/indian-express-malayalam/media/media_files/2026/01/17/mohanlal-2026-01-17-19-39-35.jpg)
മോഹൻലാൽ
കൊച്ചി: ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിൽ (പരസ്യങ്ങളിൽ) അഭിനയിക്കുന്ന താരങ്ങൾക്ക് ആ ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഗുണനിലവാരത്തിലോ വിശ്വാസ്യതയിലോ ഉള്ള എല്ലാ വീഴ്ചകൾക്കും നിയമപരമായ ബാധ്യതയുണ്ടോ എന്ന വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ച് നടൻ മോഹൻലാൽ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
മോൻസൺ മാവുങ്കലിന്റെ പക്കലുള്ളത് വ്യാജ പുരാവസ്തുക്കളാണെന്ന് അറിഞ്ഞുകൊണ്ടല്ല മോഹൻലാൽ അവിടം സന്ദർശിച്ചതെന്നും, അദ്ദേഹത്തെ ഈ കേസിൽ പ്രതിയാക്കാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു കൊണ്ടാണ് മോഹൻലാലിനെതിരെയുള്ള ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ന്റെ ബെഞ്ച് തള്ളിയത്. തള്ളി.
2019ലെ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, തെറ്റായ വിവരങ്ങൾ നൽകുന്ന പരസ്യങ്ങളിൽ ഏർപ്പെടുന്ന സെലിബ്രിറ്റികൾക്ക് പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഒരു പരസ്യം അല്ലെങ്കിൽ ബ്രാൻഡ് തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് താരത്തിന് വ്യക്തമായ ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ ബാധ്യത നിലനിൽക്കുകയുള്ളൂ.
ഒരു സെലിബ്രിറ്റി ഒരു ഉൽപ്പന്നം പ്രമോട്ട് ചെയ്തു എന്നതുകൊണ്ടുമാത്രം ആ സ്ഥാപനം നടത്തുന്ന എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കും താരം ഉത്തരവാദിയാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ബ്രാൻഡിന്റെ ഭാഗമാകുമ്പോൾ താരങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും എന്നാൽ എല്ലാ വഞ്ചനാക്കുറ്റങ്ങളിലും അവരെ പങ്കാളികളാക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നു.
ജാഗ്രത പാലിക്കണം
താരങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനമുള്ളവരായതിനാൽ, അവർ എൻഡോഴ്സ് ചെയ്യുന്ന ബ്രാൻഡുകളെക്കുറിച്ച് മിതമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ മോൻസൺ മാവുങ്കലിന്റെ കാര്യത്തിൽ, മോഹൻലാൽ ഒരു അതിഥിയായി അവിടെ സന്ദർശനം നടത്തിയതിനെ ഒരു ബ്രാൻഡ് എൻഡോഴ്സ്മെന്റായി കാണാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
Also Read:തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?
മോൻസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച മോഹൻലാൽ അവിടുത്തെ പുരാവസ്തുക്കളെ പ്രശംസിച്ചു സംസാരിച്ചതായും, ഇത് ജനങ്ങൾ മോൻസണെ വിശ്വസിക്കാൻ കാരണമായെന്നും ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ നിയമപരമായി മോഹൻലാലിനെ ഇതിൽ കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെയും നിയമപരമായ ബാധ്യതയെയും കൃത്യമായി വേർതിരിച്ചു കാണുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ പുതിയ നിരീക്ഷണം.
Read More:16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us