക്കാളും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. മാർച്ചിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കണക്കിൽ ഒരു സംസ്ഥാനം മഹാരാഷ്ട്രയെ മറികടക്കുന്നത്.

Advertisment

ഇന്നലെ കേരളത്തിൽ 11755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മഹാരാഷ്ട്രയിൽ 11416 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഇത്രയും താഴ്ന്ന നിരക്കിലെത്തുന്നത്. പരിശോധനകൾ കുറഞ്ഞ ഒരു ദിവസം മാത്രമാണ് പതിനായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Also Read: കോവിഡ് രോഗികളുട എണ്ണത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറവ്; പുതിയ റെക്കോര്‍ഡ്

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുതിപ്പാണ് കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. ദിവസേനയുള്ള സംഖ്യ ഇതിലും കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. വരും ദിവസങ്ങളിൽ 15000ൽ താഴെ രോഗികളുടെ എണ്ണം നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ 20000 വരെ ആകാമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

Advertisment

publive-image

കഴിഞ്ഞ മൂന്ന് ആഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഒരു ശതമാനത്തിനടുത്ത് വർധനവ് രേഖപ്പെടുത്തുമ്പോൾ കേരളത്തിലത് 3.5 ശതമാനമാണ്.

കര്‍ണാടകയില്‍ 10,517 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 7,00,786 കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 5,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,50,517 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്നലെ 5,245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതോടെ പ്രതിദിന കോവിഡ് കേസുകളിൽ മൂന്ന് സംസ്ഥാനങ്ങളെയാണ് കേരളം ഇന്നലെ മറികടന്നത്.

publive-image

കേരളത്തില്‍ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. ഇന്നലെ ആറു ജില്ലകളില്‍ പ്രതിദിന കണക്ക് ആയിരം മറികടന്നു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയേക്കാൾ അഞ്ച് ലക്ഷം മാത്രം പിറകിലാണ് ഇന്ത്യയിപ്പോൾ. ലോകത്താകമാനം 3.7 കോടി ആളുകളിൽ കോവിഡ് സ്ഥിരീകരിച്ചു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: