രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. മാസ്‌ക് ധരിച്ചാണ് ആളുകള്‍ പുറത്തെറങ്ങുന്നത്. സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നിടത്തു വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. വായുമലിനീകരണത്തിന്റെ പ്രധാനകാരണമായി ഉയര്‍ത്തിക്കാണിക്കുന്നത് പഞ്ചാബിലെ പാടങ്ങളില്‍ കൊയ്ത്തിന് ശേഷമുള്ള കച്ചി കത്തിക്കുന്നതാണ്.
വെള്ളിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും കച്ചി കത്തിക്കുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ കെജ്രിവാളിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ശനിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരണവുമായെത്തി. കച്ചി കത്തിക്കുന്നത് മലിനീകരണത്തിന്റെ ആക്കം കൂട്ടുന്നുണ്ടെങ്കിലും അതല്ല പ്രധാന കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യവസായ മലിനീകരണവും ട്രാഫിക്കും അനിയന്ത്രിത നിര്‍മാണവും മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More: ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു, ജനങ്ങളെ മരിക്കാന്‍ വിടുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
പഞ്ചാബിലെയും ന്യൂഡല്‍ഹിയിലെയും നിലവിലെ എയര്‍ ക്വാളിറ്റി ലെവല്‍സ് എന്താണ്?
ഇന്നലെ പഞ്ചാബിലെ പ്രധാന നഗരങ്ങളിലെ എക്യുഐ മോശം, വളരെ മോശം എന്നിങ്ങനെയുള്ള രണ്ട് കാറ്റഗറിയിലായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബിലെ നഗരങ്ങളിലെ എക്യുഐ ഇങ്ങനെയാണ്.
അമൃത്‌സര്‍: 295, ബട്ടിന്‍ഡ: 291, ചണ്ഡീഗഡ്: 254, ജലന്ദര്‍: 317, ലുധിയാന: 337, ഖന്ന: 360, മന്‍ഡി ഗോബിഗാഡ്ഛ 381, പട്ടിയാല: 415, രൂപ്‌നഗര്‍: 275.
എന്നാല്‍ ഡല്‍ഹിയിലേത് അതിവ ഗുരുതര വിഭാഗത്തിലാണ്, 494. വെള്ളിയാഴ്ച ഇത് 500 ആയിരുന്നു.
നവംബര്‍ വരെ പഞ്ചാബില്‍ എത്ര കച്ചി കത്തിക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?
നവംബര്‍ രണ്ട് വരെ മാത്രം പഞ്ചാബില്‍ 25314 ഇടത്ത് പാടങ്ങളില്‍ കച്ചി കത്തിച്ചിട്ടുണ്ട്. ഇതില്‍ 2856 എണ്ണവും ഞായറാഴ്ചയും നാലെണ്ണം ശനിയാഴ്ചയുമാണ്. ഈ കുറഞ്ഞ എണ്ണം കണ്ടെത്തലുകള്‍ക്ക് കാരണം സംസ്ഥാനത്ത് പുകയുടെയും മേഘങ്ങളുടെയും ഇടതൂര്‍ന്ന കവര്‍ ആണ്. ഞായറാഴ്ച ജലന്ധര്‍, ഫത്തേഗഡ് സാഹിബ് ജില്ലകളില്‍ മേഘങ്ങളുണ്ടെന്ന് ലുധിയാനയിലെ പഞ്ചാബ് റിമോട്ട് സെന്‍സിംഗ് സെന്ററിലെ ഡോ. അനില്‍ സൂദ് പറഞ്ഞു. കച്ചികത്തിക്കലുകളുടെ കണക്കെടുക്കുന്നത് സെന്ററാണ്.
ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പഞ്ചാബിന്റെ ഉത്തരവാദിത്തം
രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് പഞ്ചാബ് സ്ഥിതിചെയ്യുന്നത്, അതേസമയം ഹരിയാന പഞ്ചാബിന്റെ തെക്ക്, തെക്ക്-കിഴക്ക് ഭാഗത്തും ദേശീയ തലസ്ഥാനത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തും സ്ഥിതിചെയ്യുന്നു. വിദഗ്ധരുടെ അഭിപ്രായം പ്രകാരം, വര്‍ഷത്തിന്റെ ഈ സമയങ്ങളില്‍, പഞ്ചാബില്‍ നിന്നുമുള്ള കാറ്റ് ഉത്തര ഭാഗത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേക്കാണ് വീശാറ്. അതുകൊണ്ട് തന്നെ ഹരിയാനയ്ക്കും ഡല്‍ഹിയ്ക്കും ഈ കാറ്റ് ലഭിക്കും.
”നിലവില്‍ പഞ്ചാബില്‍ നിന്നുള്ള കാറ്റ് ഉത്തര-പടിഞ്ഞാറ് ദിശയിലേക്കാണ് വീശുന്നത്. രണ്ട് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ശാന്തമായ കാറ്റാണിതെന്നും ചണ്ഡീഗഡ് ഐഎംഡി ഡയറക്ടര്‍ ഡോക്ടര്‍ സുരീന്ദര്‍ പോള്‍ പറയുന്നു. കാറ്റിന്റെ ഈ വേഗതക്കുറവ് മൂലം പഞ്ചാബില്‍ നിന്നുള്ള മലിനമായ വായു കാര്യമായി ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മലിനമായ വായുവിനെ വഹിച്ചുകൊണ്ടുപോകുന്ന കാറ്റ് ഉപരിതല കാറ്റാണ്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു 10-15 മീറ്റര്‍ ഉയരത്തിലാണിത് വീശുക. എന്നാല്‍ പഞ്ചാബില്‍ ഉപരിതലത്തില്‍നിന്നു രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പോലും കാറ്റ് വീശുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.
പിന്നെ എന്തുകൊണ്ടാണ് പഞ്ചാബിലെ മലിനീകരണവും കൂടുന്നത്?
പഞ്ചാബിനെ മലീനീകരണത്തിന്റെ കാരണക്കാരാക്കാന്‍ സാധിക്കില്ല. ശൈത്യകാലത്തോടെ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും പഞ്ചാബിലും ഹരിയാനയിലും പാടങ്ങളില്‍ കച്ചി കത്തിക്കുന്നത് സ്വാഭാവികം മാത്രമാണ്. വായുവില്‍ ഈര്‍പ്പമുണ്ടാകുന്നതിനാല്‍ കാറ്റ് കുറയുന്ന സമയമാണിത്. കച്ചി കത്തിക്കുന്നതിലെ പുകയും വാഹനങ്ങളും വ്യവസായ ശാലകളും സൃഷ്ടിക്കുന്ന മലിനീകരണവും എയര്‍ ലോക്കിങ്ങിന് കാരണമാകും. ഇത് മഴ മൂലമോ വേഗതയുള്ള കാറ്റ് മൂലമോ ആണ് മാറുക.
മഴയുടെയോ വേഗത്തിലുള്ള കാറ്റിന്റെയോ അഭാവം വായുവില്‍ മലിനീകരണം അടിഞ്ഞുകൂടുന്നതിനും രാവിലെയും വൈകുന്നേരവും ദൃശ്യപരത 1000 മീറ്ററിലും കുറവുമാക്കുന്നു.
മലിനമായ വായുവിന് നീങ്ങാന്‍ ടര്‍ബുലന്‍സും വെര്‍ട്ടിക്കള്‍ മോഷനും വേണ്ടതുണ്ട്. അത് ഇപ്പോള്‍ നടക്കുന്നില്ല. പഞ്ചാബിലെ മലിന വായു അധികം സഞ്ചരിക്കുന്നുമില്ല. അതുകൊണ്ടാണ് ഇവിടുത്തെ എക്യുഐ ലെവല്‍ കുറവെന്നും ഡോക്ടര്‍ പോള്‍ പറയുന്നു. കച്ചി കത്തിക്കുന്നത് മാത്രമാണ് കാരണമെങ്കില്‍ പഞ്ചാബായിരിക്കും ഡല്‍ഹിയേക്കാള്‍ വായു മലിനീകരണം നേരിടുന്നതുണ്ടാവുകയെന്നും വിദഗ്ധര്‍ പറയുന്നു.