ദ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റി (ഇഐയു)ന്റെ ഏറ്റവും പുതിയ ആഗോള ജനാധിപത്യ സൂചിക കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ 2019ലെ സ്ഥിതി വ്യക്തമാക്കുന്നതാണ് ഇഐയുവിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 സ്ഥാനം കൂപ്പുകുത്തിയാണു സൂചികയില്‍ ഇന്ത്യയുടെ നില്‍പ്പ്.

എന്താണു ജനാധിപത്യ സൂചിക

ലോകത്തെ മൊത്തം ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന 165 സ്വതന്ത്ര രാജ്യങ്ങളെയും രണ്ട് പ്രദേശങ്ങളെയും വിലയിരുത്തുന്നതാണ് ജനാധിപത്യ സൂചിക. പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയതാണു ജനാധിപത്യ സൂചിക തയാറാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം എന്നിവയാണു മറ്റു വിഭാഗങ്ങള്‍. പൂജ്യം മുതല്‍ 10 വരെയാണ് ഓരോ വിഭാഗത്തിലുമുള്ള സ്‌കോര്‍.

മൊത്തം സ്‌കോറിനെ അടിസ്ഥാനമാക്കി, രാജ്യങ്ങളെ ‘സമ്പൂര്‍ണ ജനാധിപത്യം’ (എട്ടില്‍ കൂടുതലുള്ള സ്‌കോര്‍ ലഭിച്ചവ), ‘ന്യൂനതയുള്ള ജനാധിപത്യം’ (ആറിനു മുകളിലും എട്ടുവരെയും); ‘ഹൈബ്രിഡ് ഭരണം’ (നാലില്‍ കൂടതലും ആറുവരെയും); അല്ലെങ്കില്‍ ‘സ്വേച്ഛാധിപത്യ ഭരണം’ (നാലോ അതില്‍ കുറവോ) എന്നിങ്ങനെയാണു തരം തിരിക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും മോശപ്പെട്ട വര്‍ഷമാണ് 2109 എന്നാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കുന്നത്.

Gobal Democracy Index, ആഗോള ജനാധിപത്യ സൂചിക, India in Gobal Democracy Index, India's latest position in Democracy Index, ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ, The Economist Intelligence Unit, ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്, Economist’s Democracy Index, ഇക്കണോമിസ്റ്റ് ജനാധിപത്യ സൂചിക, India in Economist’s Democracy Index, ഇക്കണോമിസ്റ്റ് ജനാധിപത്യ സൂചികയിൽ ഇന്ത്യ, Latest Democracy Index, പുതിയ ആഗോള ജനാധിപത്യ സൂചിക,malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

സൂചികയില്‍ ഇന്ത്യ എവിടെ?

സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നിരാശാജനകമാണ്. 10 സ്ഥാനം താഴ്ന്ന് 51-ാമതായാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്. 2017 ല്‍ 42 ഉം 2018 ല്‍ 41 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. 2019 ല്‍ ഇന്ത്യയുടെ മൊത്തം സ്‌കോര്‍ 6.90 ആയി താഴ്ന്നു. 2018 ല്‍ 7.23 ആയിരുന്നു സ്‌കോര്‍. 2006ല്‍ ജനാധിപത്യ സൂചിക ആരംഭിച്ചശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്തവണത്തേത്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ വ്യാപകപ്രതിഷേധത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ആഗോള ജനാധിപത്യ സൂചിക പുറത്തുവന്നിരിക്കുന്നത്.

നാല് വിഭാഗങ്ങളിലെ ഇന്ത്യയുടെ സ്‌കോര്‍ ഇങ്ങനെ: തിരഞ്ഞെടുപ്പ് പ്രക്രിയ-8.67.
സര്‍ക്കാറിന്റെ പ്രവര്‍ത്തനം- 6.79, രാഷ്ട്രീയ പങ്കാളിത്തം-6.67, രാഷ്ട്രീയ സംസ്‌കാരം- 5.63, പൗരസ്വാതന്ത്ര്യം- 6.76.

ഇന്ത്യയ്ക്കു തിരിച്ചടിയായത് എന്ത്?

”ജനാധിപത്യ അധഃപതനത്തിന്റെ പ്രാഥമിക കാരണം രാജ്യത്തെ പൗരസ്വാതന്ത്ര്യങ്ങള്‍ ക്ഷയിക്കുന്നതാണ്,” റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനയുടെ അനുച്ഛേദം 370, 35 എ എന്നിവ റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സംസ്ഥാന വിഭജനത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള വിവിധ സുരക്ഷാ നടപടികള്‍, ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നതിന്റെ ഭാഗമായി അസമില്‍ 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കല്‍ (ദേശീയ രജിസ്റ്ററില്‍) തുടങ്ങിയവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അസമില്‍ പൗരത്വ പട്ടികയ്ക്കു പുറത്തുപോയവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളാണെന്ന കാര്യം ബംഗ്ലാദേശ് സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടെന്നും പൗരത്വ രജിസ്റ്റര്‍ നടപടി മുസ്ലീം വിഭാഗത്തെ ഉന്നം വച്ചുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Gobal Democracy Index, ആഗോള ജനാധിപത്യ സൂചിക, India in Gobal Democracy Index, India's latest position in Democracy Index, ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ, The Economist Intelligence Unit, ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്, Economist’s Democracy Index, ഇക്കണോമിസ്റ്റ് ജനാധിപത്യ സൂചിക, India in Economist’s Democracy Index, ഇക്കണോമിസ്റ്റ് ജനാധിപത്യ സൂചികയിൽ ഇന്ത്യ, Latest Democracy Index, പുതിയ ആഗോള ജനാധിപത്യ സൂചിക,malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

മുമ്പന്‍ നോര്‍വെ; പിന്നില്‍ ഉത്തര കൊറിയ

9.87 സ്‌കോറുമായി സമ്പൂര്‍ണ ജനാധിപത്യം എന്ന വിഭാഗത്തിലുള്ള നോര്‍വെയാണു പട്ടികയില്‍ ഒന്നാമത്. ഐസ്‌ലാന്‍ഡ് (9.58), ന്യൂസിലാന്‍ഡ് (9.26) എന്നീ രാജ്യങ്ങളാണു നോര്‍വെയ്ക്കു പിന്നിലായി പട്ടികയിലുള്ളത്. 22 രാജ്യങ്ങളുള്ള ഈ വിഭാഗത്തില്‍ ജര്‍മനി, യുകെ, ഫ്രാന്‍സ് എന്നിവയും ഇടംപിടിച്ചു.

‘സമ്പൂര്‍ണ ജനാധിപത്യ’ത്തിനു തൊട്ടുതാഴെയുള്ള ‘ന്യൂനതയുള്ള ജനാധിപത്യം’ എന്ന വിഭാഗത്തിലാണു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയും അമേരിക്കയും ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്‌കോര്‍ 6.90 ആണ്.

യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സും പോര്‍ച്ചുഗലും ലാറ്റിനമേരിക്കന്‍ രാജ്യം ചിലിയും ജനാധിപത്യ സൂചികയിലെ സ്ഥാനം മെച്ചപ്പെടുത്തി. എന്നാല്‍ മാള്‍ട്ടയിലെ ജനാധിപത്യം കുറഞ്ഞതായാണു പട്ടിക വ്യക്തമാക്കുന്നത്.

153-ാം സ്ഥാനത്തുള്ള ചൈന സ്വേച്ഛാധിപത്യ ഭരണം ഏറ്റവും താഴ്ന്ന വിഭാഗത്തിലാണ് ഇടംപിടിച്ചത്. പട്ടികയിലെ അവസാന സ്ഥാനക്കാരായ ഉത്തര കൊറിയയും ഇതേവിഭാഗത്തിലാണ്. ചൈനയുടെ സ്‌കോര്‍ 2.26. ഉം ഉത്തര കൊറിയയുടേതു 1.08 ഉം ആണ്.

ഏഷ്യയിൽ മുമ്പന്‍ തായ്‌ലന്‍ഡ്

2018നെ അപേക്ഷിച്ച് 38 റാങ്ക് മുന്നോട്ടു കയറിയ തായ്‌ലന്‍ഡാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. 6.32ല്‍ നിന്ന് തായ്‌ലന്‍ഡിന്റെ സ്‌കോര്‍ 1.69 ഉയര്‍ന്നു. എന്നാല്‍ സിംഗപ്പൂരില്‍ നടപ്പാക്കിയ വ്യാജവാര്‍ത്താ നിയമം രാജ്യത്തെ പൗരസ്വാതന്ത്ര്യം കുറച്ചതായി സൂചിക വ്യക്തമാക്കുന്നു.

സൂചികയില്‍ 108-ാം സ്ഥാനത്തുള്ള പാക്കിസ്താന്‍ ഹൈബ്രിഡ് ഭരണകൂടം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സ്‌കോര്‍- 4.25. ശ്രീലങ്ക 6.27 സ്‌കോറോടെ 69-ാം സ്ഥാനത്തും ബംഗ്ലാദേശ് 5.88 സ്‌കോറുമായി 80-ാം സ്ഥാനത്തുമാണ്.

ശരാശരി ആഗോള സ്‌കോര്‍ 2019 ല്‍ 5.44 ആയി കുറഞ്ഞു. 2006 നു ശേഷമുള്ള ഏറ്റവും മോശം സ്‌കോര്‍ ആണിത്. 2018 ല്‍ 5.48 ആയിരുന്നു സ്‌കോര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook