scorecardresearch

IATA Travel Pass: എന്താണ് അയാട്ട ട്രാവൽപാസ്? വിമാനയാത്രക്കുള്ള ഡിജിറ്റൽ രേഖയെക്കുറിച്ച് അറിയേണ്ടതെല്ലാം

IATA’s travel pass: ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ബ്രിട്ടീഷ് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി നിരവധി വിമാനക്കമ്പനികൾ ഇതിന്റെ ഭാഗമായിട്ടുണ്ട്

IATA’s travel pass: ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ബ്രിട്ടീഷ് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി നിരവധി വിമാനക്കമ്പനികൾ ഇതിന്റെ ഭാഗമായിട്ടുണ്ട്

author-image
WebDesk
New Update
Coronavirus, Coronavirus vaccine passports, IATA travel pass, what is iata travel pass, Spicejet IATA travel pass, ഐഎടിഎ, അയാട്ട, അയാട, ട്രാവൽപാസ്,Singapore Airlines, Qatar Airways, Emirates, Etihad, British Airways, Air France, Virgin Atlantic, Swiss Air, Thai Air, spicejet, indigo, ie malayalam

IATA Travel Pass- ഇൻഡിഗോയ്ക്ക് പിറകെ, ചിലവ് കുറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും അടുത്തയാഴ്ച മുതൽ അയാറ്റയുടെ (IATA) യാത്രാ പാസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.

Advertisment

ആഗസ്റ്റ് 23 മുതൽ, സ്പൈസ് ജെറ്റിന്റെ മുംബൈ-മാലി റൂട്ടിലെ വിമാനങ്ങളിലെ യാത്രക്കാർക്ക് അവരുടെ വാക്സിനേഷൻ നില വ്യക്തമാക്കാൻ അയാറ്റയുടെ യാത്രാ പാസ് ഉപയോഗിക്കാനാകും.

ഒരു മൊബൈൽ ആപ്പ് ആയിരിക്കും ട്രാവൽ പാസ്. കോവിഡ് -19 ടെസ്റ്റുകൾ, വാക്സിനേഷൻ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ പോലെ സർക്കാരുകൾ വിമാന യാത്രക്കായി ആവശ്യപ്പെടുന്ന രേഖകൾ ഈ ആപ്പിൽ സംരക്ഷിച്ച് വയ്ക്കാനും വേണ്ടപ്പോൾ ഹാജരാക്കാനും കഴിയും.

അയാട്ട ട്രാവൽ പാസ് ഉപയോഗിച്ച് യാത്രക്കാർക്ക് പരിശോധനാ ഫലങ്ങളോ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളോ സുരക്ഷിതമായി അയച്ചുകൊടുക്കാൻ അംഗീകൃത ലാബുകൾക്കും ടെസ്റ്റ് സെന്ററുകൾക്കും കഴിയും.

അത്തരമൊരു സേവനത്തിന്റെ ആവശ്യം

Advertisment

കോവിഡ് -19 ന് ശേഷം അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുമ്പോൾ, നിരവധി പ്രദേശങ്ങളിൽ പ്രവേശന അനുമതി ലഭിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ, കോവിഡ് 19 ആർടി-പിസിആർ ടെസ്റ്റുകൾ, മറ്റ് ആരോഗ്യ രേഖകൾ എന്നിവ ആവശ്യമായി വരുന്നു.

Read More: പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നയമായി; അറിയാം സവിശേഷതകള്‍

ടെസ്റ്റുകളുടെയോ വാക്സിനേഷനുകളുടെയോ ആധികാരികത അധികൃതർക്ക് പരിശോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അയാട്ട ട്രാവൽ പാസ് പോലുള്ള ഡിജിറ്റൽ പാസ്പോർട്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകാനും യാത്രക്കാർ യാത്രക്ക് വേണ്ട മുൻകൂർ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഇത്തരം ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കഴിയും.

വിമാനക്പകമ്പനികൾക്കും സർക്കാർ അധികൃതർക്കും മുൻപാകെ എന്തെല്ലാം വിവരങ്ങൾ സമർപ്പിക്കണം എന്ന വിവരങ്ങളും ഈ ആപ്പിലുണ്ടാവും. യാത്രക്കാർക്ക് എവിടെ പരിശോധന നടത്താം എന്നതടക്കമുള്ള വിവരങ്ങളും ഇത്തരത്തിൽ ലഭ്യമകും.

അയാറ്റ് ട്രാവൽ പാസിൽ ഉൾപ്പെട്ടുള്ള മറ്റ് വിമാനക്കമ്പനികൾ

ഇൻഡിഗോയ്ക്കും സ്പൈസ് ജെറ്റിനും പുറമെ, സിംഗപ്പൂർ എയർലൈൻസ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ബ്രിട്ടീഷ് എയർവേസ്, എയർ ഫ്രാൻസ്, വിർജിൻ അറ്റ്ലാന്റിക്, സ്വിസ് എയർ, തായ് എയർ തുടങ്ങി നിരവധി ആഗോള വിമാനക്കമ്പനികൾ അയാറ്റ ട്രാവൽ പാസ് ഉദ്യമത്തിൽ ഭാഗമായിട്ടുണ്ട്.

Read More: രണ്ട് വാക്സിനുകൾ മിക്സ് ചെയ്യാമോ? ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് എന്താണ്?

അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സമീപമുള്ള പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വിവിധ ലാബുകളും അയാറ്റയുടെ ട്രാവൽ പാസ് നെറ്റ്‌വർക്കിൽ ചേർന്നിട്ടുണ്ട്. ഇന്ത്യയിൽ, അപ്പോളോ ഹോസ്പിറ്റൽസ് ഈ നെറ്റ്‌വർക്കിൽ ചേർന്നു. വ്യാഴാഴ്ച സ്പൈസ് ജെറ്റ് അതിന്റെ ഹെൽത്ത് കെയർ യൂണിറ്റ് പ്രഖ്യാപിച്ചിരുന്നു. സ്പൈസ്ഹെൽത്ത് എന്ന് പേരിട്ട ഈ ഹെൽത്ത് കെയർ യൂണിറ്റും അയാറ്റ ട്രാവൽപാസ് പദ്ധതിയിൽ ഭാഗമായിട്ടുണ്ട്.

Flight

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: