Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

രഹാനെയുടെ നായകത്വം കോഹ്‌ലിയുടേതിൽ നിന്നും വ്യത്യസ്തമാകുന്നതെങ്ങനെ?

104 റൺസുമായി ക്രീസിൽ തുടരുന്ന രഹാനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ഓസ്ട്രേലിയ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറും മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നായകൻ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച ലീഡിലേക്ക് മുന്നേറുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന നിലയിലാണ്. 82 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 104 റൺസുമായി ക്രീസിൽ തുടരുന്ന രഹാനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ഓസ്ട്രേലിയ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറും മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു. ബാറ്റ്സ്മാന്റെ റോളിൽ മാത്രമല്ല നായകനായും മെൽബണിൽ രഹാനെയുടെ മികവ് തെളിയിക്കാൻ അദ്ദേഹത്തിനായി.

ഫീൽഡിലെ ശാന്തതയും സഹതാരങ്ങളിലുള്ള വിശ്വാസവും അവർക്ക് നൽകുന്ന പ്രോത്സാഹനവും എല്ലാം നായകത്വത്തിൽ രഹാനെയെ കോഹ്‌ലിയിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു.

അശ്വിനിൽ അർപ്പിച്ച വിശ്വാസം

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് രഹാനെ അശ്വിന് പന്തേൽപ്പിക്കുന്നത്. ഒരു ഇടംകയ്യൻ ക്രീസിലുള്ളപ്പോൾ രഹാനെയുടേത് ബുദ്ധിപരമായ തീരുമാനമായിരുന്നു. ന്യൂബോളിൽ അശ്വിന് താളെ കണ്ടെത്താൻ കഴിയുമെന്നതും രഹാനെയെ ആ തീരുമനത്തിലെത്തിച്ചു. നായകന്റെ കണക്ക് കൂട്ടൽ പിഴച്ചില്ല, ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് മേൽ വ്യക്തമായ ആധിപത്യം നേടാൻ അശ്വിന് സാധിച്ചു. ആദ്യ സ്‌പെല്ലിൽ തന്നെ മാത്യു വെയ്ഡിനെയും സ്റ്റീവ് സ്‌മിത്തിനെയും അശ്വിൻ കൂടാരം കയറ്റി.

അതേസമയം അഡ്‌ലെയ്ഡിൽ അശ്വിനെ കോഹ്‌ലി ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കാം. ഡേ-നൈറ്റ് മത്സരത്തിൽ നാലാം ബോളറായിട്ടായിരുന്നു അശ്വിനെത്തിയത്. സാധാരണ അശ്വിനെ കോഹ്‌ലി ആദ്യ ഓവറുകളിൽ ഉപയോഗിക്കാറെയുള്ളു.

വ്യത്യസ്തമായ ഹഡിൽ

മെൽബണിലെ ആദ്യ സെഷന് ഇന്ത്യൻ ടീം കളത്തിലിറങ്ങിയപ്പോൾ വ്യത്യസ്തമായൊരു ഹഡിലാണ് നടന്നത്. നായകൻ രഹാനെ സംസാരിച്ചതിന് ശേഷം അദ്ദേഹം ടീമിലെ മുതിർന്ന താരം അശ്വിനും അവസരം നൽകി. കോഹ്‌ലിയുടെ കീഴിലുള്ള ഇന്ത്യൻ ടീം ഹഡിലുകൾ ഒരു ഏകമാനമാണ്, അവിടെ നായകൻ മാത്രമാണ് പ്രധാന പ്രഭാഷകൻ.

നീളൻ സ്‌പെല്ലുകൾ

മെൽബണിൽ നീളൻ സ്‌പെല്ലുകളാണ് രഹാനെ ബോളർമാർക്ക് നൽകിയത്. ബുംറ ആദ്യ സ്‌പെല്ലിൽ അഞ്ചും ഉമേഷ് യാദവ് ആറും ഓവറുകൾ എറിഞ്ഞു. അശ്വിന് ലഭിച്ചത് 12 ഓവറുകളാണ്. അരങ്ങേറ്റക്കാരൻ സിറാജ് ആദ്യ സ്‌പെല്ലിൽ എറിഞ്ഞത് ആറ് ഓവറുകളാണ്. കോ‌ഹ്‌ലി ഇക്കാര്യത്തിൽ പിന്നിലാണ്. വിക്കറ്റ് വീഴത്ത സാഹചര്യത്തിൽ പലപ്പോഴും ഒരു ഓവറൊക്കെ വെച്ച് മാത്രമാണ് ബോളർമാർക്ക് നൽകാറുള്ളത്.

ശാന്തനായ നായകൻ

എം.എസ് ധോണി കളിക്കളത്തിലെ ശാന്തത എന്താണെന്ന് ക്രിക്കറ്റ് ആരാധകരെ പഠിപ്പിച്ചിട്ടുള്ളതാണ്. അതിന്റെ മറ്റൊരു പതിപ്പാണ് അജിങ്ക്യ രാഹനെ. താരങ്ങളിൽ ഒരു തരത്തിലുള്ള നിരാശയും സമ്മർദ്ദവും നൽകാതെയുള്ള തന്ത്രങ്ങൾ. എന്നാൽ ഇവരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് കോഹ്‌ലി. അഗ്രസീവ്‌നെസാണ് കോഹ്‌ലിയിലെ പ്രധാന സ്വഭാവ സവിശേഷത.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: How was captain ajinkya rahane different from virat kohli

Next Story
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിവസം ഇന്ന്; അറിയേണ്ടതെല്ലാംceo.kerala.gov.in/electoralrolls.html, ceo.kerala.gov.in, voterportal.eci.gov.in, http://ceo.kerala.gov.in/electoralrolls.html, http://ceo.kerala.gov.in, https://voterportal.eci.gov.in, https://ceo.kerala.gov.in, Kerala Election 2021, Kerala Assembly Election, Assembly Election, Kerala Election, How to register for Voters list, How to register in Voters list, Voters list Registration Time limit, Voters list registration website, kerala, Kerala Assembly Election 2021, Assembly Election 2021, Voters list, Voter Registration, Voters list Correction, വോട്ടർ പട്ടിക, വോട്ടർ പട്ടികയിൽ പേര്, വോട്ടർ പട്ടികയിൽ എങ്ങനെ പേര് ചേർക്കാം, വോട്ടർ പട്ടികയിൽ എന്ന് വരെ പേര് ചേർക്കാം, വോട്ടർ പട്ടിക തിരുത്തൽ, തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, നിയമസഭ തിരഞ്ഞെടുപ്പ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com