/indian-express-malayalam/media/media_files/uploads/2020/12/voter-ID.jpg)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ ഇലക്ട്രോണിക് രൂപത്തിലാക്കാനുള്ള തീവ്രശ്രമിത്തിലാണ്. അതായത് വിമാനയാത്രയ്ക്ക് മുന്നോടിയായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഇലക്ട്രോണിക് ബോർഡിങ് പാസ് പോലെ ഫോണിൽ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് ഉടൻ കൊണ്ടുപോകാൻ കഴിയും.
വോട്ട് രേഖപ്പെടുത്താനുൾപ്പടെ പോകുമ്പോൾ ഹാജരാക്കേണ്ട തിരിച്ചറിയൽ രേഖ കാർഡ് രൂപത്തിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന് മറ്റൊരു മാർഗമെന്ന നിലയ്ക്കാണ് പുതിയ നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലെത്തിയിരിക്കുന്നത്.
വോട്ടർ തിരിച്ചറിയൽ കാർഡിന്റെ സോഫ്റ്റ് കോപ്പി ലഭിക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?
ഈ സൗകര്യം ലഭിക്കുന്നതിന് അർഹരായ വോട്ടർക്ക് മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ വോട്ടർ പട്ടികയിൽ പേരു ചേർക്കുമ്പോൾ നൽകണം.
ഇത്തരത്തിൽ വോട്ടർ പട്ടികയിൽ അവരുടെ പേര് ചേർത്തു കഴിഞ്ഞാൽ അവരെ അത് എസ്എംഎസ് അഥവ ഇമെയിൽ വഴി അറിയിക്കും. പിന്നീട് ഒടിപി(ഒറ്റത്തവണ പാസ്‌വേർഡ്) ഉപയോഗിച്ച് വോട്ടർക്ക് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.
ഡിജിറ്റൽ വോട്ടർ കാർഡ് എങ്ങനെയായിരിക്കും?
നിലവിലുള്ള കാർഡ് രൂപത്തിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കില്ല ഡിജിറ്റൽ വോട്ടർ ഐഡി. പിഡിഎഫ് ഫയൽ ആയി ലഭിക്കുന്ന വോട്ടർ ഐഡി ഒരാളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ഇതിൽ വോട്ടറുടെ എൻറോൾമെന്റ് വിവരങ്ങളടങ്ങുന്ന ക്യൂആർ കോഡും ഉണ്ടായിരിക്കും.
എന്തുകൊണ്ട് ഇത്തരത്തിലൊരു നിർദേശം കമ്മിഷൻ അംഗീകരിക്കുന്നു
ഡിജിറ്റൽ വോട്ടർ തിരിച്ചറിയൽ കാർഡ് എത്തിക്കഴിഞ്ഞാൽ നിലവിലുള്ളതുപോലെ കാർഡ് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ ചെലവ് കുറയ്ക്കാൻ കമ്മിഷന് സാധിക്കും. ഇത് വോട്ടർമാർക്കും ഗുണം ചെയ്യും. അവർക്ക് അനായാസേന എപ്പോൾ വേണമെങ്കിലും രേഖ കാണിക്കാൻ സാധിക്കും.
എപ്പോൾ മുതൽ ഡിജിറ്റൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ലഭ്യമായി തുടങ്ങും?
നിലവിൽ നിർദേശമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള ആശയത്തിന് അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് അടുത്ത വർഷം കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതിച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിജിറ്റൽ വോട്ടർ തിരിച്ചറിയൽ കാർഡ് ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.