scorecardresearch

വ്യാജ വിരലടയാള തട്ടിപ്പ്; യുഐഡിഎഐയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗമെങ്ങനെ?

ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ സിലിക്കൺ ഉപയോഗിച്ച് വ്യാജ വിരലടയാളം സൃഷ്ടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി

ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ സിലിക്കൺ ഉപയോഗിച്ച് വ്യാജ വിരലടയാളം സൃഷ്ടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി

author-image
Soumyarendra Barik
അപ്‌ഡേറ്റ് ചെയ്‌തു
New Update
uidai|artificial intelligence|payment

എഇപിഎസ് ഉപഭോക്തൃ അടിത്തറയുടെ വലിയൊരു ഭാഗം ഗ്രാമപ്രദേശങ്ങളിലാണെന്ന വസ്തുത പ്രശ്നം സങ്കീർണ്ണമാകുന്നു

ആധാർ പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റ് സംവിധാനവുമായി (എഇപിഎസ്) ബന്ധപ്പെട്ട കൂടുതൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കേസുകൾ​ പരിമിതപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സമീപിക്കുന്നു.

Advertisment

തട്ടിപ്പുകൾ കുറയ്ക്കാനുള്ള ശ്രമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സംവിധാനങ്ങളിലേക്കാണ് യുഐഡിഎഐ തിരിയുന്നത്. വികസിക്കുന്ന സാങ്കേതികവിദ്യകളും വിരലടയാളവും മുഖം തിരിച്ചറിയലും ഇതിൽ ഉൾപ്പെടുന്നു.

ആധാർ ഒതന്റിക്കേഷൻ വേളയിൽ വ്യാജ വിരലടയാളം ഉപയോഗിച്ചുള്ള എഇപിഎസ് തട്ടിപ്പുകൾ തടയുന്നതിനായി യുഐഡിഎഐ ഒരു ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഫിംഗർ മിനിട്ടിയേ റെക്കോർഡ് പുറത്തിറക്കിയതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് തിങ്കളാഴ്ച (ജൂലൈ 31) പാർലമെന്റിനെ അറിയിച്ചു. ഫിംഗർ ഇമേജ് റെക്കോർഡ് (FMR-FIR)മോഡൽ, ആധികാരികത ഉറപ്പാക്കൽ പ്രക്രിയയിൽ ക്ലോൺ ചെയ്ത വിരലടയാളത്തെ കണ്ടെത്താൻ കഴിയും.

ഈ വർഷം മേയ് മാസത്തിൽ, എയർടെൽ പേയ്‌മെന്റ് ബാങ്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് ഇത്തരം ഇടപാടുകൾക്കായി മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷൻ നടപടി പുറത്തിറക്കി. യുഐഡിഎഐയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ആധാർ ഫിംഗർപ്രിന്റ് സാങ്കേതികവിദ്യ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

Advertisment

ഈ വർഷം ഫെബ്രുവരിയിലാണ് ഈ സാങ്കേതികവിദ്യ പുറത്തിറക്കിയത്. ലഭിച്ച വിരലടയാളത്തിന്റെ ലൈവ്‌നെസ് പരിശോധിക്കാൻ ഫിംഗർ മിനിട്ടിയയും ഫിംഗർ ഇമേജും സംയോജിപ്പിച്ച് ഉപയോഗിക്കുന്നു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ സിലിക്കൺ ഉപയോഗിച്ച് വ്യാജ വിരലടയാളം സൃഷ്ടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇത് നടപ്പാക്കിയത്.

എഇപിഎസ് ഉപഭോക്തൃ അടിത്തറയുടെ വലിയൊരു ഭാഗം ഗ്രാമപ്രദേശങ്ങളിലാണെന്ന വസ്തുത പ്രശ്നം സങ്കീർണ്ണമാകുന്നു. ഫലത്തിൽ, വിരലടയാളം യഥാർത്ഥത്തിൽ ഒരു വ്യക്തിയിൽനിന്നാണോ അതോ അതോ ക്ലോൺ ചെയ്തതാണോ എന്ന് തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയ്ക്ക് കഴിയും.

പേയ്‌മെന്റ് തട്ടിപ്പുകൾ വർധിക്കുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2020-21 സാമ്പത്തിക വർഷത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, അഴിമതി, വിവിധ തരത്തിലുള്ള തട്ടിപ്പുകൾ തുടങ്ങി 2.62 ലക്ഷം സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ൽ ഇത് 6.94 ലക്ഷമായി ഉയർന്നുവെന്ന് ബിജെപി എംപി ജയന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഡാറ്റ ഉദ്ധരിച്ച്, പേയ്‌മെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. 2021 സാമ്പത്തിക വർഷത്തിൽ, അത്തരം തട്ടിപ്പുകളുടെ എണ്ണം 700,000 ത്തിൽ കൂടുതലായിരുന്നു. ഇത് 2023 സാമ്പത്തിക വർഷമായപ്പോഴേക്കും 20 ദശലക്ഷത്തിനടുത്തായി വർധിച്ചു.

എന്നിരുന്നാലും, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പരിമിതമായ അവബോധം കാരണം, ഗണ്യമായ ഒരു വിഭാഗം ആളുകൾ ഇത് അധികാരികളെ അറിയിക്കുന്നില്ലെന്ന് കമ്മിറ്റി പറഞ്ഞു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4സി) സമർപ്പിച്ച വിവരമനുസരിച്ച്, 2022ൽ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6,94,424 പരാതികളിൽ 2.6 ശതമാനം കേസുകളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

2021 നവംബറിനും 2023 മാർച്ചിനും ഇടയിൽ എഇപിഎസുമായി ബന്ധപ്പെട്ട രണ്ടായിരത്തിലധികം പരാതികൾ ആർബിഐയുടെ ഓംബുഡ്‌സ്മാന്റെ ഓഫീസുകളിൽ ലഭിച്ചതായി ഭഗവത് പാർലമെന്റുമായി പങ്കിട്ട വിശദാംശങ്ങൾ വെളിപ്പെടുത്തി.

സാങ്കേതിക വിദ്യകൊണ്ട് മാത്രം തട്ടിപ്പ് പ്രശ്നം പരിഹരിക്കാൻ കഴിയുമോ?

സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സാങ്കേതിക നടപടികൾ വിന്യസിക്കുന്നതിന് അതിന്റേതായ പരിമിതികളുണ്ട്. ഉദാഹരണത്തിന്, പേയ്‌മെന്റ് വിതരണ ശൃംഖലയിലെ ഒരു പ്രധാന അംഗമായ ബിസിനസ് കറസ്‌പോണ്ടന്റ് കുറ്റവാളിയാകുന്നതിനാൽ എഇപിഎസുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകൾ തടയുന്നതിൽ അവർ പരാജയപ്പെട്ടു.

മൈക്രോ എടിഎം പോലെ പ്രവർത്തിക്കുന്ന ഒരു ബയോമെട്രിക് പോയിന്റ് ഓഫ് സെയിൽ (പിഐഎസ്) മെഷീൻ ഘടിപ്പിച്ചിട്ടുള്ള അനൗപചാരിക ബാങ്ക് ഏജന്റാണ് ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി). വ്യക്തികൾക്ക് പണം ആവശ്യമാണെങ്കിൽ, ഇവവയിൽനിന്നു അത് എടുക്കാനാകും. ഉദാഹരണത്തിന് 500 രൂപ ആവശ്യമുണ്ടെങ്കിൽ, അവർ അവരുടെ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വിവരങ്ങളോടൊപ്പം അവരുടെ ബാങ്ക് വിവരങ്ങളും ബിസിക്ക് നൽകണം. ബിസി അവർക്ക് പണം നൽകും.

എന്നാൽ, ബിസികൾ തങ്ങളുടെ പക്കലുള്ള തുക തെറ്റായി ചിത്രീകരിക്കുന്നു. ഉയർന്ന തുക എടുക്കുകയും അതിൽനിന്നു ആവശ്യമായ വ്യക്തിയ്ക്ക് കുറച്ച് പണം മാത്രം നൽകുകയും ചെയ്യുന്നു. സംശയിക്കാത്ത വ്യക്തികൾ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, ഓരോ ഇടപാടിന് ശേഷവും ബിസി ജനറേറ്റ് ചെയ്യേണ്ട ഒരു രസീത് ആവശ്യപ്പെടുന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ല. ഫിംഗർപ്രിന്റ് ക്ലോണിങ്ങിന്റെ ഉദാഹരണങ്ങളും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ, ഹരിയാന പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം എഇപിഎസ് സിസ്റ്റത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സൈബർ കുറ്റവാളികൾ സിസ്റ്റത്തിൽ നിന്ന് ആളുകളുടെ സുപ്രധാന വിവരങ്ങൾ സൈഫോൺ ചെയ്തും സർക്കാർ വെബ്സൈറ്റ് രേഖകളിൽ ലഭ്യമായ വിരലടയാളം ക്ലോൺ ചെയ്തും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു. അക്കാലത്ത്, എഇപിഎസുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നാനൂറിലധികം പരാതികൾ ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ സെൽ പരിശോധിച്ചിരുന്നു.

Explained Aadhaar Card Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: