scorecardresearch

ട്രംപിന്റെ 25 ശതമാനം താരിഫ് പ്രഖ്യാപനം എങ്ങനെ ഇന്ത്യയെ ബാധിക്കും?

ഇന്ത്യയ്ക്ക് 25ശതമാനം താരിഫ് ഏർപ്പെടുത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കും? എതെല്ലാം വ്യവസായങ്ങളെ ഈ നടപടി തളർത്തും? പരിശോധിക്കാം

ഇന്ത്യയ്ക്ക് 25ശതമാനം താരിഫ് ഏർപ്പെടുത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കും? എതെല്ലാം വ്യവസായങ്ങളെ ഈ നടപടി തളർത്തും? പരിശോധിക്കാം

author-image
WebDesk
New Update
explained

ട്രംപിന്റെ 25 ശതമാനം താരിഫ് പ്രഖ്യാപനം എങ്ങനെ ഇന്ത്യയെ ബാധിക്കും?

ഇന്ത്യയ്ക്ക് 25ശതമാനം താരിഫ് ഏർപ്പെടുത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. ഉയർന്ന താരിഫ് നിരക്ക് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല. ഒപ്പം, ദീർഘനാളായി ചർച്ചയിലുള്ള ഇന്ത്യ- യു.എസ്. വ്യാപാര ചർച്ചയെ ഇത് വഴിമുട്ടിക്കുന്നതാണ്. 

Advertisment

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചു.

Also Read:വന്ദേ ഭാരത് ട്രെയിനുകൾക്ക് വേഗത കുറയുന്നു; ഇതാണ് കാരണമെന്ന് റെയിൽവേ മന്ത്രി

സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നു. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.

Advertisment

അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് നേരത്തെ രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ സ്‌കോട്ട്ലൻഡിലെ തന്റെ ഗോൾഫ് കോഴ്സിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുവെയായിരുന്നു ട്രംപിന്റെ പ്രതികരണം. 

അധിക ചുങ്കത്തിന്റെ അനന്തരഫലങ്ങൾ

ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളിൽ ഒന്ന് ആരോഗ്യ മേഖലയുടെ ആവശ്യ വസ്തുക്കളാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലൗസുകൾ, ബാൻഡേജുകൾ, ഫേസ് മാസ്‌കുകൾ, സർജിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അമേരിക്കയിൽ ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം നൽകേണ്ടിവരും. ആഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങൾക്കും മുത്തുകൾക്കും കരകൗശല വസ്തുക്കൾക്കും ഇറക്കുമതി തീരുവ ബാധകമാകും. ഇന്ത്യൻ നിർമ്മിത വാഹനങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നതിനാൽ ടാറ്റ അടക്കമുള്ള വൻകിട കമ്പനികളിലെ തൊഴിലാളികൾ ആശങ്കയിലാണ്.

Also Read:രണ്ട് സഹോദരന്മാർക്ക് ഒരു വധു; ബഹുഭർതൃത്വം അനുവദനീയമാണോ? നിയമം പറയുന്നത് ഇങ്ങനെ

ഇന്ത്യയെ ബാധിക്കുന്ന മറ്റൊരു പ്രധാന വ്യവസായം വസ്ത്ര വിപണിയാണ്. ഇന്ത്യൻ വസ്ത്രങ്ങളിലെ കടുംനിറങ്ങളും നിലവാരവും പരമ്പരാഗത ഡിസൈനുകളും അമേരിക്കൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ടെക്സ്‌റ്റൈൽ മേഖലയിൽ മാത്രം 7.7 ബില്ല്യൺ ഡോളറിന്റെ കച്ചവടമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ തുണിത്തരങ്ങൾക്ക് ഇറക്കുമതി തീരുവ ബാധകമാകും.

ഇഞ്ചി, വെണ്ട, ഉരുളക്കിഴങ്ങ്, മാമ്പഴം എന്നിവ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെയും ഇന്ത്യൻ നിർമ്മിത തുകൽ വസ്തുക്കളുടെയും കയറ്റുമതിയെ ട്രംപിന്റെ പ്രഖ്യാപനം ഗൗരവമായി ബാധിക്കും. ഇന്ത്യൻ നിർമ്മിക്കുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെയും പുതിയ താരിഫ് പ്രതികൂലമായി ബാധിക്കും. ഇവിടെ നിർമ്മിച്ച് കയറ്റി അയക്കുന്ന ഐഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ, ക്യാമറകൾ, ക്യാമറാ ലെൻസുകൾ എന്നിവ ഇതിലുൾപ്പെടും.

Also Read: ഉപരാഷ്ട്രപതി ഇടക്കാലത്ത് രാജിവച്ചാൽ എന്ത് സംഭവിക്കും?

വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് യഥാക്രമം 20 ശതമാനവും 19 ശതമാനവും തീരുവ മാത്രമാണ് ഏർപ്പെടുത്തിയത് എന്നത്, താരതമ്യേന കൂടുതൽ തീരുവ ചുമത്തിയ ഇന്ത്യയെ സാരമായി തന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. സമ്മർദ്ദത്തിലാക്കി കീഴ്‌പ്പെടുത്തുക, പിന്നീട് ഇളവുകൾ നൽകുക എന്ന തന്ത്രമാണോ ഇതെന്ന സംശയവും സാമ്പത്തിക വിദഗ്ദർ പ്രകടിപ്പിക്കുന്നുണ്ട്.

Read More

ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ

Us Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: