/indian-express-malayalam/media/media_files/uploads/2023/07/pm.jpg)
ഇത് ഒരു ഐഎൻആർ-എഇഡി ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിന്റെ വികസനം സാധ്യമാക്കുമെന്ന് ആർബിഐ പറയുന്നു. ഫൊട്ടൊ: ട്വിറ്റർ
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും (യുഎഇ) തമ്മിൽ അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി രൂപയുടെയും യുഎഇ ദിർഹത്തിന്റെയും (എഇഡി) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. "ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം, ഐഎൻആർ (ഇന്ത്യൻ രൂപ), എഇഡി (യുഎഇ ദിർഹം) എന്നിവയുടെ ഉഭയകക്ഷി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക കറൻസി സെറ്റിൽമെന്റ് സിസ്റ്റം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി, ആർബിഐ ജൂലൈ 15 ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
"എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകളും ധാരണാപത്രത്തിൽ ഉൾക്കൊള്ളുന്നു," ആർബിഐ പറഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്.
പ്രവർത്തനം
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനുള്ള ചട്ടക്കൂട് ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (എൽസിഎസ്എസ്) സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. എൽസിഎസ്എസ് സൃഷ്ടിക്കുന്നത് കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും അവരുടെ ആഭ്യന്തര കറൻസികളിൽ ഇൻവോയ്സ് ചെയ്യാനും പണമടയ്ക്കാനും പ്രാപ്തരാക്കും.
ഇത് ഒരു ഐഎൻആർ-എഇഡി ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിന്റെ വികസനം സാധ്യമാക്കുമെന്ന് ആർബിഐ പറയുന്നു. ഈ ക്രമീകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളെയും പണമയക്കലിനെയും പ്രോത്സാഹിപ്പിക്കും. പ്രാദേശിക കറൻസികളുടെ ഉപയോഗം ഇടപാടുകളുടെ ചെലവുകളും ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സമയവും ഒപ്റ്റിമൈസ് ചെയ്യും. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നുള്ള പണമടയ്ക്കൽ ഉൾപ്പെടെ.
ക്രൂഡ് ഓയിലിനും യുഎഇയിൽ നിന്നുള്ള മറ്റ് ഇറക്കുമതികൾക്കും പണം നൽകാൻ ന്യൂഡൽഹി ഈ സംവിധാനം ഉപയോഗിക്കാനാണ് സാധ്യത. നിലവിൽ യുഎസ് ഡോളറിലാണ് വിനിമയം നടത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം ക്രൂഡ് വിതരണം ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമായിരുന്നു യുഎഇ.
പ്രാഥമികമായി റഷ്യയുമായുള്ള വ്യാപാരം ലക്ഷ്യമിട്ട് ആഗോള വ്യാപാരം രൂപയിൽ തീർപ്പാക്കുന്നതിനുള്ള ചട്ടക്കൂട് ആർബിഐ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഇനിയും കൈവരിച്ചിട്ടില്ല.
നീക്കത്തിന്റെ അനന്തരഫലം
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 85 ബില്യൺ ഡോളറായിരുന്നു. ഇന്ത്യൻ കയറ്റുമതിക്കാരുടെ നഷ്ടം പരിമിതപ്പെടുത്തുന്നതിന് രൂപ അധിഷ്ഠിത വ്യാപാരത്തിൽ വിനിമയ നിരക്കിന്റെ അപകടസാധ്യതകൾ തടയുന്നതിനുള്ള മാർഗം രൂപീകരിക്കാൻ ന്യൂഡൽഹി ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ആഗോള ആഘാതങ്ങളിൽ നിന്ന് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ഇൻസുലേറ്റ് ചെയ്യുന്നതിനുള്ള ഒരു മാർഗമായി ഡോളറിന്റെ ആവശ്യം കുറയ്ക്കാനും രൂപയുടെ മൂല്യം അന്തർദേശീയവൽക്കരിക്കാനുള്ള ഇന്ത്യയുടെ നയ ശ്രമത്തിന്റെ ഭാഗമാണ് യുഎഇയുമായുള്ള കരാർ ഒപ്പിടാനുള്ള നീക്കം. റഷ്യയെ കൂടാതെ ആഫ്രിക്ക, ഗൾഫ് മേഖല, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും രൂപയുടെ മൂല്യത്തിൽ വ്യാപാരം നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു.
പ്രാദേശിക കറൻസിയിൽ അന്താരാഷ്ട്ര വ്യാപാരം തീർക്കാനുള്ള ആർബിഐയുടെ പദ്ധതി ഇറക്കുമതിക്കാരെ രൂപയിൽ പണമടയ്ക്കാൻ അനുവദിക്കും. അത് പാർട്നർ രാജ്യത്തിന്റെ കറസ്പോണ്ടന്റ് ബാങ്കിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. അതേസമയം കയറ്റുമതിക്കാർക്ക് നിയുക്ത പ്രത്യേക അക്കൗണ്ടിലെ ബാലൻസുകളിൽ നിന്ന് പണം നൽകും. ഇ-ബിആർസി (ഇലക്ട്രോണിക് ബാങ്ക് റിയലൈസേഷൻ സർട്ടിഫിക്കറ്റ്) ഉപയോഗിക്കാൻ എളുപ്പമാക്കുന്നതിനായി ആർബിഐ എല്ലാ ബാങ്കുകൾക്കും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ നൽകുന്ന പ്രക്രിയയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.